അദ്ധ്യായം 16 മോഡുലേഷൻ തന്ത്രങ്ങൾ
AC യെപ്പറ്റിയും DC യെപ്പറ്റിയും പഠിക്കുന്നതോടൊപ്പം തരംഗങ്ങളുടെ സവിശേഷതകളേപ്പറ്റിയും നാം പഠിക്കുന്നു. തരംഗങ്ങൾ കടന്നു പോവുന്നത് ആക്റ്റീവ് സർക്യൂട്ടിലൂടെയാണെങ്കിലും പാസ്സീവ് സർക്യൂട്ടിലൂടെയാണെങ്കിലും, ഇൻപുട്ടിൽ കൊടുക്കുന്ന അതേ സവിശേഷതകളുള്ള സിഗ്നലായിരിക്കില്ല ഔട്ട് പുട്ടിൽ ലഭിക്കുന്നത്. 360o യുള്ളയൊരു പൂർണ്ണതരംഗം ആമ്പ്ലിഫയർ സർക്യൂട്ടിലൂടെ കടന്നുപോവുമ്പോൾ തരംഗത്തിന്റെ എന്തുമാത്രം ഭാഗമാണ് ഔട്ട് പുട്ടിൽ ലഭ്യമാകുന്നതെന്നതിനെ അടിസ്ഥാനമാക്കി ആമ്പ്ലിഫയറുകളെ അഞ്ചാക്കി തരംതിരിച്ചിരിക്കുന്നു. ചിത്രം C-16/1 ശ്രദ്ധിക്കുക.
ഇവിടെ, ഓരോ ക്ലാസ്സിലും ആമ്പ്ലിഫയറിന്റെ ഔട്ട് പുട്ടിൽ ലഭിക്കുന്ന സിഗ്നലിന്റെ ഭാഗങ്ങൾ കാണിച്ചിരിക്കുന്നു. സൈക്കിളിന്റെ കുത്തിട്ടു പൂർണ്ണമാക്കിയ ഭാഗങ്ങൾ ഔട്ട് പുട്ടിൽ ഉണ്ടായിരിക്കുകയില്ല. Class A Operation ൽ ഇൻപുട്ട് സിഗ്നലിന്റെ മുഴുവൻ ഭാഗങ്ങളും ഔട്ട് പുട്ടിൽ എത്തുന്നു. സിഗ്നൽ ഡിസ്റ്റോർഷൻ ഇവിടെ കുറഞ്ഞിരിക്കുമെന്ന മെച്ചമുണ്ടെങ്കിൽ സ്റ്റേജ് എഫിഷ്യൻസി 20% ത്തിനടുത്തു മാത്രമായിരിക്കുമെന്ന കുറവും ഈ ക്ലാസ്സിനുണ്ട്. ക്ലാസ്സ് B ഒരു റക്റ്റിഫയറായാണു പ്രവർത്തിക്കുന്നത്. സിഗ്നലിന്റെ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് പകുതിയിൽ മാത്രമേ ആക്റ്റീവ് സ്റ്റേജിലൂടെ വൈദ്യുതി ഉണ്ടാകുന്നുള്ളൂ. സ്റ്റേജ് എഫിഷ്യൻസി ക്ലാസ്സ് B യിൽ 60% ത്തിനടുത്താണ്. ആക്റ്റീവ് സ്റ്റേജിൽ ഇൻപുട്ട് സിഗ്നൽ ഒരു പകുതിയിലായിരിക്കുമ്പോൾ കറണ്ട് പ്രവാഹം ഉണ്ടാവാത്ത രീതിയിലുള്ള ബയസിങ് ആയിരിക്കുമിവിടെ.
ഇൻപുട്ട് സിഗ്നലിനനുസരിച്ച് ട്രാൻസിസ്റ്റ്രിൽ അല്ലെങ്കിൽ വാൽവിലുണ്ടാകുന്ന quiscent അല്ലെങ്കിൽ resting current കണക്കാക്കിയാണ് സ്റ്റേജ് ഗെയിൻ നിശ്ചയിക്കുന്നത്. Class C യിൽ ഇൻപുട്ട് സിഗ്നലിന്റെ ഏതാണ്ട് നാലിലൊന്നു ഭാഗം മാത്രമേ ആമ്പ്ലിഫൈ ചെയ്യപ്പെടുന്നുള്ളൂ. ഇവിടെ quiscent current ഏറ്റവും കുറവും എഫിഷ്യൻസി 90% വരെയുമായിരിക്കും. ഔട്ട് പുട്ട് ടാങ്ക് സർക്ക്യൂട്ടുകളുടെ fly wheel effect മൂലം Class C ആമ്പ്ലിഫയർ സിഗ്നലുകളുടെ നഷ്ടപ്പെടുന്ന തരംഗഭാഗങ്ങളുടെ പുനർരൂപീകരണം സാദ്ധ്യമായതുകൊണ്ട് സ്റ്റേജ് ഗെയിൻ ലക്ഷ്യമാക്കി മിക്കവാറും ട്രാൻസ്മിറ്ററുകളുടെ ഫൈനൽ, Class C ആയിരിക്കും. ഡിസ്റ്റോർഷൻ സാദ്ധ്യത പരമാവധിയായുള്ളതും ഇതേ ക്ലാസ്സിൽ തന്നെ. ക്ലാസ്സ് B യിലാണെങ്കിലും സിഗ്നലിന്റെ നഷ്ടപ്പെടുന്ന ഭാഗം പിന്നീട് കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്.

AB1, AB2 എന്നീ ക്ലാസ്സുകളിൽ ഇൻപുട്ട് സിഗ്നലിന്റെ നാലിലൊന്നു ഭാഗമേ നഷ്ടപ്പെടുന്നുള്ളൂ. സ്റ്റേജ് ഗെയിനിന്റെ കാര്യത്തിൽ ഈ രണ്ടു ക്ലാസ്സുകളും Aയുടേയും Bയുടേയും ഇടയിലായിരിക്കുമെന്നു മാത്രമല്ല, resting current AB2 വിൽ അൽപ്പം കൂടുതലായിരിക്കുമെന്ന നേരിയ വ്യത്യാസമേ AB1 ഉം AB2 ഉം തമ്മിലുള്ളൂ. എഫിഷ്യൻസി 40% അടുത്തു മാത്രമേയുള്ളൂവെങ്കിലും കൂടുതൽ സിഗ്നൽ ക്വാളിറ്റി ലഭ്യമാക്കാൻ ഈ ക്ലാസ്സിനേയാണ് പലപ്പോഴും ആശ്രയിക്കുന്നത്. സിഗ്നലിന്റെ സവിശേഷതകളിൽ വ്യത്യാസം വരാനുള്ള മറ്റൊരു സാദ്ധ്യത മോഡുലേഷനാണ്. ഒരു കാരിയർ ഫ്രീക്വൻസിയിൽ ഇന്റലിജൻസ് ചേർക്കപ്പെടുന്ന പ്രക്രിയയാണ് മോഡുലേഷൻ. മോഡുലേഷൻ രീതികളേപ്പറ്റിയും കൂടി മനസ്സിലാക്കുന്നത് സിഗ്നൽ സ്റ്റേജുകളേപ്പറ്റി കുറേക്കൂടി വ്യക്തമായ ഒരാശയം ലഭിക്കാൻ സഹായിക്കും. ആമ്പ്ലിറ്റ്യൂഡ് മോഡുലേഷൻ, ഫ്രീക്വൻസി മോഡുലേഷൻ, CW, ഇവകളേപ്പറ്റി പരമ്പരയുടെ ആദ്യഭാഗത്തു വിശദീകരിച്ചിരുന്നല്ലൊ. സാധാരണ ഉപയോഗത്തിൽ അവയൊക്കെയേ പ്രസക്തമായുള്ളൂവെങ്കിലും അത്യാധുനിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ കൂടുതൽ നവീനവും സങ്കീർണ്ണവുമായ മാർഗ്ഗങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ട്.
ആമ്പ്ലിറ്റ്യൂഡ് മോഡുലേഷനിൽ കാരിയറുമായി മിക്സ് ചെയ്യാനുദ്ദേശിക്കുന്ന ഓഡിയോ ഫ്രീക്വൻസി (മോഡുലേറ്റിങ് സിഗ്നൽ) പിച്ചിലും (pitch) ആമ്പ്ലിറ്റ്യൂഡിലും വ്യത്യസ്ഥമായിരിക്കുമെങ്കിലും കാരിയർ RF ന്റെ ആമ്പ്ലിറ്റ്യൂഡിൽ മാത്രമാണു തദനുസൃതമായ വ്യത്യാസം വരുന്നത്. ഇതിനെ വോയിസ് മോഡുലേഷൻ എന്നു വിളിക്കാം. മനുഷ്യശബ്ദം അനേകം ലളിത ശബ്ദങ്ങളുടെ ഒരു സമാഹാരമാണല്ലൊ. ഇത്തരം ഒരു കോമ്പ്ലക്സ് വോയിസിലെ എല്ലാ ലളിത ശബ്ദങ്ങളും വോയിസ് കമ്മ്യൂണിക്കേഷന് ആവശ്യമില്ല. 20 മുതൽ 20,000 വരെ ഫ്രീക്വൻസികളിലുള്ള ശബ്ദങ്ങൾ വേർതിരിച്ചെടുക്കാൻ മനുഷ്യ ശ്രവണേന്ദ്രിയത്തിനു കഴിയുമെങ്കിലും 200 മുതൽ 2700 വരെ സൈക്കിളുകളിൽ മാത്രമേ ശബ്ദമേന്മ കാര്യമായി നഷ്ടപ്പെടാതിരിക്കുന്നുള്ളൂ - സാധാരണ വോയിസ് കമ്മ്യൂണിക്കേഷനിൽ അങ്ങിനെയൊരു റേഞ്ച് മാത്രമേ ഉപയോഗിക്കാറുമുള്ളൂ. സംഗീതം പോലുള്ള മേന്മപ്രധാനമായ ശബ്ദങ്ങളുടെ കാര്യത്തിൽ യഥാർത്ഥ ശബ്ദത്തിന്റെ തനിപ്പകർപ്പാണാവശ്യം. ഇതും കൂടി കണക്കിലെടുത്താണ് കൊമേഴ്സ്യൽ AM ബ്രോഡ്കാസ്റ്റിങ് 5000 സൈക്കിൾസ് വരെ മോഡുലേഷനു പ്രയോജനപ്പെടുത്തുന്നത്.
കാരിയർ ഫ്രീക്വൻസി സിഗ്നൽ ബോഡ് (baud) കണക്കിനു മുറിച്ചു മുറിച്ചാണല്ലൊ CW ട്രാൻസ്മിഷൻ നടത്തുന്നത്. ഇത്തരം സിഗ്നലുകൾ റിസീവറിൽ കേൾക്കാൻ BFO യോ VFO യോ ആവശ്യമായി വരും. ഇവിടെ, കാരിയർ ഫ്രീക്വൻസിയെ 500 മുതൽ 1000 വരെ ഫ്രീക്വൻസിയിലുള്ള ഏതെങ്കിലും ഒരു 'റ്റോണു'മായി മിക്സ് ചെയ്ത് സാധാരണ റിസീവറിൽ കേൾക്കത്തക്ക രീതിയിൽ ട്രാൻസ്മിറ്റ് ചെയ്താൽ, 'റ്റോൺ മോഡുലേഷ'നായി. കാരിയർ ഫ്രീക്വൻസി സ്ഥിരമായി ട്രാൻസ്മിറ്റ് ചെയ്തുകൊണ്ട് റ്റോൺ മുറിച്ചും CW ട്രാൻസ്മിഷൻ നടത്താം. ഡ്യൂവൽ റ്റോൺ മോഡുലേഷനിൽ സാധാരണ ടെലിഗ്രാഫിലേതുപോലെ 'ഡീറ്റ്' നേയും 'ഡാ' യേയും പ്രതിനിധീകരിച്ച് വ്യത്യസ്ഥ ശബ്ദങ്ങളാണുണ്ടാവുക.
VHF (Very High Frequency) ലും SHF (Super High Frequency) യിലുമൊക്കെ റേഡിയോ ട്രാൻസ്മിറ്ററുകൾ പ്രവർത്തിപ്പിക്കുമ്പോൾ കുറഞ്ഞ വൈദ്യുതോർജ്ജ നഷ്ടത്തിൽ കൂടുതൽ ഔട്ട് പുട്ട് സിഗ്നൽ പവ്വർ ലഭ്യമാക്കേണ്ടതായി വരും. ഇതു സാദ്ധ്യമാക്കാൻ പൾസ് മോഡുലേഷനു കഴിയും. കാരിയർ ഫ്രീക്വൻസി ഒരേ ആമ്പ്ലിറ്റ്യൂഡുള്ള പൾസുകളുടെ ഒരു നിരയായാണ് ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. പൾസുകളുടെ ഇടയിലുള്ള നിഷ്ക്രിയ ഭാഗമാണ് ഊർജ്ജ ഉപഭോഗം കാര്യമായി കുറഞ്ഞിരിക്കാൻ സഹായിക്കുന്നത്. ഈ പൾസുകളുടെ ആമ്പ്ലിറ്റ്യൂഡ്, മോഡുലേറ്റിങ് സിഗ്നലായ AF ന് അനുസൃതമായി ശ്ചേദിക്കപ്പെടുമ്പോൾ പൾസ് ആമ്പ്ലിറ്റുഡ് മോഡുലേഷനായി (PAM). ചിത്രം C-16/2 ൽ ഒരു ഓഡിയോ തരംഗവും പൾസ് കാരിയറും PAM കാരിയറും കാണിച്ചിരിക്കുന്നു.
പൾസ് തന്ത്രമുപയോഗിച്ച് ഫ്രീക്വൻസി മോഡുലേഷനും സാദ്ധ്യമാണ്. ഇതിന് മോഡുലേറ്റിങ് സിഗ്നലിനെ (AF) ആദ്യം പൾസുകളാക്കി മാറ്റും. ശബ്ദത്തിനനുസരിച്ചുണ്ടാവുന്ന ഇത്തരം DC പൾസുകൾക്കനുസരിച്ച് ഫ്രീക്വൻസി ഷിഫ്റ്റ് ചെയ്താണ് ഇതു സാദ്ധ്യമാക്കുന്നത്. ഫ്രീക്വൻസി ഷിഫ്റ്റ് കീയിങ് (FSK), ഫ്രീക്വൻസി ഷിഫ്റ്റ് ടെലിഗ്രാഫി (FST) ഈ രണ്ടു പേരുകളിലും ഈ രീതി അറിയപ്പെടുന്നു. ചിത്രം C-16/3 യിൽ A, B ചിത്രങ്ങളിൽ ഒരേ ആമ്പ്ലിറ്റ്യൂഡിലുള്ള പൾസുകൾ കാരിയറിനെ മോഡുലേറ്റ് ചെയ്യുന്ന രീതിയും C, D ചിത്രങ്ങളിൽ വ്യ്ത്യസ്ത ആമ്പ്ലിറ്റൂഡുകളിലുള്ള DC പൾസുകൾ വ്യത്യസ്ത തീവ്രതകളിൽ കാരിയർ ഫ്രീക്വൻസി ഷിഫ്റ്റ് ചെയ്യുന്ന രീതിയും കാണിച്ചിരിക്കുന്നു. ഇവിടെ വ്യത്യസ്ത ആമ്പ്ലിറ്റുഡുകളിലുള്ള നിരവധി DC റക്റ്റാംഗുലർ പൾസുകൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് AM ലേതിനേക്കാൾ സൈഡ് ബാന്റുകളുടെ എണ്ണം ഇവിടെ വളരെ കൂടുതലായിരിക്കും.
ചിത്രം C-16/3D യിലേതു പോലുള്ള അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളുമാക്കി വ്യാഖ്യാനിച്ചാണ് ടെലിടൈപ്പ് റൈറ്ററുകളൊക്കെ പ്രവർത്തിക്കുന്നത്. റെക്റ്റാംഗിളിനു പകരം ട്രയാംഗുലർ, ട്രപ്പിസോഡൽ പൾസുകളും ഫ്രീക്വൻസി മോഡുലേഷനു പ്രയോജനപ്പെടുത്താറുണ്ട്.
കാരിയർ സിഗ്നലിന്റെ സെന്റർ ഫ്രീക്വൻസി ഡ്രിഫ്റ്റ് ചെയ്യുന്നുവെന്നുള്ളത് എല്ലാ ഫ്രീക്വൻസി മോഡുലേഷനുകൾക്കുമുള്ള ഒരു പോരായ്മയാണ്. ഇതൊഴിവാക്കാൻ ഫേസ് മോഡുലേഷനു (phase modulation - PM) കഴിയും. ഒരു sinusoidal wave ന്റെ ഫേസിലുണ്ടാവുന്ന എന്തു വ്യത്യാസവും തരംഗത്തിന്റെ ഫ്രീക്വൻസിയിൽ വ്യത്യാസം വരുത്തുമെന്ന തത്ത്വമാണ് PM ന്റെ അടിസ്ഥാനം. മോഡുലേറ്റിങ് സിഗ്നലിന്റെ ആമ്പ്ലിറ്റൂഡിലുണ്ടാകുന്ന വ്യത്യാസം മാത്രമേ സാധാരണ FM കാരിയർ ഫ്രീക്വൻസിയെ ബാധിക്കാറുള്ളൂ. പക്ഷേ PM ൽ, മോഡുലേറ്റിങ് സിഗ്നലിന്റെ ആമ്പ്ലിറ്റ്യൂഡിലും ഫ്രീക്വൻസിയിലും വരുന്ന വ്യത്യാസങ്ങൾ കാരിയർ ഫ്രീക്വൻസി വ്യത്യാസം വരുത്തും. PM ൽ കാരിയർ ഫ്രീക്വൻസിയിലുണ്ടാകുന്ന തത്തുല്യ വ്യത്യാസം FM നേക്കാൾ ചെറുതായതുകൊണ്ട് ഈ വ്യത്യാസം പല മടങ്ങായി വർദ്ധിപ്പിച്ചാണ് ഡീ-മോഡുലേഷൻ നടക്കുന്നത്.
കാരിയറാകുന്ന പൾസ് നിരയിലെ പൾസുകളുടെ ആമ്പ്ലിറ്റ്യൂഡ് വ്യത്യാസം വരുത്തി മോഡുലേഷൻ നടത്തുന്നതുകൊണ്ട് പൾസുകളുടെ വിഡ്ത്ത് വ്യത്യാസം വരുത്തുന്ന പൾസ് വിഡ്ത്ത് മോഡുലേഷനും (PMW) നിലവിലുണ്ട്. മറ്റൊരു മാർഗ്ഗം മോഡുലേറ്റിങ് സിഗ്നലിനനുസരിച്ച് പൾസിന്റെ സ്ഥാനം വ്യത്യാസം വരുത്തുകയാണ്. ഇതിനെ പൾസ് പൊസിഷൻ മോഡുലേഷൻ എന്നു വിളിക്കും (PPM). ഒരു കാരിയറിനെ ഏതു രീതിയിൽ മോഡുലേറ്റ് ചെയ്താലും മോഡുലേറ്റഡ് സിഗ്നലിൽ നിന്ന് ഒറിജിനൽ മോഡുലേറ്റിങ് സിഗ്നൽ വേർതിരിച്ചെടുക്കുന്നതു വരെ മോഡുലേറ്റഡ് സിഗ്നൽ നിരവധി സ്റ്റേജുകളിലൂടെ കടന്നു പോകേണ്ടി വരും - ഈ സ്റ്റേജുകളിലെല്ലാം നോയിസ് ഡിസ്റ്റോർഷൻ ഘടകങ്ങൾ കാരിയറിനോടു ചേരുകയും ചെയ്യും. ഇതു പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ല. ഇവിടെ ചെയ്യാവുന്നത്, സിഗ്നൽ വോൾട്ടേജും നോയിസ് വോൾട്ടേജും തമ്മിൽ പരമാവധി അകലം (സിഗ്നൽ റ്റു നോയിസ് റേഷ്യോ) സൃഷ്ടിക്കുക മാത്രം. പക്ഷേ, പൾസ് കോഡ് മോഡുലേഷനിൽ (PCM) ഇത്തരം അനാവശ്യ ഘടകങ്ങൾ സിഗ്നലിനോടു ചേരാതെ നോക്കാൻ സാധിക്കും. PCM ൽ മോഡുലേറ്റിങ് സിഗ്നൽ നിശ്ചിത ഇടവേളകളിൽ സാമ്പിൾ ചെയ്യപ്പെടുകയും മോഡുലേറ്റിങ് സിഗ്നലിനനുസരിച്ച് പൾസ് ഗ്രൂപ്പുകൾ രൂപീകരിക്കപ്പെടുകയും ചെയ്യുന്നു. ഓരോ ഗ്രൂപ്പും ഓരോ പാറ്റേണിലായിരിക്കും. ഓരോ പാറ്റേണും വ്യത്യസ്ത അക്ഷരങ്ങളേയും അക്കങ്ങളെയും ചിഹ്നങ്ങളേയും പ്രതിനിധീകരിക്കത്തക്ക രീതിയിലാണ് PCM ലെ കോഡിങ്. അക്കങ്ങളെ വ്യാഖ്യാനിക്കുന്ന ബൈനറി കോഡ് PCM ക്ലാസ്സിൽപ്പെടുന്നതാണ്.
പൾസ് മോഡുലേഷനിൽ കാരിയർ പൾസുകളുടെ ഇടയിൽ പൾസുകളില്ലാത്ത ഇടവേളകളുണ്ടെന്ന് നേരത്തെ പറഞ്ഞല്ലൊ. ഈ ഇടവേളകളിൽ വ്യത്യസ്തമായ ആമ്പ്ലിറ്റ്യൂഡിലുള്ള മറ്റൊരു നിര പൾസുകളും കൂടി ചേർക്കാൻ കഴിയും. രണ്ടാമതു ചേർക്കുന്ന പൾസ് നിര മറ്റൊരു മോഡുലേറ്റിങ് സിഗ്നലിനനുസരിച്ചുള്ളതും കൂടിയായിരുന്നാൽ ഒരേ കാരിയറിൽ രണ്ടു സിഗ്നലുകൾ മോഡുലേറ്റ് ചെയ്ത ഫലമാണുണ്ടാവുക. ഇത്തരം മോഡുലേഷനുകളെ റ്റൈം ഡിവിഷൻ മൾട്ടിപ്ലക്സിങ് (TDM) എന്നാണു വിളിക്കുക. ഈ സമ്പ്രദായം അനുസരിച്ച് ഏറെ മോഡുലേറ്റിങ് സിഗ്നലുകൾക്ക് ഒരൊറ്റ കാരിയർ മതിയാവും. ഇത്തരം കോമ്പ്ലക്സ് മോഡുലേഷൻ രീതിയും ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ഫ്രിക്വൻസി ഡിവിഷൻ മൾട്ടിഫ്ലക്സിങിന്റെ (FDM) ന്റെ പ്രവർത്തനവും ഏതാണ്ട് സമമാണ്. ഇവിടെ ഒരേ ഫ്രീക്വൻസിയിലുള്ള രണ്ടു സിഗ്നലുകൾ കാരിയറിനെ മോഡുലേറ്റ് ചെയ്താലും പരസ്പര ഇടപെടലുകൾ ഉണ്ടാകുന്നില്ല. ഓരോ മോഡുലേറ്റിങ് സിഗ്നലുകൾക്കനുസരിച്ചും സബ് കാരിയറുകൾ ഉൽപ്പാദിക്കപ്പെടുകയും മോഡുലേറ്റിങ് സിഗ്നൽ സബ് കാരിയറുകളെ മോഡുലേറ്റ് ചെയ്യുകയും ചെയ്യുന്നു. പിന്നീട്, ഈ സബ് കാരിയറുകളെല്ലാം കൂടി ഒരു പൊതു കാരിയറിനെ മോഡുലേറ്റ് ചെയ്യുന്നു. സാറ്റലൈറ്റ് ഡേറ്റാ ട്രാൻസ്മിഷനുപയോഗിക്കുന്നത് വളരെ സങ്കീർണ്ണമായ ഇത്തരം കോമ്പസിറ്റ് സിഗ്നലുകളാണ്. ഒരൊറ്റ കാരിയറിന്റെ സഹായത്താൽ ഒരേ സമയം, നിരവധി ടെലിഫോൺ കോളുകൾ പരസ്പര ഇടപെടലില്ലാതെ നടത്തപ്പെടുന്നത് FDM സാങ്കേതിക വിദ്യ മൂലമാണ്. PWM നേയും PPM നേയും ചിലപ്പോൾ പൾസ് ലെങ്ത്ത് മോഡുലേഷൻ, (PLM) പൾസ് റ്റൈം മോഡുലേഷൻ (PTM) ഇങ്ങിനേയും വിളിക്കാറുണ്ട്. ചിത്രവും ശബ്ദവും പൃക്ഷേപണം ചെയ്യേണ്ട റ്റി വി ട്രാൻസ്മിഷനിൽ ഒരു സിഗ്നലിൽ മൾട്ടിപ്പിൾ മോഡുലേഷനല്ല ചെയ്യുന്നത്, പകരം ചിത്രത്തിനും ശബ്ദത്തിനും വ്യത്യസ്ത കാരിയറുകളാണ് ഉപയോഗിക്കുന്നത്.
കാരിയറാകുന്ന പൾസ് നിരയിലെ പൾസുകളുടെ ആമ്പ്ലിറ്റ്യൂഡ് വ്യത്യാസം വരുത്തി മോഡുലേഷൻ നടത്തുന്നതുകൊണ്ട് പൾസുകളുടെ വിഡ്ത്ത് വ്യത്യാസം വരുത്തുന്ന പൾസ് വിഡ്ത്ത് മോഡുലേഷനും (PMW) നിലവിലുണ്ട്. മറ്റൊരു മാർഗ്ഗം മോഡുലേറ്റിങ് സിഗ്നലിനനുസരിച്ച് പൾസിന്റെ സ്ഥാനം വ്യത്യാസം വരുത്തുകയാണ്. ഇതിനെ പൾസ് പൊസിഷൻ മോഡുലേഷൻ എന്നു വിളിക്കും (PPM). ഒരു കാരിയറിനെ ഏതു രീതിയിൽ മോഡുലേറ്റ് ചെയ്താലും മോഡുലേറ്റഡ് സിഗ്നലിൽ നിന്ന് ഒറിജിനൽ മോഡുലേറ്റിങ് സിഗ്നൽ വേർതിരിച്ചെടുക്കുന്നതു വരെ മോഡുലേറ്റഡ് സിഗ്നൽ നിരവധി സ്റ്റേജുകളിലൂടെ കടന്നു പോകേണ്ടി വരും - ഈ സ്റ്റേജുകളിലെല്ലാം നോയിസ് ഡിസ്റ്റോർഷൻ ഘടകങ്ങൾ കാരിയറിനോടു ചേരുകയും ചെയ്യും. ഇതു പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ല. ഇവിടെ ചെയ്യാവുന്നത്, സിഗ്നൽ വോൾട്ടേജും നോയിസ് വോൾട്ടേജും തമ്മിൽ പരമാവധി അകലം (സിഗ്നൽ റ്റു നോയിസ് റേഷ്യോ) സൃഷ്ടിക്കുക മാത്രം. പക്ഷേ, പൾസ് കോഡ് മോഡുലേഷനിൽ (PCM) ഇത്തരം അനാവശ്യ ഘടകങ്ങൾ സിഗ്നലിനോടു ചേരാതെ നോക്കാൻ സാധിക്കും. PCM ൽ മോഡുലേറ്റിങ് സിഗ്നൽ നിശ്ചിത ഇടവേളകളിൽ സാമ്പിൾ ചെയ്യപ്പെടുകയും മോഡുലേറ്റിങ് സിഗ്നലിനനുസരിച്ച് പൾസ് ഗ്രൂപ്പുകൾ രൂപീകരിക്കപ്പെടുകയും ചെയ്യുന്നു. ഓരോ ഗ്രൂപ്പും ഓരോ പാറ്റേണിലായിരിക്കും. ഓരോ പാറ്റേണും വ്യത്യസ്ത അക്ഷരങ്ങളേയും അക്കങ്ങളെയും ചിഹ്നങ്ങളേയും പ്രതിനിധീകരിക്കത്തക്ക രീതിയിലാണ് PCM ലെ കോഡിങ്. അക്കങ്ങളെ വ്യാഖ്യാനിക്കുന്ന ബൈനറി കോഡ് PCM ക്ലാസ്സിൽപ്പെടുന്നതാണ്.
പൾസ് മോഡുലേഷനിൽ കാരിയർ പൾസുകളുടെ ഇടയിൽ പൾസുകളില്ലാത്ത ഇടവേളകളുണ്ടെന്ന് നേരത്തെ പറഞ്ഞല്ലൊ. ഈ ഇടവേളകളിൽ വ്യത്യസ്തമായ ആമ്പ്ലിറ്റ്യൂഡിലുള്ള മറ്റൊരു നിര പൾസുകളും കൂടി ചേർക്കാൻ കഴിയും. രണ്ടാമതു ചേർക്കുന്ന പൾസ് നിര മറ്റൊരു മോഡുലേറ്റിങ് സിഗ്നലിനനുസരിച്ചുള്ളതും കൂടിയായിരുന്നാൽ ഒരേ കാരിയറിൽ രണ്ടു സിഗ്നലുകൾ മോഡുലേറ്റ് ചെയ്ത ഫലമാണുണ്ടാവുക. ഇത്തരം മോഡുലേഷനുകളെ റ്റൈം ഡിവിഷൻ മൾട്ടിപ്ലക്സിങ് (TDM) എന്നാണു വിളിക്കുക. ഈ സമ്പ്രദായം അനുസരിച്ച് ഏറെ മോഡുലേറ്റിങ് സിഗ്നലുകൾക്ക് ഒരൊറ്റ കാരിയർ മതിയാവും. ഇത്തരം കോമ്പ്ലക്സ് മോഡുലേഷൻ രീതിയും ഇന്നു വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
No comments:
Post a Comment