Friday, 11 September 2020

Gateway to Ham Radio (old Malayalam articles) chapter - 12

 അദ്ധ്യായം 12 - മൾട്ടി ബാന്റ് BC റിസീവർ

ഒരു മൾട്ടിബാന്റ് FET റീജനറേറ്റീവ് റിസീവറിന്റെ സർക്യൂട്ട് ചിത്രം C-12/1 ൽ കാണിച്ചിരിക്കുന്നു. Q1 ആയി 2N4416 ആണു നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും പകരം BFW11നും ഉപയോ ഗിക്കാം.  ഒരു ലോ പവർ QRP യോടു ചേർത്ത് ട്രാൻസീവറായും ഇതു പ്രവർത്തിപ്പിക്കാം. Q1 ഒരു ഡിറ്റക്റ്ററായും കൂടി പ്രവർത്തിക്കുന്നതുകൊണ്ട് R5 ന്റെയും R10 ന്റെയും മൂല്യങ്ങളിൽ യഥോചിതമായ വ്യത്യാസം മാത്രമേ പാടുള്ളൂ. ട്രാൻസിസ്റ്ററുകളുടെ ഓപ്പറേഷൻ കർവ് വ്യത്യാസമായിരുന്നാൽ R5 സ്ഥിരമായി നിർത്തി R10 ൽ വേണം വ്യത്യാസം വരുത്താൻ. ചിലപ്പോൾ 820Ω വരെ R1 ന്റെ മൂല്യം കുറക്കേണ്ടി വന്നേക്കാം. C5 നു പകരം 4 പ്ലേറ്റുകൾ മാത്രമുള്ള 2J ഗാംങ് (ഒരു ഭാഗം അഴിച്ചു റീ അസ്സംബിൾ ചെയ്തത്) ഉപയോഗിക്കാം. 

C1 ഓരോ ബാന്റിലും ചാർട്ടിൽ (ചിത്രം C-12/2) കാണിച്ചിരിക്കുന്നതിൽ നിന്നും വ്യത്യാസം ഉണ്ടായിരിക്കാം. തന്നിരിക്കുന്ന മൂല്യത്തിനു തൊട്ടടുത്തുള്ള പല കപ്പാസിറ്ററുകൾ ഉപയോഗിച്ചു പരീക്ഷിച്ചു വേണം കൃത്യമായ മൂല്യം നിജപ്പെടുത്താൻ. C1ന്റെ മൂല്യം തീർത്തും കുറഞ്ഞാൽ സെൻസിറ്റിവിറ്റി കുറയുകയും മൂല്യം കൂടിയാൽ റസൊണന്റ് സർക്യൂട്ടിൽ ലോഡിങ് ഇഫക്റ്റിനു കാരണമാവുകയും ചെയ്യും. ആന്റിനാ കോയിലിന്റെ L1ഭാഗം റീ ജനറേഷനും L2 ഭാഗം റ്റ്യൂണിങിനും ഉപയോഗിക്കുന്നു. 80 മീറ്ററിൽ C2 ന്റെ ആവശ്യമില്ലെന്നു ശ്രദ്ധിക്കുമല്ലൊ. ട്രാൻസ്മിറ്ററുമായി ചേർത്ത് പ്രവർത്തിപ്പിക്കുമ്പോൾ ഓവർ വോൾട്ടേജ് ലിമിറ്റിങ് ആവശ്യമായി വരുന്നതുകൊണ്ടാണ് രണ്ട് IN4148 ഡയോഡുകൾ ഗ്രൗണ്ടിലേക്കു കണക്റ്റ് ചെയ്തിരിക്കുന്നത്. ട്രാൻസ്മിറ്ററായി പ്രവർത്തിപ്പിക്കുമ്പോൾ റിസീവർ നിശ്ചലമാക്കാൻ Q4 പ്രയോജനപ്പെടുത്താം.  Q4ന്റെ ബേസിൽ പോസിറ്റീവ് വോൾട്ടേജ് വരുമ്പോൾ Q4 കണ്ടക്റ്റ് ചെയ്യുകയും ഓഡിയോ സിഗ്നൽ ഗ്രൗണ്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. 

വോളിയം കണ്ട്രോളിനു മുമ്പ് ഒരു 3 സ്റ്റേജ് RF ഫിൽട്ടർ ഇവിടെ ആവശ്യമുണ്ട്.  CW സിഗ്നൽ സ്വീകരിക്കുമ്പോൾ S2 ക്ലോസ് ചെയ്യുക.  AF ഓസിലേഷൻ ഒഴിവാക്കാനും RF ഇന്റർഫിയറൻസ് Q3 ൽ ഉണ്ടാകാതിരിക്കാനും ഉദ്ദേശിച്ചുള്ളതാണ് 100μF ന്റെ RFC. ഈ റിസീവറിനും ഉചിതമായ മറ്റൊരു ഓഡിയോ ആമ്പ്ലിഫയർ ഉപയോഗിക്കാം. 


C-12/1 Parts List
Q1
2N4416

R16
1KΩ
Q2, Q3, Q4
BC108
R17
270KΩ
D1, D2
IN4148
R18
120KΩ
D3
5.6V1W Zener
C1,C2,C3, C4
See Pic: C-12/1 Table
R1, R3
27Ω
C5
25PF Variable
R2
56Ω
C6
180PF Variable
R4
5MΩ
C7
330PF
R5, R19
2.2KΩ
C8
0.047μF
R6, R7, R8
10KΩ
C9, C14, C20, C21, C22, C23
100 MFD 12 V
R9
100KΩ Log Variable
R10
2.7KΩ
C10, C11, C12
3900PF
R11
1MΩ
C13
0.33μF
R12
560KΩ
C15, C16, C17
0.01μF
R13
33KΩ
C18
0.33μF
R14
22KΩ
C19
50MFD/12V
R15
8.2KΩ
C24
0.001μF


C25
0.0015μF
RFC1
50 turns of 36SWG on Ferrite bead
A =
Rx muting voltage
B =
B to B. If the circuit is not closed while using as Txvr, avoid Q4
S1, S2
See the article
Antenna
For better results, use tuned Antenna

ഒരു BC റിസീവർ ട്രാൻസ്മിറ്ററിനോടു ചേർത്തു പ്രവർത്തിപ്പിക്കുന്നതെങ്ങിനെയെന്ന് ചിത്രം C-8/1 (അദ്ധ്യായം - 8) ൽ കാണിച്ചിരുന്നുവല്ലൊ. ഒരു SSB ട്രാൻസീവറുമായി ചേർത്താണ് BC റിസീവർ പ്രവർത്തിപ്പിക്കുന്നതെങ്കിൽ ആശയം അൽപ്പം വ്യത്യസ്ഥമാണ്. SSB ക്രിസ്റ്റൽ ഫിൽട്ടർ 9Mhz ന്റേതാണെങ്കിൽ 9Mhz ഫിൽട്ടർ റിസീവറിനും കൂടി ഉപയോഗിക്കണമെങ്കിൽ ആദ്യം (40 മീറ്ററിന്) 7 Mhz സിഗ്നൽ1.9 - 2 Mhz VFO യുമായി മിക്സ് ചെയ്ത് 9 Mhz ആക്കി ക്രിസ്റ്റൽ ഫിൽട്ടറിലൂടെ കടത്തി വിടണം. 

Band
Turns
PF

L1
L2
C3
C4
C1
C2
80M
64
5
100
-
470
-
40M
26
2
100
15
100
82
20M
16
2
47
12
39
47
15M
9
2
33
12
33
39
10M
8
2
15
18
33
47
C12/1 Coils Winding details - Table

ങ്ങിനെ ലഭിക്കുന്ന 2 - 3 Mhz അടുത്തു കൃത്യമായും ബാന്റ് വിഡ്ത്തുള്ള 9 Mhz സിഗ്നൽ, ഒന്നുകിൽ 9Mhz IF ആയുള്ള ഒരു സ്റ്റേജിലൂടെ കടത്തിവിടുകയോ അല്ലെങ്കിൽ വീണ്ടും ഒരു മിക്സിങ് കൂടി നടത്തി 455 Khz ലുള്ള ഒരു IFആമ്പ്ലിഫയറിലേക്കു ഫീഡു ചെയ്യുകയോ വേണം. ഇമേജുകളേയും ഹാർമോണിക്കുകളേയുമെല്ലാം ക്രിസ്റ്റൽ ഫിൽട്ടർ പൂർണ്ണമായും സപ്രസ്സ് ചെയ്യുന്നതു കൊണ്ട് 9 Mhz തന്നെ IF ആയുള്ള ഒരാമ്പ്ലിഫയർ ഉപയോഗിക്കുകയാണുചിതം. ഒരു ideal IF Stage ൽ ഉണ്ടായിരിക്കേണ്ട BFO ഇൻജക്ഷൻ സൗകര്യം AGC കണ്ട്രോൾ, 'S' മീറ്റർ സർക്യൂട്ട് ഇവയും ചിത്രം C-12/3 ലെ സർക്യുട്ടിൽ ചേർത്തിരിക്കുന്നു. 


വളരെ ഫലപ്രദമായി പരീക്ഷിക്കപ്പെട്ട ഒരു IF/AF ആമ്പ്ലിഫയറാണിത്. ബൈപോളാർ ട്രാൻസിസ്റ്ററുകൾ ജനറേറ്റ് ചെയ്യുന്ന 'നോയിസ്' ഇവിടെ ഏതാണ്ടു പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ആവശ്യത്തിലേറെ ഓഡിയോ ഔട്ട് പുട്ട് LA4510 IC യിൽ നിന്നും ലഭിക്കും. ഈ സർക്ക്യുട്ട് 3 ബാറ്ററികൾ (4.5 V) ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. IC-1 ഒരു 16 പിൻ IC ബേസിൽ വേണം ഉറപ്പിക്കാൻ. BFO ഇൻജക്ഷന്, 24 SWG യുടെ 1" നീളമുള്ളയൊരു കഷണം IC-1 ന്റെ എട്ടാമതു പിന്നിനോടു ചേർത്ത് വെർട്ടിക്കലായി സോൾഡർ ചെയ്തുറപ്പിച്ചിട്ട്,  BFO യുടെ ഔട്ട് പുട്ടിൽ നിന്നും വരുന്ന സിഗ്നൽ ഒരു 40SWG വയർ ഉപയോഗിച്ച് 24 SWG വയർ കഷണത്തിൽ രണ്ടു ചുറ്റായി ബന്ധിപ്പിക്കുകയോ ഒരു കപ്പാസിറ്റർ വഴി എട്ടാമതു പിന്നിലേക്കു കണക്റ്റ് ചെയ്യുകയോ ആവാം.  T1, T2, T3  എന്നീ റ്റ്യൂൺഡ് ട്രാൻസ്ഫോർമറുകൾ, ഫിലിപ്സ് പ്ലാസ്റ്റിക് ക്യാൻ ടൈപ്പ് ഷോർട്ട് വേവ് ആന്റിനാ കോയിൽ റീ അസ്സംബിൾ ചെയ്തു വേണം നിർമ്മിക്കാൻ. സാധാരണ IFT കൾ 9Mhz ന് അനുയോജ്യമല്ലാത്തതുകൊണ്ടാണ്   ഇങ്ങിനെ നിർദ്ദേശിക്കുന്നത്. 

C-12/3 Parts List
IC1
TEA5570


R15
2.2K Ω Preset
IC2
LA4510
C1, C6
4K7
IC3
7805
C2, C 17
22PF
Q1, Q2
BC548
C3, C 15, C19
0.01 μF
D1, D2
0A79
C4, C8, C22
47MFD/16V
R1
1 KΩ
C5
4.7MF/50V
R2
100 KΩ LOG - Variable
C7, C10
0. 047 μF/100v Polyster
R3
10 KΩ/15 KΩ
C9
30MFD/12V
R4
15 KΩ
C11
0.1 μF/100V Polyster
R5
470 KΩ
C12, C13, C14
0.1 μF
R7
68 Ω
C16
180PF
R8
1 KΩ
C18
2.2PF
R9
22 KΩ LOG Variable
C20
100MFD/16V
R10
47 KΩ
C21, C23
10MF/6.3V
R11
47 KΩ LOG Variable
C24
0.22 μF
R12
100 KΩ
C25
1MF
R13
10 Ω
C26
1KPF
R14
82 Ω
C27, C28
470MF/16V


C29
0.01 μF
RFC1
100 turns of SWG 40 on 1 cm IFT open drum.
T1, T2, T3
Primary – 7-0-7 turns with SWG 40; secondary – 6 turns with 40 SWG

ഈ സർക്യൂട്ട് അസ്സംബിൾ ചെയ്യുമ്പോൾ 9 Mhz ന്റെ 3 കോയിലുകൾ നിർമ്മിക്കുകയെന്നതാണ് ഏറ്റവും ശ്രദ്ധിച്ചു ചെയ്യേണ്ട ഏക കാര്യം. ആദ്യം 7-0-7 ആയി 40SWG ഉപയോഗിച്ച് ഒരു പ്രൈമറിയും അതേ ഗേജുപയോഗിച്ച് 6 ചുറ്റുകളുള്ള ഒരു സെക്കന്ററിയും (പ്രൈമറിക്കു മുകളിലായി) ചുറ്റുക. പ്രൈമറി - സെക്കന്ററി ഷോർട്ടിങ്, കോയിൽ - ക്യാൻ ലീക്ക് ഇവയൊന്നും ഇല്ലായെന്നും വയന്റിങുകൾ ഓപ്പണല്ലായെന്നുമുറപ്പിക്കാൻ കഴിഞ്ഞാൽ കോയിൽ നല്ലതാണെന്നനുമാനിക്കാം. 

ഈ കോയിൽ 9 Mhz നു റ്റ്യൂൺ ചെയ്തിട്ടു വേണം ബോർഡിൽ ഉറപ്പിക്കാൻ. കോയിൽ റ്റ്യൂൺ ചെയ്യാൻ 9 Mhz ന്റെ ഒരു ക്രിസ്റ്റൽ ഓസിലേറ്ററും ഒരു RF വോൾട്ട് മീറ്ററും വേണം. ക്രിസ്റ്റൽ ഓസിലേറ്ററായി സൈഡ്ബാന്റ് ക്രിസ്റ്റൽ ഓസിലേറ്റർ സർക്യൂട്ട് തന്നെ മതിയാവും. കോയിലിന്റെ പ്രൈമറിയുടേയും സെക്കന്ററിയുടേയും ഓരൊ ലീഡുകൾ (പ്രൈമറിയുടെ സെന്റർ ടാപ്പല്ല) ആദ്യം എർത്ത് ചെയ്യുക. ഇനി 22 PF ന്റെ ഒരു കപ്പാസിറ്റർ പ്രൈമറിക്കു പാരലലായി കണക്റ്റ് ചെയ്തിട്ട് ഓസിലേറ്ററിൽ നിന്നുള്ള സിഗ്നൽ പ്രൈമറിയുടെ ആക്റ്റീവ് ലീഡിൽ കൊടുക്കുക. ഇനി സെക്കന്ററിയിലെ ആക്റ്റീവ് ലിഡിലെ RF വോൾട്ടേജ് അളക്കുക. തുടർന്ന് കോയിലിന്റെ കോർ തിരികുമ്പോൾ വോൾട്ടേജ് പതിയെ കൂടുകയും ഒരു നിശ്ചിത പോയിന്റ് കഴിഞ്ഞാൽ കുറയുകയും ചെയ്യുന്നതു കാണാം (peaking).  ഈ peak, കോറിന്റെ റ്റ്യൂണിങ് റേഞ്ചിൽ കിട്ടുന്നില്ലായെങ്കിൽ പ്രൈമറിയിലെ കപ്പാസിറ്റർ മൂല്യം 10 PF ന്റെ സ്റ്റെപ്പിൽ വ്യത്യാസം വരുത്തുക. Peaking ലഭിച്ചാൽ പരമാവധി RF  വോൾട്ടേജ് കാണുന്ന പോയിന്റിൽ കോർ ഉറപ്പിക്കുക (ഒരു peak മാത്രമേ RF വോൾട്ട് മീറ്ററിൽ കാണാവൂ - മാത്രമല്ല അതു ഷാർപ്പായിരിക്കുകയും വേണം). ഈ കോയിൽ PCB യിൽ ഉറപ്പിക്കുമ്പോൾ dip കിട്ടിയപ്പോൾ പ്രൈമറിയിൽ ഉണ്ടായിരുന്ന അതേ കപ്പാസിറ്റർ തന്നെ ബോർഡിലും ഉറപ്പിക്കേണ്ടതാണ്. ഇനി അതിന്റെ കോർ റ്റ്യുണിങ് വ്യത്യാസം വരാതെ നോക്കിയാൽ മാത്രം മതി -അതിന് ഒരു തുള്ളി വാക്സ് ഉള്ളിൽ ഉരുക്കിയൊഴിച്ചാൽ മതിയാവും. 

'S' മീറ്ററിനു പകരം സാധാരണ VU മീറ്ററാണിവിടെ ഉപയോഗിക്കുന്നതെങ്കിൽ ഒരു നിശ്ചിത db അനുസരിച്ചുള്ള വർദ്ധനയോ ഡിഫ്ലക്ഷനോ ആയിരിക്കില്ല കാണിക്കുക. മീറ്ററിന്റെ നീഡിൽ അതിവേഗം ചലിക്കുന്നതു തടയാൻ BC548 ട്രാൻസിസ്റ്ററിന്റെ ബേസിനും ഗ്രൗണ്ടിനുമിടക്ക് ഒരു ചെറിയ 47μF കപ്പാസിറ്റർ കണക്റ്റ് ചെയ്താൽ മതി. S മീറ്റർ സർക്യൂട്ടിലെ പ്രീസെറ്റുകൾ മിനിമം ഡിഫ്ലക്ഷൻ ലെവലും മാക്സിമം ഡിഫ്ലക്ഷൻ ലെവലും നിർണ്ണയിക്കുന്നു. S മീറ്ററിലേക്കുള്ള വയറുകൾ IF ബോർഡിലെ കോമ്പണെന്റ്സിനോട് ചേർന്നു വരത്തക്ക രീതിയിൽ ഉറപ്പിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ലോ ഡിഫ്ലക്ഷൻ ഉറപ്പു വരുത്തിയിട്ടേ 'S' മീറ്റർ കണക്റ്റ് ചെയ്യാവൂ. 

PCBയിൽ ഒരു റഗുലേറ്റർ IC ക്കുള്ള സ്പേസ് കൊടുത്തിരിക്കുന്നു. ഈ സർക്യുട്ടിലെ രണ്ട് ICകളും, എളുപ്പത്തിൽ ലഭിക്കുന്നതും വില കുറഞ്ഞവയുമാണ്. മിക്സിങ്, ഡിറ്റക്ഷൻ, AGC  ഇവക്ക് പ്രത്യേകം സർക്ക്യുട്ടുകൾ ICക്കുള്ളിൽത്തന്നെയുണ്ട്.  AGC എക്സ്റ്റേണൽ കണ്ട്രോൾ ഉപയോഗിക്കുന്നില്ലായെങ്കിൽ അവിടെ യോജ്യമായ ഒരു ഫിക്സഡ് റസിസ്റ്റർ ഉപയോഗിക്കാം. 

ഒരു നല്ല കമ്മ്യുണിക്കേഷൻ റിസീവർ ഏതു ഹോം ബ്രൂവറുടെയും ഒരു സ്വപ്നമായിരിക്കുമെന്നു പറയാം. 455 Mhz IF ആയുള്ള ഒരു മൾട്ടി ബാന്റ് റിസീവർ ചെയ്യുവാനും ഇതേ സർക്യുട്ട് ഇതേ PCB യിൽ തന്നെ ഉപയോഗിക്കാം. T1, T2, T3 ഇവയെ പ്രധാനമായും വ്യത്യാസം വരുത്തേണ്ടതുള്ളൂ. 455 Khz ന്റെ സിറാമിക് ഫിൽട്ടർ ഉപയോഗിക്കത്തക്ക രീതിയിലും കൂടിയാണ് ഇതു ചെയ്തിരിക്കുന്നത്. IF ബോർഡ് പല ഫ്രീക്വൻസികൾക്കു വേണ്ടി ഉപയോഗിക്കുമ്പോൾ വരുത്തേണ്ട വ്യത്യാസങ്ങളും ഇതിനു വേണ്ടിയ ഫ്രണ്ട് എന്റ് സർക്യുട്ടുകളും അടുത്ത അദ്ധ്യായത്തിൽ വിശദീകരിക്കുന്നു. 

അദ്ധ്യായം 11                                                                         അദ്ധ്യായം 13

No comments:

Post a Comment