Showing posts with label Old GHR articles (Mal). Show all posts
Showing posts with label Old GHR articles (Mal). Show all posts

Monday, 28 September 2020

hapter 30 - Antennas

 Experiments and Researches, observations and inferences ...all are part of the royal hobby of Amateur Radio.  Most of the Amateurs go to bed listening the music of the soldering iron and the first thing they do every day is switching their rigs on. I also was not different and that's why I could prepare this long article on home brewing. To understand this hobby in full it is a must that every Ham swim into all its possibilities.  I think the majority of experiments Hams did could be on antennas. This is one area in which Acharya Jagadish Chandra Bose, who first utilised a radio signal, did not touch.  It can be precisely said that every Ham uses their own unique antennas. Still, that question is there - which is the best antenna? Even we cannot say that antennas are better if higher. There is an optimum point even int he matter of height. 


A forty meter antenna at 20 meter height works fine in features. Whatever be the polarisation of the antenna it won't give satisfactory performance in arm random arm measurements, other than that of exact divisions of wave length, won't work satisfactorily. Below VHF shielded wires or stranded wires or open wires can be used for antenna arms. At VHF and above since there are substantial changes in the velocity factor of insulated wires, when compared to open wires, insulated wires are not recommended.  Also stretchable type of wires are not used for antennas. When selecting a particular gauge we need to remember that the 'Q' factor increases respectively to increasing diameter of the antenna arms. This is applicable while winding any coil too. Simply because of increasing skin effect experienced on the outer part of any as the frequency increases, thicker wires would be better in higher frequencies. A 200 W RF transmitter can use a 28 SWG wire as antenna without any fear of damage to it. 

I think the Indian Hams are particular on having copper wires for antenna arms. Because the power loss increases with higher resistivity and electrical contact is not easy in many conductors as that in copper, most people recommend copper for antennas. This does not however mean that metals like aluminium are not usable here. During Kuwait war an Amateur from Kuwait used an Aluminium antenna and successfully contacted Kerala.  


Whatever, antenna line contacts need something more than simple touch contacts. Even at low power transistors, pin and sockets like PL - 259 and SO -237 are recommended. A few more things are to shared with regard to coaxial cables. They are mostly available in 50 ohms and 75 ohms categories. RG-8 and RG-p categories with thick shielding and stranded wires inside are the best in the market. When ordinary TV cables are used for transmission line around 50% of he power is lost. The higher the frequency higher the loss. That's why even RG 58U, RG 59U are not recommended at frequencies higher than 14 MHz.  In VHF Va RG 58U cables wastes 50% of the output power. 

Cables that have full outer shielding are always the best. If they are silver plated the loss will further be decreased. If the quality of the plastic cover is low the inner copper wires will easily get green due to chemical changes doe to atmospheric interference. The output power reaching the other end of similar cables will be comparatively low. When anyone goes for antennas I want these factors also be considered duly. 

All the way we were laking about antennas that require big space. A Ham who is destined to remain confined to a small room cannot ever be satisfied with any of them. Magnetic loop antennas are just for them. If you can make a ring of 3.1 dia. 10mm aluminium hollow rod, a magnetic loop antenna is possible. Filling the rod with smooth sand particles, using a drum of equal diameter to coil the tube and heating the tube ..... all helps to bend the pipe without damage, unless you have with you a bending mechanism. A 12' long pipe is enough for this. The ends of the pipe should be cut off so that the distance between ends shall be 3/4". Fix this loop vertically on any non- conductor so that the open ends come above. Connect the terminals to a 150 PF variable air gang capacitor, which should be fitted mechanically as close as possible to the terminals. 

When tuning the gang, be careful not to make body contacts with the metal parts of the gang. You may use a knob. Fix an RF socket close to the opposite point of the open terminals, where the shield of the cable is to be connected. The live connection comes somewhere at a point away by 6 to 7 inches from any terminal of the ring. However this point varies from ring to ring and confirm using a SWR meter. This wire from the RF socket should be fixed in a semi circle. This ring is advised to be fixed on a wood piece or an insulated material that an be moved. The mounting details are decided by the maker. It is circular polarisation that is used here. This can be used either  outdoor and indoor and at any power. See fig. C-30/1. 

This is usable at any HF bands. The disciplines require for multi band antennas had been discussed before. Since a phase shift of 180 degrees between magnetic electric waves, electrical noise is almost fully eliminated in this design. If its' features, especially that of its' 'Q',  are used appropriately this design could be very effective for Receivers.


Another antenna of low space is inverted 'L' antenna. See fig. C-30/2. 

This antenna also asks for more heights. Live connection of the 50 ohms cable is connected to the horizontal arm and the shield at the cable junction shall be connected to the arm going towards the ground, which should be strongly earthed, using more than one radials. Both the horizontal and vertical length of the live arm need not necessarily be equal. Let the distance between ground wire and live wire in the cable connecting point be 1/2 inch. The word insulator here refers to anything from plastic to all available non conductors, but the best always will make a difference in the output also.  

In C-30/3 the schematic diagram of a ground plane antenna for VHF transmission is shown. This is usable at all Ham bands above 14 MHz. 

Not only the vertical driven element but also the radials to all four sides shall be simple wires in ordinary use. The vertical driven element can be copper or tube aluminium. If it is plane wire a copper reaper of the same length can be used to keep it always erect. The insulator for the driven element is fixed at the centre of the square base metal plate. The live point of the feeder cable goes to the driven element while the shield is connected to the metal base plate to which all four wires from its corners are connected.  The one major difficulty with a ground plane is that  it has a dead zone of 100 to 400 Kms after a live zone of 150 kms.  150 kilo meters, there could be a dead zone of 100 to 400 Kms. For Dxing, this is one among the best antennas. The impedance of this omnidirectional antenna is 50 Ohms. Each of its radials are 5% longer than the driven element length. The base plate can be fixed on a mast pipe. The angle of the radials are advised to be 45 degrees. The length of the driven element is 1/4th of the wave length. There are lot more types of antennas still un introduced, that are in use. 

Chapter 29                                                Chapter 31

Friday, 11 September 2020

Malayalam articles

  • പരിചയപ്പെടുത്തൽ - പി സി ബി നിർമ്മാണം
  • അദ്ധ്യായം 1 - റേഡിയോ സിഗ്നലുകളും അയണോസ്പിയറും
  • അദ്ധ്യായം 2 - BFO കളൂം LSB, CW, USB സിഗ്നലുകളും
  • അദ്ധ്യായം 3 - ക്യു എസ് എൽ കാർഡുകൾ
  • അദ്ധ്യായം - 4 റിസീവേഴ്സ്, ട്രാൻസിസ്റ്ററുകൾ
  • അദ്ധ്യായം 5 - DC റിസീവറുകൾ, VFO
  • അദ്ധ്യായം - 6 ഓസിലേറ്റേഴ്സ്, ട്രാൻസിസ്റ്റേഴ്സ്
  • അദ്ധ്യായം -7 ലോ പവർ AM ട്രാൻസ്മിറ്ററുകൾ
  • അദ്ധ്യായം 8 - 3.5 Mhz ഡബ്ലർ VFO
  • അദ്ധ്യായം 9 - കമ്മ്യുണിക്കേഷൻ റിസീവറുകൾ
  • അദ്ധ്യായം 10 - PLL, AGC നിയന്ത്രിത IF സ്റ്റേജുകൾ
  • അദ്ധ്യായം 11 - റിസീവർ ഘടകങ്ങൾ
  • അദ്ധ്യായം 12 - മൾട്ടി ബാന്റ് BC റിസീവർ
  • അദ്ധ്യായം 13 - ബാന്റ് പാസ്സ് ഫിൽട്ടറുകൾ
  • അദ്ധ്യായം 14 - കോയിലുകൾ സ്വയം നിർമ്മിക്കുക
  • അദ്ധ്യായം 15 - റ്റൊറോയിഡുകൾ,
  • അദ്ധ്യായം 16 മോഡുലേഷൻ തന്ത്രങ്ങൾ
  • അദ്ധ്യായം 17 - SSB ട്രാൻസ്മിഷൻ
  • അദ്ധ്യായം 18 - SSB ജനറേറ്ററുകൾ
  • അദ്ധ്യായം 19 - ക്രിസ്റ്റലുകളും സിംഗിൾ സൈഡ് ബാന്റും
  • അദ്ധ്യായം 20 - മൾട്ടി പർപ്പസ് ടെസ്റ്റ് മീറ്ററുകൾ
  • അദ്ധ്യായം 21 - SSB മിക്സറുകൾ
  • അദ്ധ്യായം 22 - SSB ലീനിയർ സ്റ്റേജുകളെപ്പറ്റി
  • അധ്യായം 23 - RF പവർ ആമ്പ്ലിഫയർ തുടർച്ച
  • അദ്ധ്യായം 24 - ലീനിയർ ആമ്പ്ലിഫയർ സ്റ്റേജുകളെപ്പറ്റി
  • അദ്ധ്യായം 25 - ലീനിയർ/ഔട്ട് പുട്ട് ആമ്പ്ലിഫയറുകൾ
  • അദ്ധ്യായം 26 - QRP മോഡ്യുൾ ലേ ഔട്ട്
  • അദ്ധ്യായം 27 - SWR സംരക്ഷണം
  • അദ്ധ്യായം 28 - ലളിതമായ ഡൈപോൾ ആന്റിനാകൾ
  • അദ്ധ്യായം 29 - ട്രാൻസ്മിറ്റർ ആന്റിനാകൾ
  • അദ്ധ്യായം 30 - വിവിധതരം ആന്റിനാകൾ
  • അദ്ധ്യായം 31 - മൾട്ടി ബാന്റ് ജർമ്മൻ ക്വാഡ് ആന്റിനാ
  • അദ്ധ്യായ 32 - ഇലക്ട്രോണീക് കീയർ
  • Gateway to Ham Radio (old Malayalam article) chapter - 32

    അദ്ധ്യായം 32 - ഇലക്ട്രോണീക് കീയർ

    ട്രാൻസ്മിറ്ററുകളുടെ വിവിധ ഘടകങ്ങളെപ്പറ്റി വിശദമായി നാം മുൻ അദ്ധ്യായങ്ങളിലൂടെ ചർച്ച ചെയ്തു കഴിഞ്ഞു. സ്പർശിക്കാതെ പോയ ഒരു ഘടകം ഇലക്ട്രോണിക് കീയറാണ്. കീയറിൽ തൊടുമ്പോൾ തന്നെ ട്രാൻസ്മിഷനിലേക്കു ട്രാൻസീവർ മാറുന്നതുപോലെയായിരിക്കും അനുബന്ധ സർക്യൂട്ടുകൾ സംവിധാനം ചെയ്യപ്പെടുക. ഒരു കീയറിൽ അതിന്റെ സ്പീഡും സെറ്റ് ചെയ്യാൻ കഴിയും. കീയുടെ കോണ്ടാക്റ്റുകൾ മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾ, കീയറിലില്ല. അൽപ്പം പോലും ബലവും പാഡുകളിൽ കൊടുക്കേണ്ടതുമില്ല. ചിത്രം C-32/1 ൽ ഒരു ഇലക്ട്രോണിക് കീയറിന്റെ സർക്യൂട്ട് കൊടുത്തിരിക്കുന്നു. 


    ഈ കീയർ അസ്സംബിൾ ചെയ്യാനാവശ്യമായ പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെ ചിത്രം  C-32/1B യിലും കൊടുത്തിരിക്കുന്നു. 


    C-32/1 Parts List
    IC1
    CD4027

    R6
    1 M Ω
    IC2
    CD4011
    R7
    4.7 K Ω
    TR1
    SL100
    C1
    100PF
    D1
    IN4007
    C2, C6
    0.1 μF
    D2 – D4
    IN4148
    C3
    150PF
    R1
    1 KΩ
    C4
    0.001μF
    R2, R3, R4, R8
    10 K Ω
    C5
    0.01 μF
    R5
    220 K Ω
    RL1
    100 Ω/12V






    SSB ട്രാൻസീവർ അസ്സംബിൾ ചെയ്യുന്നവർ തീർച്ചയായും കീയറും അസ്സംബിൾ ചെയ്തിരിക്കും, ഒപ്പം ഫ്രീക്വൻസി കൗണ്ടറും ചെയ്തിരിക്കും. പണം ലാഭിക്കുകയെന്നൊരുദ്ദേശവും ഉപകരണങ്ങൾ അസ്സംബിൾ ചെയ്യുന്നതുകൊണ്ടുണ്ടാവാം. അനുഭവത്തിൽ നിന്നൊരു കാര്യം പറയാം - വേണ്ട ഉപകരണങ്ങൾ, അതും മികച്ച സേവനം തരുന്നവ അരുകിൽ വെച്ചുകൊണ്ട് അസ്സംബിൾ ചെയ്യൽ തുടങ്ങിയാലും മികച്ച ഘടകങ്ങൾ തന്നെ നിഷ്കർഷിച്ചുകൊണ്ട് മുന്നേറിയാലുമൊക്കെ ഫലം വളരെ ആശാവഹമായിരിക്കും. എങ്കിലും, തെറ്റുകൾ പറ്റും പരാജയങ്ങളുമുണ്ടാവും. ഒരൻപതു തിരുത്തലുകളെങ്കിലും വേണ്ടി വന്നിട്ടില്ലാത്ത ഒരൊറ്റ ഹോം ബ്രൂവറും കാണാനിടയില്ല. ഇതു പറഞ്ഞത്, നലം തികഞ്ഞ ഒരു ഹോംബ്രൂവറായിരുന്ന ഗുഹൻ മേനോനാണ്. ചുരുക്കത്തിൽ, ഓരോ ഹാമും അനവധി തടസ്സങ്ങളെ മറികടന്നാണ് നിലയുറപ്പിച്ചിട്ടുള്ളത്. 

    ഏതൊരു ഹാം റേഡിയോ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളവും സ്വന്തമായി പഠിച്ചു രൂപകൽപ്പന ചെയ്തു നിർമ്മിച്ച ഒരുപകരണം പ്രവർത്തിപ്പിക്കുകയെന്നത് ഏറെ സന്തോഷം പകരുന്ന ഒന്നു തന്നെയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതാകണം, പോർട്ടബിൾ ആയിരിക്കണം, ലോകമെങ്ങും സിഗ്നൽ എത്തിക്കാൻ പോന്നതാവണം, എത്ര ദുർബ്ബല സിഗ്നലുകളും എത്തിപ്പിടിക്കാൻ കെൽപ്പുള്ളതാവണം, കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കണം..... ഇങ്ങിനെയുള്ള മുഴുവൻ ആവശ്യങ്ങളും പരിഹരിച്ചുള്ള ട്രാൻസീവറുകൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിലേക്കുള്ള അടിസ്ഥാന മാർഗ്ഗരേഖകളാണ് നിരവധി അദ്ധ്യായങ്ങളിലൂടെ നാമിവിടെ ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഈ പരമ്പര ഇവിടെ നിർത്തുകയാണ്. ആർക്കെങ്കിലും ഇതു പ്രയോജനം ചെയ്തിട്ടുണ്ടെങ്കിൽ ഈ ശ്രമം വിജയിച്ചു.

    ഇതു സാദ്ധ്യമാക്കിയത് അക്ഷരങ്ങളുടെ നാട്ടിൽ പിറന്ന ശ്രീ ബി. സോമൻ നായർ എന്ന ഒരു ശാസ്ത്രസ്നേഹിയുടെ പിന്തുണ കൊണ്ടാണ്. കേരളത്തിൽ ഇലക്ട്രോണിക്സിനെ ഒരു ഹോബിയാക്കി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഹാം റേഡിയോക്കു വേണ്ടി ഇലക്ട്രോണിക്സ് ഫോർ എവരിബഡി എന്ന മാസികയിൽ സ്ഥിരമായി ഏതാനും പേജുകൾ അദ്ദേഹം എല്ലാ ലക്കത്തിലും മാറ്റിവെക്കുമായിരുന്നു. പക്ഷേ, അദ്ദേഹം തുടങ്ങിവെച്ച 'ഇലക്ട്രോണിക്സ് ഫോർ എവരിബഡിക്ക്' ഏതാണ്ട് പത്തു വർഷത്തോളമേ തുടരാനായുള്ളൂ. മാറിക്കൊണ്ടിരുന്ന ട്രെൻഡ് തന്നെ മുഖ്യപ്രതി. 

    ഈ പരമ്പര കൂടുതൽ മികച്ചതായിരിക്കാൻ സഹായിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!

    Gateway to Ham Radio (old Malayalam article) chapter - 31

    അദ്ധ്യായം 31 - മൾട്ടി ബാന്റ് ജർമ്മൻ ക്വാഡ് ആന്റിനാ

    അമച്ച്വർ റേഡിയോ വളരണമെന്ന് ഓരോ ഹാമും ആഗ്രഹിക്കുന്നു. എനിക്കറിയാവുന്ന ദക്ഷിണേന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് അഞ്ചിരട്ടിയായി അതു വളർന്നിട്ടുമുണ്ട്. 20, 40 മീറ്ററുകളിൽ ഇപ്പോൾ നല്ല തിരക്കാണ്. ഒരു QSO ക്കു വേണ്ടത്ര ഇടം പീക് റ്റൈമിലവിടെ കിട്ടുന്നതേയില്ല. പ്രായേണ ബാന്റ് വിഡ്ത്ത് കുറഞ്ഞ SSB യിലേക്കു ചുവടു മാറ്റുകയോ, തിരക്കു കുറഞ്ഞ ലോവർ മീറ്ററുകളിലേക്ക് താമസം മാറ്റുകയോ ചെയ്യേണ്ടതാവശ്യ്യമായി വരുന്നു. 80 മീറ്ററിൽ ഒരു ഫുൾ ആന്റിനാക്ക് 130 അടി നീളത്തിൽ ഓപ്പൺ എയർ സ്പേസ് ആവശ്യ്യമാണെന്നത് നിരുൽസാഹപ്പെടുത്തുന്ന ഒരു ഘടകം. അതിനു പരിഹാരമായി ഒരു 80 മീറ്റർ ലൂപ്പ് ആന്റിനാ ചിത്രം C31/2 ൽ കാണിച്ചിരിക്കുന്നു. 


    8 മീറ്റർ വിതം നീളമുള്ള രണ്ട് RG8/U കഷണങ്ങളാണ് ഈ അന്റിനായുടെ പ്രധാന ഭാഗങ്ങൾ. ട്രാൻസ്മിറ്റർ ഔട്ട് പുട്ടുമായി ബന്ധിപ്പിക്കുന്ന 50 ഓംസ് കേബിൾ  വെർട്ടിക്കലായി ഉറപ്പിച്ചിരിക്കുന്ന ലൂപ്പ് അന്റിനായുടെ മുകൾ വശത്തു മദ്ധ്യത്തിലായി വരുന്ന പോയിന്റുകളിൽ നിന്നു വേണം കണക്റ്റ് ചെയ്യാൻ. RG8/U കേബിളിന്റെ എല്ലാ അഗ്രങ്ങളിലും ഇന്നർ കോറും ബ്രെയിഡും (ഷീൽഡ്) ഷോർട്ട്  ചെയ്തിരിക്കണം.  കേബിൾ കണക്റ്റ് ചെയ്തിരിക്കുന്ന പോയിന്റിനടുത്തു തന്നെയായിരിക്കണം റ്റ്യൂണിങ് മെറ്റൽ ഗാംഗ്. ലൂപ്പിന്റെ താഴെ രണ്ടു വശത്തുനിന്നും 1.68 മീറ്റർ വീതം നീളത്തിലെ RG8/U കേബിൾ ഉണ്ടായിരിക്കൂ. ബാക്കി ഭാഗം ഒരു കപ്പാസിറ്ററിന്റെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു. ഈ കപ്പാസിറ്റർ ഒരു 300 ഓംസ് റ്റി വി റിബ്ബൺ കേബിളാണ്. റിബൺ കേബിളിന്റെ ഒരു വയർ ലൂപ്പ് ആന്റിനായുടെ ഒരു വശത്തേക്കും അടുത്ത വയർ ലൂപ്പ് ആന്റിനായുടെ രണ്ടാമതു പോയിന്റിലേക്കും സോൾഡർ ചെയ്യുന്നു. ഒരു ഡിപ്പ് ഓസിലേറ്റർ ഉപയോഗിച്ച് ഈ ലൂപ്പ് ആന്റിനാ, ഫ്രീക്വൻസിക്കു പൂർണ്ണമായും റസൊണന്റ് ആക്കാം. ഫ്രീക്വൻസി റ്റൂണിങിന് റിബ്ബൺ വയറിന്റെ തുറന്നു കിടക്കുന്ന അഗ്രങ്ങൾ പ്രൂൺ ചെയ്യുക മാത്രം മതി. മുകളിലത്തെ കപ്പാസിറ്റർ SWR ക്രമീകരിക്കാനും പ്രയോജനപ്പെടുന്നു. ഒരു ഫുൾ വേവ് ആന്റിനായേക്കാൾ 10db ഗയിൻ ഈ ലൂപ്പ് ആന്റിനാക്കു കുറവായിരിക്കുമെന്നതാണിതിന്റെ പോരായ്മ. 

    ഒരു ട്രാൻസ്മിറ്ററിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് ആന്റിനാ. ദൗർഭാഗ്യമെന്നു പറയട്ടെ, അതിനു ചേർന്ന പരിഗണന പലരും അതിനു കൊടുത്തുകാണുന്നില്ല. ആന്റിനാ ഫ്രീക്വൻസിക്കു റസൊണന്റല്ലെങ്കിൽ, SWR മാച്ച്ഡ് അല്ലായെങ്കിൽ, ട്രാൻസ്മിഷൻ ഫീഡർ നല്ലതല്ലായെങ്കിൽ ..... അന്റിനായിൽ നിന്നും പുറത്തുപോവാൻ സിഗ്നൽ ഉണ്ടായിരിക്കണമെന്നു തന്നെയില്ല. ഫലപ്രദവും ലളിതവുമായ ആന്റിനാകളിൽ ഡൈപോളുകൾ മികച്ചു നിൽക്കും. അതിനു വേണ്ട സ്ഥലം ലഭ്യമല്ലെങ്കിൽ പിന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രൗണ്ട് പ്ലെയിൻ, ഗ്രൗണ്ട് പ്ലെയിൻ റേഡിയേറ്റർ എലമെന്റുകളുടെ നീളം കാണാനുള്ള ഫോർമുലാ = 234/f(Mhz) (ഫലം അടിക്കണക്കിൽ).  


    ഒരു ജർമ്മൻ ഹാമായ DL31SA ആവിഷ്കരിച്ച ജർമ്മൻ ക്വാഡ്, ഫലത്തിൽ ഏറ്റവും ശേഷിയുള്ള മൾട്ടിബാന്റ് ആന്റിനാകളുടെ ഗണത്തിൽ പെടുന്നു. ആകെ 287 അടി നീളത്തിൽ ചെമ്പുകമ്പിയെടുത്തിട്ട്, ഒരോ വശവും 71.75 അടി വീതം വരത്തക്ക രീതിയിൽ ഒരു ക്വാഡുണ്ടാക്കി ഗ്രൗണ്ടിനു 30 അടി മുകളിൽ ഹൊറിസോണ്ടലായി ഉറപ്പിക്കുക. അഗ്രങ്ങൾ 75 ഓംസിന്റെ കേബിളുമായി ബന്ധിപ്പിച്ചാൽ ജർമ്മൻ ക്വാഡ് ആന്റിനായായി. സാധാരണ ആന്റിനാകളേക്കാൾ ഇതിന്റെ ഗയിൻ 6db കൂടുതലാണ്. ഏത് HF ബാന്റിലും ഇതു പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ആകർഷണീയതകളിൽ ഒന്ന്. ഇതിന്റെ റിഫ്ലക്റ്ററായി പ്രവർത്തിക്കുന്നത് ഗ്രൗണ്ടാണ്. അതായത്, ഗ്രൗണ്ടിന്റെ കണ്ടക്റ്റിവിറ്റി മികച്ചതാണെങ്കിൽ ഗയിൻ 10db വരെയാകാം. ഗ്രൗണ്ട് കണ്ടക്റ്റിവിറ്റിയെപ്പറ്റി  സംശയമുണ്ടെങ്കിൽ അളവിൽ 5% കൂടുതലുള്ള മറ്റൊരു ക്വാഡ് നിർമ്മിച്ച് വേവ് ലെങ്ത്തിന്റെ 0.15 അടി താഴെ ഉറപ്പിച്ചാൽ മതി. ഈ രീതിയിൽ റിഫ്ലക്റ്ററുകൾ ഉപയോഗിച്ചാൽ, ഹാഫ് വേവ് ഡൈപോളുകളുടെയും എഫിഷ്യൻസി കൂടും. ഒരു നിശ്ചിത ഫ്രീക്വൻസിക്കു വേണ്ടി മാത്രമായി ജർമ്മൻ ക്വാഡ് നിർമ്മിക്കാനാണു പരിപാടിയെങ്കിൽ ക്വാഡ് വയറിന്റെ ആകെ നീളം 1005/f(Mhz) (= അടിക്കണക്കിൽ) എന്ന ഫോർമുലാ ഉപയോഗിക്കുക. 

    HF ബാന്റുകളിൽ മൊബൈൽ ആന്റിനായെന്ന ആശയത്തിനെതിരാണ് എല്ലാ തിയറികളും തന്നെ. റേഡിയേറ്റർ ആമുകളുടേ നീളം 1/4 ൽ താഴെയായാൽ അതിന്റെ റേഡിയേഷൻ റസിസ്റ്റൻസിൽ കാര്യമായ കുറവു വരും. ഈ കുറവു വരുത്തുന്ന നഷ്ടത്തിന്റെ രീതി അറിയാൻ ഒരുദാഹരണം പറയാം. രേഡിയേറ്റർ ആമിന്റെ നീളം 8 അടി മാത്രമായിരിക്കുന്ന ഒരു 80 മീറ്റർ വിപ്പ് ആന്റിനായിലേക്ക് പൂർണ്ണമായും മാച്ച്ഡ് ആക്കി 100W RF പവർ കൊടുത്താൽ, ആന്റിനായിൽ നിന്നു പുറത്തു വരുന്നത് 1W ആയിരിക്കും. ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ നിയമമനുസരിച്ച് HFൽ മൊബൈൽ ആന്റിനാ അനുവദിച്ചിട്ടില്ല. VHF ലാണെങ്കിൽ തന്നെ പ്രത്യേകം അനുവാദം വാങ്ങിക്കേണ്ടതുണ്ട്. റേഡിയേറ്റർ ആമുകളുടെ നീളം കുറഞ്ഞാൽ ബാന്റ് വിഡ്ത്തിലും കുറവു വരും. 80 മീറ്ററിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ഒരാന്റിനാ ഉപയോഗിച്ചാൽ തിയററ്റിക്കലായി ബാന്റ് വിഡ്ത്ത് വെറും 5Khz നടുത്തായിരിക്കും. ഒരു ഹാഫ് വേവ് ഡൈപോളിന്റെ റേഡിയേഷൻ റസിസ്റ്റൻസ് 73.13 ഓംസ് ആണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആമിന്റെ നീളം പകുതിയായാൽ റേഡിയേഷൻ റസിസ്റ്റൻസും പകുതിയാവും, അതുപോലെ മറിച്ചും. 

    SWR പരിശോധിക്കുവാൻ വേണ്ടിയുള്ള പ്രത്യേക മീറ്ററുകൾ പലപ്പോഴും നിർമ്മിക്കുകയാണു ചെയ്യപ്പെടുക. ഇത്തരം മീറ്ററുകൾ ഉപയോഗിക്കുമ്പോൾ തെറ്റുപറ്റാനുള്ള സാദ്ധ്യതയേറെയാണ് - ഒരു  കൊമേഴ്സ്യൽ മീറ്ററുമായി ഒത്തു നോക്കി സ്കെയിൽ സെറ്റ് ചെയ്തതുകൊണ്ടു മാത്രമായില്ല. ഇടക്കിടക്കവ അതുപോലെതന്നെ പരിശോധിച്ചുകൊണ്ടിരിക്കണം.  ഫൊർവേർഡ് പവർ ശ്രദ്ധിക്കുമ്പോൾ മീറ്റർ ഫുൾ സ്കെയിലിൽ സെറ്റ് ചെയ്തിട്ടു വേണം മറ്റു റീഡിങുകൾ എടുക്കാൻ. 

    ഡെൽറ്റാ ലൂപ്പ്, ക്യുബിക്കൽ ക്വാഡ്, യാഗി ബീം, തുടങ്ങി റോട്ടേഷണൽ ആയും റിമോട്ട് കണ്ട്രോൾഡ് ആയുമൊക്കെയുള്ള നിരവധി ആന്റിനാകൾ ഇനിയും പ്രതിപാദിക്കപ്പെടേണ്ടതായുണ്ട്. ഇത് HF മേഖലയെ അധികരിച്ചുള്ള ഒരു പഠനപരമ്പര ആയിരിക്കുന്നതുകൊണ്ട് VHF/UHF ആന്റിനാകളെ ഇവിടെ പരാമർശിക്കുന്നില്ല. ഈ ലേഖന പരമ്പരയുടെ ലക്ഷ്യം എല്ലാറ്റിനേയും പറ്റി കറതീർന്ന ഒരു പഠനമല്ല - അതിനീ ലേഖകൻ മതിയായവനുമല്ല. ഹാം റേഡിയോയിലേക്ക് കടന്നുവരാനാഗ്രഹിക്കുന്ന ഒരു ജിജ്ഞാസുവിന് വഴിയൊരുക്കുകയെന്നതു മാത്രമാണിതിന്റെ ലക്ഷ്യം. 

    അദ്ധ്യായം 30                                                       അദ്ധ്യായം 32

    Gateway to Ham Radio (old Malayalam article) chapter - 30

    അദ്ധ്യായം 30 - വിവിധതരം ആന്റിനാകൾ

    പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമൊക്കെ അമച്ച്വർ റേഡിയോ എന്ന രാജകീയ ഹോബിയുടെ ഭാഗമാണ്. സോൾഡറിങ് അയണും മൾട്ടിമീറ്ററും വിരചിക്കുന്ന കവിത മൂളി ഉണരുകയും ഉറങ്ങുകയും ഒരു ദിനചര്യയുടെ ഭാഗമാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു ഒരു പരമ്പര എഴുതാൻ ഈയുള്ളവനും സാധിച്ചത്. ഈ ഹോബിയെ അടുത്തു മനസ്സിലാക്കുവാൻ ഇതിന്റെ എല്ലാ സാദ്ധ്യതകളിലേക്കും പടർന്നു കയറിയേ മതിയാവൂ. ഹാമുകൾ ഏറ്റവും കൂടൂതൽ പരീക്ഷണങ്ങൾ നടത്തിയത് ആന്റിനാകളിലായിരിക്കണമെന്നാണ് എന്റെ അനുമാനം. പക്ഷേ, ലോകത്താദ്യം റേഡിയോ സിഗ്നലുകൾ പ്രയോജനപ്പെടുത്തിയ ആചാര്യ ജഗദീഷ് ചന്ദ്രബോസ് കൈവെക്കാത്ത ഒരു മേഖലയാണിത്. ഓരോ ഹാമും ഓരോ തരം ആന്റിനായാണുപയോഗിക്കുന്നതെന്നു പോലും പറയാം. എങ്കിലും ഒരു സാധാരണ ഹാം ചോദിക്കുന്നു, 'ഏതാണു മികച്ച ആന്റിനാ?' എത്ര ഉയരത്തിൽ ആന്റിനാ ഉറപ്പിക്കണമെന്നു ചോദിച്ചാൽ, കഴിയുന്നത്ര ഉയരത്തിൽ എന്നു നിശ്ശംശയം പറയാം. 

    ഒരാന്റിനായുടെ ഉയരം കൊണ്ടു ലഭിക്കുന്ന മെച്ചം ഫ്രീക്വൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയരത്തിന്റെ കാര്യത്തിലുമുണ്ട് ഓപ്റ്റിമം പോയിന്റ്. ഇരുപതടി ഉയരത്തിലുള്ള 40 മീറ്റർ ആന്റിനായും പ്രവർത്തനസവിശേഷതകളിൽ മികച്ചതു തന്നെ. ഒരാന്റിനാ വെർട്ടിക്കലി പോളറൈസ്ഡ് ആയാലും ഹൊറിസോണ്ടലി പോളറൈസ്ഡ് ആയിരുന്നാലും ഭാഗിക വലിപ്പത്തിലുള്ളവ പൂർണ്ണവലിപ്പത്തിലുള്ളതിന്റെ ശേഷിയിൽ ഒരിക്കലും പ്രവർത്തിക്കുകയില്ല. VHF നു താഴെ, ആന്റിനാ ആമുകളായി ഷീൽഡഡ് വയറോ, സ്ട്രാന്റഡ് വയറോ, ഓപ്പൺ വയറോ ഉപയോഗിക്കാം. VHF ലും മുകളിലുമുള്ള ഫ്രീക്വൻസികളിൽ, ഓപ്പൺ വയറുമായി താരതമ്യപ്പെടുത്തുംപോൾ ഇൻസുലേറ്റഡ് വയറിലെ വെലോസിറ്റി ഫാക്റ്ററിൽ പ്രകടമായ വ്യത്യാസമുള്ളതുകൊണ്ട് ഇൻസുലേറ്റഡ് വയർ ഉപയോഗിക്കപ്പെടുന്നില്ല. വലിച്ചാൽ നീളുന്ന വയറുകളും ആന്റിനായുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നില്ല. വയറിന്റെ ഗേജ് തിരഞ്ഞെടുക്കുമ്പോൾ ചുറ്റളവു കൂടൂന്നതിനനുസരിച്ച് 'Q' കൂടുമെന്നുള്ള വസ്തുത പരിഗണിക്കണം. കോയിൽ വയന്റ് ചെയ്യുമ്പോഴും ഈ നിയമം ബാധകമാണ്. ഫ്രീക്വൻസി കൂടുന്നതിനനുസരിച്ച് വയറിന്റെ പ്രതലങ്ങളിൽ അനുഭവപ്പെടുന്ന സ്കിൻ എഫക്റ്റും കൂടുന്നതുകൊണ്ട് ഉയർന്ന ഫ്രീക്വൻസികളിൽ വണ്ണം കൂടിയ വയറുകളായിരിക്കും ഉചിതം. SWG 28 ന്റെ വണ്ണം കുറഞ്ഞ വയറാണുപയോഗിക്കുന്നതെന്നു കരുതി 200W RF പവർ കൊടുത്താലും ആമുകൾ കത്തിപ്പോകുമെന്നു വിചാരിക്കുന്നതും ശരിയല്ല. 

    ആന്റിനാ ആമുകൾക്ക് കോപ്പർ വയർ തന്നെ വേണമെന്നുള്ള വാശി ഭാരതീയ ഹാമുകൾക്കാണു കൂടുതലെന്നു തോന്നുന്നു. റസിസ്റ്റിവിറ്റി കൂടുന്നതിനനുസരിച്ച് ശക്തി നഷ്ടം കൂടുമെന്നുള്ളതുകൊണ്ടും, ചില കണ്ടക്റ്ററുകളിൽ കോപ്പറിലേതുപോലെ ഇലക്ട്രിക്കൽ കോണ്ടാക്റ്റ് സാദ്ധ്യമല്ലെന്നതുകൊണ്ടും കൂടുതലാളുകളും ആന്റിനാ ആമുകൾക്ക് കോപ്പർ തന്നെയാണു നിഷ്കർഷിക്കുന്നത്. പക്ഷേ, അലുമിനീയം പോലുള്ള മറ്റു കണ്ടക്റ്ററുകൾ കൊണ്ട് അന്റിനാ പ്രവർത്തിപ്പിക്കാൻ സാദ്ധ്യമല്ലെന്നു കരുതരുത്. കുവൈറ്റ് യുദ്ധകാലത്ത് സർക്കാർ ഏജൻസികൾക്കു സംശയം തോന്നാതെ, അഴകെട്ടാൻ ഉപയോഗിക്കുന്ന സ്റ്റീൽ വയർ ആന്റിനായയുപയോഗിച്ചാണ് കേരളീയനായ  ഒരു ഹാം ഇന്ത്യയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതെന്നോർക്കുക.  

    ഏതായാലും, ആന്റിനാ ലൈനിലെ കോണ്ടാക്റ്റുകൾക്ക് വെറും സ്പർശനബന്ധം പോരാ; ലോ പവർ ട്രാൻസ്മിറ്ററുകളിൽപ്പോലും PL - 259, SO -237 RF പിൻ സോക്കറ്റ് നിഷ്കർഷിക്കപ്പെടുന്നു. ആന്റിനാകൾക്കു ഫീഡർ കേബിളായി ഉപയോഗിക്കുന്ന കൊയാക്സിയൽ കേബിളുകളെപ്പറ്റി അൽപ്പം കാര്യങ്ങൾക്കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ 50 ഓംസ് 75 ഓംസ് വിഭാഗങ്ങളിൽ ലഭ്യമാണ്. കനത്ത ഷീൽഡുള്ളതും ഉള്ളിൽ വണ്ണം കൂടിയ സ്ട്രാന്റഡുകളുള്ള വയർ ലൈവായുള്ളതുമായ RG-8, RG-p കാറ്റഗറികളിലുള്ള കേബിളുകളാണ് ഏറ്റവും മികച്ചവ. സാധാരണ റ്റി വി കേബിളുകൾ ട്രാൻസ്മിഷൻ ഫീഡർ ലൈനായി ഉപയോഗിക്കുമ്പോൾ ട്രാൻസ്മിഷൻ പവറിന്റെ ഏകദേശം 50% വരെ നഷ്ടപ്പെടുന്നുണ്ട്. ഫ്രീക്വൻസി കൂടുന്തോറും നഷ്ടവും കൂടും. അതുകൊണ്ടാണ് 14Mhz നു മുകളിലുള്ള ഫ്രീക്വൻസികളിൽ RG 58U, RG 59U തുടങ്ങിയ ക്വാളിറ്റി കേബിളുകൾ പോലും ഉപയോഗിക്കാത്തത്. VHFലാണെങ്കിൽ RG 58U തന്നെ ആകെ പവറിന്റെ 50%വും ദഹിപ്പിക്കുന്നു. 

    പൂർണ്ണമായും ഇന്നർ ഇൻസുലേഷനെ മൂടി നിൽക്കുന്ന ഷീൽഡിങ്ങുള്ള കേബിളാണു നല്ലത്.  ഇവ സിൽവർ പ്ലേറ്റ് ചെയ്തതാണെങ്കിൽ നഷ്ടം വീണ്ടും കുറയും. കേബിളിന്റെ പുറത്തെ പ്ലാസ്റ്റിക് കവറിന്റെ ക്വാളിറ്റി കുറഞ്ഞിരുന്നാൽ ഉള്ളിലെ കോപ്പർ വളരെ വേഗം രാസപ്രക്രിയക്കു വിധേയമായി പച്ച നിറം സ്വീകരിക്കും. ഇത്തരം കേബിളുകളുടെ ഔട്ട് പുട്ടിൽ എത്തുന്ന RF പവർ കുറഞ്ഞുകൊണ്ടിരിക്കും. ഓരോരുത്തരും അവരവരുടെ വ്യത്യസ്ഥ സാഹചര്യങ്ങൾ ക്കനുസരിച്ച് ആന്റിനാ നിർമ്മിക്കുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിക്കപ്പെടണമെന്നുള്ളതുകൊണ്ടാണ് ഈ പരാമർശങ്ങൾ

    ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന എല്ലാ ആന്റിനാകൾക്കും വളരെ സ്ഥലം ആവശ്യമായി വരുന്നവയായിരുന്നല്ലൊ. ഒരു കൊച്ചു മുറിയിലൊതുങ്ങിക്കഴിയേണ്ടി വരുന്ന ഹാമുകൾക്ക് അവയൊന്നും സഹായകമാവില്ല. അത്തരക്കാർക്കു പറ്റിയ ഒരാന്റിനായാണ് മാഗന്റിക് ലൂപ്പ് ആന്റിനാ. 3.1 അടി വ്യാസത്തിൽ 10mm അലൂമിനിയം കമ്പി കൊണ്ട് ഒരു വലയമുണ്ടാക്കാൻ സാധിച്ചാൽ മാഗ്നറ്റിക് ലൂപ് ആന്റിനായുണ്ടാക്കാം. പൈപ്പ് വളക്കാൻ പ്രത്യേക ഉപകരണത്തിന്റെ സഹായം ലഭ്യമാക്കാം, ആ ഡയമീറ്ററിലുള്ള ഡ്രമ്മും ഉപയോഗിക്കാം. ഉള്ളിൽ തരിമണൽ കുത്തിനിറച്ചിരിക്കുന്നതും, പൈപ്പ് ചൂടാക്കുന്നതുമൊക്കെ ഒടിവുകൂടാതെ വളക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. 12 അടി നീളത്തിൽ ലഭിക്കുന്ന ഒരു പൈപ്പ് മതിയാവുമിതിന്. അഗ്രങ്ങൾ തമ്മിലുള്ള അകലം 3/4 ഇഞ്ച് ആയിരിക്കത്തക്ക രീതിയിൽ അഗ്രം മുറിച്ചു കളയാം. അഗ്രങ്ങൾ മുകളി ലായിരിക്കത്തക്ക രീതിയിൽ വെർട്ടിക്കലായി ഏതെങ്കിലും നോൺ കണ്ടകറ്ററിൽ ഇതു പിടിപ്പിക്കണം. അഗ്രങ്ങൾ 150 PF ന്റെ ഒരു വേരിയബിൾ എയർ ഗാംഗ് കപ്പാസിറ്ററുമായി ബന്ധിപ്പിക്കുക (ഗാംഗ് അഗ്രങ്ങൾക്കടുത്തായിരിക്കണം). 

    റ്റ്യൂൺ ചെയ്യുമ്പോൾ ബോഡി കോണ്ടാക്റ്റ് ഗാംഗിൽ കിട്ടാത്ത രീതിയിൽ ഗാംഗ് ഷാഫ്റ്റിൽ ഒരു നോബ് പിടിപ്പിച്ചിരിക്കണം. വളയത്തിന്റെ അഗ്രങ്ങൾക്കു നേരെ എതിർവശത്തുള്ള റിംഗ് ഭാഗത്തുനിന്ന് കേബിളിന്റെ ഷീൽഡ്  കണക്റ്റ് ചെയ്യണം. ഇവിടെ ഒരു RF സോക്കറ്റ് പിടിപ്പിക്കുക തന്നെയാണുചിതം. ലൈവ് ലൈനിന്റെ കണക്ഷൻ റിംഗിന്റെ ഏതെങ്കിലും അഗ്രത്തു നിന്ന് 6-7 ഇഞ്ചുകൾ അകലെ ഒരു പോയിന്റിലാണു വരേണ്ടത്. ഇതു പക്ഷേ, SWR മീറ്ററിൽ നോക്കി കണ്ടുപിടിക്കേണ്ടി വരും. RF സോക്കറ്റിൽ നിന്നുള്ള ഈ വയർ അർദ്ധവൃത്താകൃതിയിൽ വേണം ഉറപ്പിക്കാൻ. എടുത്തു മാറ്റത്തക്ക രീതിയിൽ തടികൊണ്ടോ, ഏതെങ്കിലും ഇൻസുലേറ്റർ കൊണ്ടോ നിർമ്മിച്ച സ്റ്റാന്റിൽ ഈ റിംഗ് ആന്റിനായുറപ്പിക്കാം. ഇതിന്റെ വിശദാംശങ്ങൾ നിർമ്മാതാവുതന്നെ നിശ്ചയിക്കുക. സർക്കുലർ പോളറൈസേഷനാണിവിടെ. ഔട്ട് ഡോറിലോ റൂമിനുള്ളിലോ എത്ര പവറിലും ഈ ആന്റിനാ ഉപയോഗിക്കാം. ചിത്രം C-30/1 ശ്രദ്ധിക്കുക. 


    ഏത് HF ബാന്റിലും ഈ ആന്റിനാ ഉപയോഗിക്കാം. ഒരു നിശ്ചിത ആന്റിനാ മൾട്ടിബാന്റായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞിരുന്നല്ലൊ. മാഗ്നറ്റിക് ഇലക്ട്രിക് വേവുകൾ തമ്മിൽ 180 ഡിഗ്രി ഷിഫ്റ്റ് സംഭവിക്കുന്നതുകൊണ്ട് ഇലക്ട്രിക്കൽ നോയിസ് ഏതാണ്ട് പൂർണ്ണമായും ഈ ആന്റിനായിൽ ഒഴിവാക്കപ്പ്പെടുന്നു. 'Q'  വളരെ കൂടൂതലായ ഈ ആന്റിനായുടെ നിർമ്മാണതത്ത്വം പ്രയോജനീഭവിപ്പിക്കാൻ കഴിഞ്ഞാൽ റിസീവറിനു മാത്രമായും ഈ ആന്റിനാ ഉപയോഗിക്കാം. 

    ഓപ്പൺ ഡൈപ്പോളിന്റയത്ര സ്ഥലം വേണ്ടാത്ത ഒരന്റിനായാണ് ഇൻ വേർട്ടഡ് 'L'  ആന്റിനാ - ചിത്രം C-30/2 ശ്രദ്ധിക്കുക.

    ഈ ആന്റിനായും, പക്ഷേ, കഴിയുന്നത്ര ഉയരത്തിൽ വേണം ഉറപ്പിക്കാൻ. 50 ഓംസ് കേബിൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഷീൽഡ് ഗ്രൗണ്ട് ഭാഗത്തെക്കുള്ള ആമിലും, ലൈവ് ലൈൻ ഹൊറിസോണ്ടൽ ആമുമായും ബന്ധിപ്പിക്കണം. ഹൊറിസോണ്ടലായും വെർട്ടിക്കലായുമുള്ള ആമിന്റെ ഭാഗങ്ങൾ കൃത്യമായും തുല്യമായിരിക്കണമെന്നില്ല. ഗ്രൗണ്ട് വയറും ലൈവ് വയറും തമ്മിലുള്ള അകലം 1/2" ആയിരിക്കട്ടെ. ഗ്രൗണ്ടിങ് ഒന്നിലേറേ റേഡിയൽസുപയോഗിച്ച് ശക്തമായി ചെയ്തിരിക്കണം. ഇവിടെ ഇൻസുലേറ്ററായി പറഞ്ഞിരിക്കുന്നിരിക്കുന്നിടത്ത് പ്ലാസ്റ്റിക് മുതൽ ലഭ്യമായ എന്തു നോൺ കണ്ടക്റ്ററും ഉപയോഗിക്കാമെങ്കിലും മികച്ചത് മികച്ച ഫലം തരും. 

    VHF ട്രാൻസ്മിറ്റർ ആന്റിനായായി ഉപയോഗിക്കുന്ന ഗ്രൗണ്ട് പ്ലെയിൻ ടൈപ്പ് ആന്റിനാ 14Mhz മുതൽ മുകളിലേക്കുള്ള ബാന്റുകൾക്കായി HF ലും ഉപയോഗിക്കാം - ചിത്രം C-30/3 കാണുക.  


    വെർട്ടിക്കൽ ആമുള്ള എലമെന്റ് (ഡ്രിവൺ എലമെന്റ്) മാത്രമല്ല നാലുവശത്തേക്കും തുല്യ ഡിഗ്രിയിൽ വലിച്ചു കെട്ടുന്ന റേഡിയലുകളും സാധാരണ വയറുകളായിരുന്നാൽ മതി. വെർട്ടിക്കലായി ഉറപ്പിക്കുന്ന എലമെന്റ്, റ്റ്യൂബ് അലൂമിനിയമോ കോപ്പറൊ ആവാം. പ്ലയിൻ വയറാണെങ്കിൽ ഉറപ്പിച്ചു നിർത്താൻ വുഡൻ റീപ്പർ ഉപയോഗിക്കാം. ബേസ് പ്ലേറ്റിന്റെ മദ്ധ്യത്തിൽ ഉറപ്പിച്ചിരിക്കുന്ന ഇൻസുലേറ്ററിലാണ്  ഈ ഡ്രിവൺ എലമെന്റ് ഉറപ്പിക്കുന്നത്. ഫീഡർ കേബിളിന്റെ ലൈവ് വയർ ഈ ഡ്രിവൺ എലമെന്റിലേക്കും, ഷീൽഡ് ഭാഗം നാലു റേഡിയൽസും ഇലക്ട്രിക്കലായി ബന്ധിപ്പിച്ചിരിക്കുന്ന ബേസ് പ്ലേറ്റിലേക്കും വേണം ബന്ധിക്കാൻ. 150 കി. മീറ്റർ കഴിഞ്ഞാൽ 100 മുതൽ 400 കി. മീറ്റർ വരെ വ്യാപ്തിയുള്ള ഒരു ഡെഡ് സോൺ ഉണ്ടായിരിക്കുമെന്നതൊഴിച്ചാൽ Dx ങ്ങിന് ഇതിനേക്കാൾ മികച്ച ആന്റിനായില്ലെന്നു പറയാം. ഓമ്നി ഡയറക്ഷണലായ ഗ്രൗണ്ട് പ്ലയിൻ ആന്റിനായുടെ ഇമ്പിഡൻസ് 50 ഓംസ് ആണ്. ഓരോ റേഡിയലും ഡ്രിവൺ എലമെന്റിനേക്കാൾ 5% നീളം കൂടിയതായിരിക്കണം. ബേസ് പ്ലേറ്റ് ഉറപ്പിക്കാൻ മാസ്റ്റ് പൈപ്പ് ഉപയോഗിക്കാം. ബേസ് പ്ലേറ്റിൽ നിന്നും 45 ഡിഗ്രി ആംഗിളിൽ പുറത്തേക്കു റേഡിയൽസുറപ്പിക്കണം. ഡ്രിവൺ എലമെന്റിന്റെ നീളം വേവ് ലെങ്ത്തിന്റെ നാലിലൊന്നെന്നാണ് കണക്ക്. പ്രായോഗികമായി വിജയമെന്നു വിശേഷിപ്പിക്കാവുന്ന ലളിതമായ ആന്റിനാകൾ ഇനിയുമുണ്ട്. 

    അദ്ധ്യായം 29                                                                    അദ്ധ്യായം 31

    Gateway to Ham Radio (old Malayalam article) chapter - 29

    അദ്ധ്യായം 29 - ട്രാൻസ്മിറ്റർ ആന്റിനാകൾ

    ഒരു നിശ്ചിത രീതിയിലുള്ള ആന്റിനായും ട്രാൻസ്മിറ്ററുമാണു പയോഗിക്കുന്നതെങ്കിൽത്തന്നെ വിദേശ സ്റ്റേഷനുകളുമായി ബന്ധപ്പെടുന്ന കാര്യത്തിൽ ഓരോരുത്തരുടെയും അനുഭവങ്ങൾ വ്യത്യസ്ഥമാണ്. ഭൗമോപരിതലത്തിലെ പ്രത്യേകതകൾ മാത്രമല്ല ആന്റിനായുടെ ഉയരവും നിർണ്ണായകമാണെന്നു പറഞ്ഞല്ലോ. താഴ്ന്ന ആന്റിനാകളുടെ ഡയറക്ഷണൽ സവിശേഷതകൾ കുറഞ്ഞിരിക്കുമെന്നു മാത്രമല്ല, റേഡിയേഷൻ ആംഗിൾ കൂടിയുമിരിക്കും. റേഡിയേഷൻ ആംഗിൾ കുറഞ്ഞിരുന്നാലെ സിഗ്നലുകൾ എത്തുന്ന അകലം കൂടൂ. ലോ ആംഗിൾ റേഡിയേഷനിൽ 'ഡെഡ് സോൺ എഫക്റ്റ്' കൂടുതലായിരിക്കും. ആന്റിനായിൽ നിന്നും ലൈൻ ഓഫ് സൈറ്റിൽ കിട്ടുന്ന സിഗ്നൽ കഴിഞ്ഞാൽ അയണൊസ്പിയറിൽ തട്ടി റിഫ്ലക്റ്റ് ചെയ്ത് ഭൂമിയിലെത്തുന്ന സിഗ്നലേ സ്വീകരിക്കാൻ കഴിയൂ. ഇതിനിടയിലുള്ള 'ഡെഡ് സോണിൽ' സിഗ്നലുകൾ കിട്ടാനിടയില്ല. ചിത്രം C-29/1 ശ്രദ്ധിക്കുക. 

    സൺസ്പോട്ടുകൾ, പ്രൊപ്പഗേഷനിൽ വരുത്തുന്ന വ്യത്യാസവും ശ്രദ്ധേയമാണ്. അവയെപ്പറ്റിയുള്ള പഠനങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. എണ്ണത്തിലും വലുപ്പത്തിലും വ്യത്യാസം വന്നുകൊണ്ടിരിക്കുന്ന സൂര്യമുഖത്തെ കറുത്ത പൊട്ടുകൾ സൂര്യന്റെ കാന്തിക മേഖലയിൽ വ്യത്യാസം വരുത്തുന്നതുകൊണ്ടാണ് റേഡിയോ സിഗ്നലുകളുടെ പ്രൊപ്പഗേഷനിലും വ്യത്യാസം അനുഭവപ്പെടുന്നത്.  സൺ സ്പോട്ടുകളുടെ ഉദയവും അസ്തമയവും 11.2 വർഷങ്ങൾ ദൈർഘ്യമുള്ള ഒരു സൈക്കിളായാണനുഭവപ്പെടുന്നത്. അതുകൊണ്ട് '11 വർഷ സൈക്കിൾ' എന്നിവയെ വിളിക്കാറുണ്ട്.
    ഇവ തീർത്തും ഇല്ലാതിരുന്നിട്ടുള്ള കാലഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. സൺസ്പോട്ട് കാലത്ത് സൂര്യനിൽ നിന്നും ബഹിർഗ്ഗമിക്കുന്ന അൾട്രാവയലറ്റ് എക്സ് റേ വികിരണങ്ങൾ ഭൗമോപരിതലത്തിൽ കാന്തിക കൊടുങ്കാറ്റു തന്നെ സൃഷ്ടിക്കും. റേഡിയോ സിഗ്നലുകളെ പൂർണ്ണമായും നിർവ്വീര്യമാക്കുന്ന 'ബ്ലാക് ഔട്ട്'  ഇതിന്റെ ഫലമാണ്. 

    ട്രാൻസ്മിഷൻ ആന്റിനാകളുടെ ഫീഡ് പോയിന്റും വ്യക്തിയും തമ്മിലുള്ള അകലം സൃഷ്ടിക്കുന്ന മാറ്റവും ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു കാന്തിക മേഖലയിലുള്ള മനുഷ്യശരീരം ഈ കാന്തികോർജ്ജത്തിൽ ചെറുതായി ചൂടാവുന്നത് അസാധാരണമല്ല. മൈക്രോവേവ് ഓവനിൽ പദാർത്ഥങ്ങൾ റേഡിയേഷനു വിധേയമാക്കുമ്പോളെന്നപോലെ ആന്തരികാവയവങ്ങളേയും ഈ ചൂടു ബാധിക്കും. 2 ഡിഗ്രി സെൽഷിയസ് വരെ ശരീരം ചൂടാകാനിടയായാൽ ശാരീരിക വൈകല്യങ്ങൾ ഉണ്ടാവുമെന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു. 400W പവറിലുള്ള 7Mhz ട്രാൻസ്മിറ്റർ ആന്റിനായുടെ ഒരടി അടുതൊരാൾ ഒരു മണിക്കൂർ നിന്നാൽ, 1 ഡിഗ്രി സെൽഷിയസ് ചൂട് ശരീരത്തിലുണ്ടാവും. ഭാഗിക അന്ധതക്കും ബധിരതക്കും ഇതു മതി.  ഫ്രീക്വൻസി കൂടുന്തോറും ശരീരം ആഗിരണം ചെയ്യുന്ന കാന്തികോർജ്ജം കൂടും. ശരീരത്തോടു ചേർത്തുപിടിച്ച് പ്രവർത്തിപ്പിക്കുന്ന VHF ട്രാൻസിവറുകളുടെ ശക്തി കുറവായിരുന്നാലും തുടർച്ചയായ ഉപയോഗം ദോഷം ചെയ്യാൻ മാത്രം ചൂടു സൃഷ്ടിച്ചേക്കാം. 

    ആന്റിനാ ഏതു തരമായിരുന്നാലും ഫീഡർ കേബിളിന്റെ നീളം ട്രാൻസ്മിഷൻ നഷ്ടത്തിനു കാരണമാകുന്നതുകൊണ്ടാണ്, ട്രാൻസ്മിറ്ററിന്റെ ഏതാണ്ടു നേർമുകളിൽ ഫീഡ് പോയിന്റ് വരത്തക്ക രീതിയിൽ ആന്റിനാകൾ ഉറപ്പിക്കുന്നത് നന്നായിരിക്കും. ഏറ്റവും എളുപ്പമുള്ള ആന്റിനായായി കരുതപ്പെടുന്നത്, ഒറ്റ വയർ ആന്റിനായാണ് - ആന്റിനായും ട്രാൻസ്മിറ്റർ ഔട്ട് പുട്ടും മാച്ചാക്കുന്ന ഒരു ട്രാൻസ് മാച്ചിങ് സംവിധാനം ഇടക്കു വേണമെന്നേയുള്ളൂ. ഇവിടെയൊരു പ്രധാന കുഴപ്പം, ഹോട്ട് ചേസ്സിസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രാൻസ്മിറ്റർ ഭാഗങ്ങളിൽ അവശേഷിക്കുന്ന RF എനർജിയുണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ശരിയായ എർത്ത് വയർ തന്നെ ഉപയോഗിച്ച് ട്രാൻസ്മിറ്റർ ചേസ്സിസ് എർത്ത് ചെയ്യുന്നില്ലായെങ്കിൽ അവ ട്രാൻസ്മിറ്റർ ഘടകങ്ങളെത്തന്നെ അപകടത്തിലാക്കും. എങ്കിലും, മൾട്ടിബാന്റ് റ്റ്യൂണിങ് സാദ്ധ്യമാണെന്ന സവിശേഷത ഇത്തരം ആന്റിനാകൾക്കുണ്ട്. 

    മുൻ അദ്ധ്യായത്തിൽ വിശദീകരിച്ച ഡൈപോൾ ആന്റിനായിൽത്തന്നെ ചില വ്യത്യാസങ്ങൾ വരുത്തി ലക്ഷ്യം സാധിക്കുന്നവരുണ്ട്. സ്ഥല പരിമിതി മാത്രമല്ല, ഇൻവേർട്ടഡ്  'V' ആന്റിനാകളേയും സ്ലോപ്പർ ഡൈപോളുകളേയും ശ്രദ്ധേയമാക്കുന്നത്. ഇവ രണ്ടും വെർട്ടിക്കലി പോളറൈസ്ഡ് ആയതുകൊണ്ട് ഗ്രൗണ്ട് വേവ് സിന്റെ കാര്യത്തിലും ലോങ് ഡിസ്റ്റൻസ് കോണ്ടാക്റ്റുകളുടെ കാര്യത്തിലും ഇതു മികച്ചു നിൽക്കും. 

    സ്ലോപ്പ്പർ ആന്റിനായുടെ 
    ഇമ്പിഡൻസ് ഏകദേശം 75 ഓംസ് ആണെങ്കിൽ ഇൻ വേർട്ടഡ് 'V' യുടെത്, 50 ഓംസിനടുത്താണ് ഫീഡ് പോയിന്റ് ആംഗിൾ 90 മുതൽ 120 ഡിഗ്രി വരെ ആയിരിക്കുന്നതാണു നല്ലത്. രണ്ടു സാഹചര്യത്തിലും ഡൈപോൾ ആമുകളുടെ നീളം = 468/F(Mhz)=L (അടി) എന്ന ഫോർമുലാ ഉപയോഗിച്ച് കണ്ടുപിടിക്കാം. ഒരു നിശ്ചിത ഫ്രീക്വൻസിക്കുള്ള ഒരാന്റിനാ ട്രാൻസ്മാച്ചിംഗ് വഴി 
    മറ്റു ബാന്റുകൾക്കും കൂടി ഉപയോഗപ്പെടുത്തുമ്പോൾ ആന്റിനാ ഏതു ഫ്രീക്വൻസിക്കാണോ രൂപകൽപ്പന ചെയ്തത്, അതിനേക്കാൾ കൂടിയ ഫ്രീക്വൻസികളിൽ എഫിഷ്യൻസി കുറഞ്ഞിരിക്കും. 

    ആന്റിനായുടെ നിർമ്മാണത്തിന്, ഏതുതരം വയറുകൾ വേണമെങ്കിലും ഉപയോഗിക്കാം - കാലപ്പഴക്കത്തിൽ പ്രസരണശേഷിയിൽ വ്യത്യാസം വരത്തക്ക രീതിയിൽ രാസമാറ്റവും രൂപമാറ്റവും സംഭവിക്കുന്നതാകരുതെന്നു മാത്രം. സാധാരണയൊരു സാഹചര്യത്തിൽ 12,14,16 SWG കളിലുള്ള കോപ്പർ വയറുകൾ ഉത്തമമെന്നു പറയാം.  പൊട്ടാതെയും തുടിവില്ലാതെയും ഉറപ്പിക്കാൻ കഴിയുമെങ്കിൽ, ലോ പവർ ട്രാൻസ്മിറ്ററുകൾക്ക് 26 SWG വയറുകളും മതിയാവും. പല കമ്പികൾ ചേർന്ന സ്ട്രാന്റഡഡ് ടൈപ്പ് ഉപയോഗിക്കുന്നതുകൊണ്ടോ, വയർ ഇൻസുലേറ്റഡ് ആയിരിക്കുന്നതുകൊണ്ടോ 'ഗയിൻ' കുറയുന്നില്ലെന്നു പറയാം. സ്ഥലം കുറവാണെങ്കിൽ ആന്റിനായുടെ കവർ ഏരിയാ കുറക്കാനും മാർഗ്ഗങ്ങളുണ്ട് - ആന്റിനായുടെ ആമുകൾ വളക്കാം. ആമുകൾക്കു സീരീസ്സായി ഇൻഡക്റ്റർ ബന്ധിപ്പിച്ചും, അഗ്രങ്ങളിൽ കപ്പാസിറ്ററുകൾ ബന്ധിപ്പിച്ചും ഫ്രീക്വൻസിക്കു റസൊണേറ്റഡ് ആക്കാം - ഒരു ട്രാൻസ് മാച്ച് വഴി ഇമ്പിഡൻസും കൂടി മാച്ച് ചെയ്യിപ്പിച്ചാൽ മതി. 

    രണ്ടാമുകളുടേയും മദ്ധ്യേ, ഒരു ലോഡിങ് കോയിൽ ഘടിപ്പിച്ച് ഇമ്പിഡൻസ് മാച്ചിങ് സാധിക്കുന്ന രീതിയും അപൂർവ്വമല്ല. ഇത്തരം കുറുക്കു വഴികളിലെല്ലാം ആന്റിനാ 'Q' കൂടുകയും ബാന്റ് വിഡ്ത്ത് കുറയുകയും ചെയ്യും. 16SWG യിലുള്ള കോപ്പർ വയർ എടുത്ത്, ഒന്നര ഇഞ്ച് ഡയമീറ്ററിൽ 60 ചുറ്റുകൾ ചുറ്റുക. കോയിലിന്റെ ഒരഗ്രം 1 അടി നീളത്തിലും അടുത്ത അഗ്രം 8 അടി നീളത്തിലും ആയിരിക്കണം. ഇങ്ങിനെ രണ്ടു കോയിലുകൾ നിർമ്മിച്ചിട്ട് ഒരടി നീളമുള്ള ഭാഗങ്ങൾ അരയിഞ്ച് അകലത്തിൽ നിർത്തി ഫീഡർ കേബിൾ കണക്റ്റു ചെയ്യണം (ഹൊറിസോണ്ടൽ ഡൈപോളിലേതുപോലെ തന്നെ). അടുത്ത അഗ്രങ്ങൾ (എട്ടടി നീളത്തിലുള്ളവ) ഹൊറിസോണ്ടലായി ചിത്രം C-29/3 ലേതു പോലെ ഉറപ്പിക്കുക.  ഇതൊരു 40 M ആന്റിനായുടെ വിശദാംശങ്ങളാണ്. മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ച ഏതെങ്കിലും ഒരു ATU (Antenna Tuner) കൂടി ഉപയോഗിച്ചാൽ ഈ അന്റിനായും നന്നായി പ്രവർത്തിക്കും ഗയിനിന്റ് കാര്യത്തിൽ അൽപ്പം പിന്നിലായിരിക്കുമെങ്കിലും.


    ആന്റിനായേപറ്റിയുള്ള പഠനം വളരെ രസകരമാണ്. ഈ കൗതുകം കൊണ്ടാണ് ലൂയിസ് വാർണി (G5RV) ഒരു മൾട്ടിബാന്റ് ആന്റിനാ രൂപകൽപ്പന ചെയ്തത്. വളരെ പ്രസിദ്ധമാണീ ആന്റിനാ - പ്രത്യേകിച്ചു 20 മീ. പ്രവർത്തനത്തിന്. തത്ത്വത്തിൽ, ഇതൊരു ഡൈപോൾ തന്നെ. ഓരോ ആമുകളുടേയും നീളം 51 അടി വീതമായിരിക്കണം. അത്രയും നീളത്തിൽ തുറന്ന സ്ഥലം ലഭ്യമല്ലെങ്കിൽ 31 അടി വീതം ഹൊറിസോണ്ടലായും ഒരോ ആമിന്റെയും 20 അടി വീതം താഴേക്കു മടക്കി വെർട്ടിക്കലായും ഉറപ്പിക്കാം. ഉയരം G5RV ആന്റിനാക്കു വളരെ നിർണ്ണയകമാണ്. 25 അടി ഉയരത്തിലും ഇതു പ്രവർത്തിക്കുമെങ്കിലും 30 അടി ഉയരമാണു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഫീഡർ കേബിളായി ഉപയോഗിക്കുന്നത് 300 ഓംസ് റ്റി വി റിബ്ബൺ വയറാണ്. ഇതിന്റെ നീളം കൃത്യമായി 29 അടി 6 ഇഞ്ചെന്നു നിജപ്പെടുത്തിയിരിക്കുന്നു. ഉയരം കുറവാണെങ്കിൽ ഈ ഫീഡർ കേബിളിന്റെ താഴത്തെ അഗ്രം അൽപ്പം വളക്കാം. ഇമ്പിഡൻസ് മാച്ചിങിന് ഓരോ ബാന്റിലും ഈ കേബിളിന്റെ നീളം നിർണ്ണായകമായതുകൊണ്ട്, ഈ ഭാഗത്തെ മാച്ചിങ് സ്റ്റബ് എന്നാണു വിളിക്കുന്നത്. 30 അടി നീളമുള്ള സെണ്ട്രൽ പോൾ ഉപയോഗിച്ച് ഇൻവേർട്ടെഡ് 'V' രീതിയിലും G5RV പ്രവർത്തിപ്പിക്കാം. മാച്ചിങ് സ്റ്റബ്ബായി ഓപ്പൺ വയറാണുപയോഗിക്കുന്നതെങ്കിൽ ഇതിന്റെ നീളം 34 അടിയായിരിക്കും. ഈ മാച്ചിങ് സ്റ്റബ് ഒരു ട്രാൻസ്മാച്ചിങ് സംവിധാനത്തിലേക്കാണ് കണക്റ്റ് ചെയ്തിരിക്കുന്നത്. ട്രാൻസ്മാച്ചിങിനു ശേഷം SWR മീറ്ററിലൂടെ ട്രാൻസ്മിറ്ററുമായി ആന്റിനാ ബന്ധിപ്പിക്കുന്നു. ആന്റിനാ ഫീഡറിന്റെ മാച്ചിങ് സ്റ്റബ് അല്ലാത്ത ഭാഗം 75 ഓംസ് കൊയാക്സിയൽ കേബിളോ റിബ്ബൺ വയറോ, ഓപ്പൺ വയറോ ആവാം. ഡൈപോളിനേക്കാൾ 3db ഗയിൻ കൂടുതൽ ഉണ്ടാവും G5RVക്ക്. 


    7Mhz മുതൽ മുകളിലേക്കുള്ള ഹാംബാന്റുകളിൽ DX കോണ്ടാക്റ്റുകൾക്കു വേണ്ട ലോ ആംഗിൾ റേഡിയേഷൻ G5RV യുടെ പ്രത്യേകതയാണ്. ഇതിന്റെ ഹാഫ് സൈസ് വേർഷനുമുണ്ട്. അപ്പോൾ മാച്ചിങ് സ്റ്റബ്ബിന്റെ നീളവും നേർ പകുതിയായിരിക്കും. മാച്ചിംഗ് സ്റ്റബു മുതൽ ATU വരെ 75 ഓംസ് ന്റെ കേബിളാവാം. G5RV യുടെ സുദൃഢമായ നിർമ്മാണത്തിന് റിബ്ബൺ വയർ ആന്റിനായുടെ മധ്യത്തിലുള്ള ഇൻസുലേറ്ററിൽ ഉറപ്പിച്ചിട്ട് 9" നീളത്തിൽ ഓരോ വയറുകളും വളച്ചെടുത്തു വേണം സോൾഡർ ചെയ്യാൻ. സ്റ്റബ്ബിന്റെ നീളം ക്രമീകരിക്കുന്നതിനെ പ്രൂണിങ് എന്നു വിളിക്കും. 

    അദ്ധ്യായം 28                                                                            അദ്ധ്യായം 30

    Gateway to Ham Radio (old Malayalam article) chapter - 28

    അദ്ധ്യായം 28 - ലളിതമായ ഡൈപോൾ ആന്റിനാകൾ

    ഒരു മികച്ച ആന്റിനാ നിർമ്മിക്കുകയെന്നത് പ്രായേണ എളുപ്പമുള്ള പണിയായി തോന്നുമെങ്കിലും വാസ്തവം അതല്ല. വളരെ വളരെ ദുർബ്ബലമായ സിഗ്നലുകളേപ്പോലും റിസീവറിൽ എത്തിക്കാൻ ഒരു മികച്ച ആന്റിനാക്കു കഴിയുമെന്നറിയുന്നവർ തന്നെ ചുരുക്കം. റിസീവറിനുപയോഗിക്കുന്ന ആന്റിനാകളെല്ലം ട്രാൻസ്മിഷനുതകുന്നതല്ലെങ്കിലും ട്രാൻസ്മിഷനുള്ള ആന്റിനാകളെല്ലാം റിസീവറിനുത്തമമായിരിക്കും. ട്രാൻസീവറുകളിൽ റിസീവിങിലും ട്രാൻസ്മിഷനിലും ആന്റിനാ ഒന്നു തന്നെ. പല ഫ്രീക്വൻസികളിൽ പ്രവർത്തിക്കുന്ന ലോ പവർ ട്രാൻസ്മിറ്ററുകളിൽ മിക്കതിലും ട്രാൻസ്മിഷൻ പവർ മുഴുവനും പ്രയോജനപ്പെടുത്തുന്ന ആന്റിനാകളല്ല നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. നന്നായി റ്റ്യൂൺ ചെയ്ത ആന്റിനായാണുപയോഗിക്കുന്നതെങ്കിൽ ഫലം അൽഭുതാവഹമായിരിക്കും എന്നർത്ഥം. പക്ഷേ, ഈ നേട്ടം കൈവരിക്കാൻ ചുരുക്കം ചില ഹോബിയിസ്റ്റുകൾക്കേ കഴിയുന്നുള്ളൂ. 

    ആന്റിനായെന്നു പറയുമ്പോൾ റ്റ്യൂണറുകളും, മാച്ചിങ് സർക്യൂട്ടുകളും, ഫീഡർ കേബിളും, റേഡിയേറ്ററും എല്ലാം ഉൾപ്പെടും. ട്രാൻസ്മിറ്റർ ആന്റിനാകളുടെ കാര്യം പറയുമ്പോൾ ആദ്യം മനസ്സിലേക്കോടിയെത്തുക, ഹാഫ് വേവ് ഡൈപോൾ ആന്റിനാ തന്നെ. ലളിതവും പ്രായോഗികവുമാണെന്നതാണതിന്റെ വൈശിഷ്ട്യം.  പക്ഷേ, അനേകം സാദ്ധ്യതകളിലും തരങ്ങളിലും ഒന്നു മാത്രമാണത്. 

    ഭൗമോപരിതലവുമായി ബന്ധപ്പെടുത്തുമ്പോൾ ആന്റിനാകൾ പോളറൈസ്ഡ് ആണെന്നു പറയാം. വെർട്ടിക്കൽ, ഹൊറിസോണ്ടൽ, സർക്കുലർ എന്നിങ്ങനെ പല രീതിയിൽ പോളറൈസ്ഡ് ആയിട്ടുള്ള ആന്റിനാകൾ നിർമ്മിക്കപ്പെടുന്നു. ഹൊറിസോണ്ടൽ ഡൈപോൾ ആന്റിനാകൾ ഹൊറിസോണ്ടലി പോളറൈസ്ഡ് വിഭാഗത്തിൽ പെടും. ട്രാൻസ്മിറ്റർ പ്രവർത്തിപ്പിക്കുന്നത് ഏതു ഫ്രീക്വൻസിയിലാണെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും  ഏതു തരം ആന്റിനാകളാണ് പ്രവർത്തിപ്പിക്കേണ്ടതെന്നു നിശ്ചയിക്കുന്നത്. HF ലുപയോഗിക്കുന്ന ആന്റിനാ VHF ൽ പ്രായോഗികമേ ആയിരിക്കാനിടയില്ല, അതുപോലെ മറിച്ചും. സിഗ്നലുകളുടെ റേഡിയേഷൻ സവിശേഷതകൾ അത്രക്കു വ്യത്യാസപ്പെടും. അതൊക്കെ പരിഗണിച്ചാണ് LF, HF, VHF എന്നിങ്ങനെ റേഡിയോ സിഗ്നലുകളെ തരം തിരിക്കുന്നതു തന്നെ. HF റേഞ്ചിൽ തന്നെ റേഡിയേഷൻ പാറ്റേൺ ഓരോ ഫ്രീക്വൻസിക്കും വ്യത്യാസപ്പെടും. 14 Mhz മുതലുള്ള ഫ്രീക്വൻസികളിൽ ആന്റിനായുടെ ഉയരത്തിനും പ്രാധാന്യമേറുന്നതിന്റെ കാരണമിതാണ്. ഒരാന്റിനാ തിരഞ്ഞെടുക്കുന്നതിനു മുമ്പ്, സിഗ്നൽ എത്തേണ്ട പ്രദേശം, അതിന്റെ വ്യാപ്തി എന്നിവ മുതൽ ഉപഭോക്താവിന്റെ സാമ്പത്തിക ശേഷിയും സാങ്കേതിക പരിജ്ഞാനവും വരെ അപഗ്രഥനം ചെയ്യപ്പെടേണ്ടവയാണ്. 


    എല്ലാത്തരം അന്റിനാകളെപ്പറ്റിയും പരാമർശിച്ചു പോവുകയെന്നത് ഈ ലേഖന പരമ്പരയുടെ പരിധിക്കുള്ളിൽ നിൽക്കുന്ന കാര്യമല്ല. എങ്കിലും, വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഹാഫ് വേവ് ഡൈപോളിനെപ്പറ്റി പരാമർശിക്കാതിരിക്കുന്നില്ല. ഇത്തരം ആന്റിനാകളുടെ ഇമ്പിഡൻസ് 75 Ohms എന്നു കൃത്യമായി പറയാനാവില്ല. ആന്റിനായുടെ ആമുകളുടെ നീളത്തിലുണ്ടാവുന്ന വ്യത്യാസം, ഉയരം, വൃക്ഷത്തലപ്പുകളിൽനിന്നും മറ്റ് കണ്ടക്റ്റിങ് മീഡിയാകളിൽ നിന്നുമുള്ള അകലം, നിർമ്മാണ രീതി ഇവയെയെല്ലാം ആശ്രയിച്ചാണതിന്റെ ഇമ്പിഡൻസ്. സിഗ്നലിന്റെ സവിശേഷതകൾക്കു പോലും ആന്റിനായിൽ ഇമ്പിഡൻസ് വ്യത്യാസം വരുത്താൻ കഴിയും. SWR ന്റെ പ്രാധാന്യമറിയുന്ന ഒരാൾ, ലോഡിനനുസരിച്ച് സോഴ്സ് ഇമ്പിഡൻസ് മാറ്റുകയോ സോഴ്സിനനുസരിച്ച് ലോഡ് ഇമ്പിഡൻസ് മാറ്റുകയോ ഇടയിൽ ഒരു മാച്ചിങ് സർക്യൂട്ട് പ്രവർത്തിപ്പിക്കുകയോ ചെയ്യും.  SWR താണ നിലയിലെന്നു കണ്ടാലും ആന്റിനാ ആ ഫ്രീക്വൻസിക്ക് ഏറ്റവും റസൊണന്റായി എന്നും പറയാൻ കഴിയില്ല. ഒരു HF ട്രാൻസ്മിറ്ററിന് പൂർണ്ണമായും മാച്ച്ഡ് ആയിരിക്കണം ആന്റിനാ എന്ന വാശിയും പാടില്ല. VHF മുതലുള്ള ഫ്രീക്വൻസികളിൽ മാച്ചിങ് പക്ഷേ അനിവാര്യമാണ് - ഉയരത്തിലുള്ള ആന്റിനാ ആമുകൾ ട്രിം ചെയ്യുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും. 

    ഒരുഡൈപോൾ ആന്റിനായുടെ ആകെ നീളം (feet) കാണാൻ 492/F(Mhz) എന്ന ഫോർമുലായാണുപയോഗിക്കേണ്ടത്. പലപ്പോഴും ഒരു റേഞ്ചിനു മുഴുവനായി (ഉദാ: 7000 Khz - 7100 Khz) പ്രയോജനീഭവിക്കത്തക്ക രീതിയിലാണല്ലോ ആന്റിനാകൾ നിർമ്മിക്കേണ്ടി വരിക. 7Mhz  റേഞ്ചിനുള്ള ആന്റിനാ ലെങ്ത്ത് കണക്കു കൂട്ടുമ്പോൾ സെന്റർ ഫ്രീക്വൻസിയായ 7050 Khz നുള്ള കണക്കു കൂട്ടലാണല്ലൊ ചെയ്യാറ്. ഇവിടെ 7050 Khz നു പരമാവധി ശക്തിയിൽ ട്രാൻസ്മിഷൻ നടക്കും - അതായത് മറ്റു ഫ്രിക്വൻസികളിൽ ശക്തി കുറയും. ആന്റിനായുടെ 'Q' കൂടുതലായതുകൊണ്ടാണിത്. 'Q' കൂടുതലാണെങ്കിൽ ബാന്റ് വിഡ്ത്ത് കുറയും. ഇത് ലോവർ ഹയർ ബാന്റുകളിൽ മിസ് മാച്ചിനും തൽസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ബാന്റ് വിഡ്ത്ത് കൂട്ടാൻ ആന്റിനാ വയറിന്റെ ചുറ്റളവു കൂട്ടുകയാണൊരു മാർഗ്ഗം. ഇങ്ങിനെ ചെയ്യുമ്പോൾ ഓരോ യൂണിറ്റ് ലെങ്ത്തിലും ഉണ്ടാവുന്ന കപ്പാസിറ്റൻസ് കൂടുകയും ഇന്റക്റ്റൻസ് കുറയുകയും ചെയ്യും. ഇത് ആന്റിനായുടെ 'ഓമിക് റസിസ്റ്റൻസി'ലും 'റേഡിയേഷൻ റസിസ്റ്റൻസി'ലുമുണ്ടാക്കുന്ന വ്യത്യാസത്തേക്കാൾ വലുതാണ് 'Q' വിൽ വരുത്തുന്നത്. ആന്റിനാകളുടെ വണ്ണത്തിനനുസരിച്ച് നീളത്തിൽ വരുന്ന വ്യത്യാസം, 'K' കൂടി കാണണമെന്നു സാരം. 

    ങ്ങിനെ നോക്കുമ്പോൾ ഫോർമുലാ, 492 X K / F(Mhz) എന്നാകും.  HF ൽ തന്നെ ഹയർ എഡ്ജുകളിലുള്ള ഫ്രീക്വൻസികൾക്ക് ഈ ഫോർമുല തന്നെ വേണ്ടിയും വരും. 'K' ഫാക്റ്റർ ഏതാണ്ട് 0.97 ആണ്. ചുരുക്കത്തിൽ പൂർണ്ണ മാച്ചിംഗിന്  7 Mhz ൽപ്പോലും ഫോർമുലാക്കനുസരിച്ചുള്ള നീളം ആവശ്യമായി വരില്ല.  ഫോർമുലായിൽ നിന്നും വ്യത്യാസം വരുത്തുന്ന ഒരു ഘടകം മാത്രമാണു 'K'. പ്രായോഗിക തലത്തിൽ 468 / F(Mhz)  എന്ന ഫോർമുലാ തരക്കേടില്ല - അത്രമാത്രം.  

    ചിത്രം C-28/1 ൽ 7Mhz നുള്ള ഒരു ഹാഫ് വേവ് ഡൈപോളിന്റെ ചിത്രം കൊടുത്തിരിക്കുന്നു. മദ്ധ്യത്തിൽ ഡൈപോളിന്റെ രണ്ടാമുകളും തമ്മിൽ അരയിഞ്ചകലം തൃപ്തികരം. മദ്ധ്യത്തിലെ പ്ലാസ്റ്റിക് സെപ്പറേറ്റർ മുഴുവൻ വെതർ പ്രൂഫ് ആക്കുന്നതു നല്ലതാണ്. ഒരു ഡൈപോൾ ആന്റിനാ, ഓപ്പറേറ്റിങ് സിഗ്നൽ വേവ് ലെങ്ത്തിന്റെ കാൽ, അര എന്നിങ്ങനെയുള്ള ഹരിതത്തോളമോ അടുത്തോ ഉയരം ആയിരിക്കുമ്പോൾ മാത്രമേ ഇമ്പിഡൻസും ലക്ഷ്യത്തിനടുത്തായിരിക്കൂ. 14Mhz നു മുകളിലുള്ള ഫ്രീക്വൻസികൾ Dx കമ്മ്യൂണിക്കേഷനാണുദ്ദേശിക്കുന്നത് എന്നതുകൊണ്ട് റേഡിയേഷൻ ആംഗിൾ പരമാവധി കുറഞ്ഞിരിക്കത്തക്ക രീതിയിൽ ആന്റിനാ ഉയരം നിശ്ചയിക്കേണ്ടതാണ്. 

    7Mhz ലാണെങ്കിലും ഉയരം വ്യത്യാസം വരുന്നതിനനുസരിച്ച് റേഡിയേഷൻ പാറ്റേണിൽ വ്യത്യാസം വരുമെന്നു നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. സാധാരണ ഗതിയിൽ ഡൈപോളിന്റെ രണ്ടു വശങ്ങളിലേക്കും (ബ്രോഡ് സൈഡ്)  പരമാവധി റേഡിയേഷൻ ഉണ്ടാവുന്ന രീതിയിലുള്ള ഒരു പാറ്റേണാണുള്ളത്. വേവ് ലങ്ത്തിന്റെ പകുതി ഉയരത്തിലും വെവ് ലെങ്ത്തിന്റെ അത്ര ഉയരത്തിലും  ആന്റിനാ ആയിരികുമ്പോൾ ഉണ്ടാവുന്ന പാറ്റേണുകൾ ആദ്യം പറഞ്ഞതുപോലല്ല.   അതുകൊണ്ടാണ് വേവ് ലെങ്ത്ത് ഉയരത്തിലുള്ള ഡൈപോൾ ഷോർട്ട് ഡിസ്റ്റൻസ് കമ്യൂണിക്കേഷനും, Dx കമ്മ്യൂണിക്കേഷനും ഒരുപോലെ പ്രയോജനപ്പെടുന്നത്. ഹൊറിസോണ്ടൽ ഡൈപോളുകൾ ബൈ ഡയറക്ഷണൽ (രണ്ടു ദിശകളിലേക്ക്) ആണെങ്കിൽ അതേ അന്റിനാ തന്നെ വെർട്ടിക്കൽ ആയി ഉറപ്പിക്കുമ്പോൾ ഓമ്നി ഡയറക്ഷണൽ (എല്ലാ ദിശകളിലേക്കും) ആകും. 


    ചിത്രം C-28/2 ൽ റ്റി വി ആന്റിനാക്കുപയോഗിക്കുന്ന റിബ്ബൺ വയർ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഒരു വളരെ ലളിതമായ ഹാഫ് വേവ് ഡൈപോൾ ആന്റിനായുടെ വിശദാംശങ്ങൾ കൊടുത്തിരിക്കുന്നു. റിസീവറിനു വേണ്ടി ഉപയോഗിക്കുമ്പോൾ കപ്പാസിറ്റർ റ്റ്യൂണിങ് നിർബന്ധമല്ല. SWR 1:1 തന്നെയാവത്തക്ക രീതിയിൽ റ്റൂണിങ് സാദ്ധ്യമാണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 

    ആന്റിനായിൽ നിന്നു ട്രാൻസ്മിറ്ററിലേക്കുള്ള കേബിൾ വെർട്ടിക്കലി ഹാംഗിങ് ആയിരിക്കണം. കോയിലായോ, മറ്റേതെങ്കിലും രീതിയിലോ അനാവശ്യമായി ഇതിന്റെ നീളം ക്രമീകരിക്കരുത്. ഇടക്കുപയോഗിക്കുന്ന റ്റ്യൂണിങ് കപ്പാസിറ്ററിന്റെ മൂല്യം സാധാരണ റിസീവറിൽ ഉപയോഗിക്കുന്ന ഗാംഗ് കപ്പാസിറ്ററിന്റെയത്രയേ വരൂ.  അത്തരം ഗാംഗുകൾ ഉപയോഗിക്കാം. കപ്പാസിറ്റർ മുതൽ ട്രാൻസ്മിറ്റർ ഔട്ട് പുട്ട് വരെയുള്ള നീളം ട്രാൻസ്മിറ്ററിന്റെ ഔട്ട് പുട്ട് ഇംമ്പിഡൻസിനെ ഫ്രീക്വൻസി കൊണ്ട് ഹരിച്ചു കിട്ടുന്നയത്രയും അടിയാണ്. ഉദാ: 75/7(Mhz) അടി. ഹൊറിസോണ്ടലായുള്ള ആന്റിനാ റിബ്ബണിന്റെ രണ്ടഗ്രവും ഇൻസുലേറ്ററുമായി ബന്ധിച്ച് ഹൊറിസോണ്ടലായി അന്തരീക്ഷത്തിൽ ഉറപ്പിക്കുക. ഈ ആന്റിനാ ഫോൾഡഡ് ഡൈപോൾ വിഭാഗത്തിൽ പെടും. 

    അദ്ധ്യായം 27                                                         അദ്ധ്യായം 29