Friday 11 September 2020

Gateway to Ham Radio (old Malayalam articles ) chapter - 11

അദ്ധ്യായം 11 - റിസീവർ ഘടകങ്ങൾ

'S' മീറ്ററുകൾ
'S' മീറ്ററുകളുടെ ഇൻപുട്ട് സാധാരണ ഗതിയിൽ AGC വോൾട്ടേജ് തന്നെയായിരിക്കും. 'S' മീറ്ററിന്റെ ഡ്രൈവിനാവശ്യമായ നിലവാരത്തിലേക്ക് ഇൻപുട്ട് വോൾട്ടേജിനെ കൊണ്ടുവരുന്ന DC ആമ്പ്ലിഫയറുകളും 'S' മിറ്ററിനോടു ചേർത്തു പ്രവർത്തിപ്പിക്കാറുണ്ട്. ചിത്രം C-11/1ൽ ഒരു 'S' മീറ്റർ സർക്യൂട്ട് കൊടുത്തിരിക്കുന്നു. 

Blanker, Squelch, Notch ഇങ്ങിനെ അപരിചിതങ്ങളായ ചില പദങ്ങളും റിസീവറുമായി ബന്ധപ്പെട്ട് കേൾക്കാറുണ്ടല്ലോ. നോയിസ്, പലപ്പോഴും ഇടവേളക്ലുള്ള പൽസുകളായിട്ടാവും റിസീവറുകളിൽ എത്തുന്നത്.  അത്തരം പൾസുകൾ എത്തുന്ന സെക്കന്റിന്റെ തന്നെ സൂഷ്മ അംശങ്ങളിൽ റിസീവർ പ്രവർത്തിക്കാതെ നോയിസുകളെ ഒഴിവാക്കുന്ന രീതിയാണ് നോയിസ് ബ്ലാങ്കിങ്. കമ്മ്യൂണിക്കേഷൻ റിസീവറുകളിൽ ഇതിനുള്ള സജ്ജീകരണങ്ങളുണ്ട്.  

Squelch സൗകര്യം HF റേഞ്ചിൽ പ്രായേണാ അപ്രായോഗികമാണെങ്കിൽ VHF റിസീവറുകളിൽ ഒരവിഭാജ്യ ഘടകമാണ്. നാം ഉദ്ദേശിക്കുന്ന ഫ്രീക്വൻസിയിലുള്ള സിഗ്നൽ ഉദ്ദേശിക്കുന്ന ശക്തിയിൽ ലഭിച്ചാൽ മാത്രം റിസീവർ പ്രവർത്തിക്കുന്ന സമ്പ്രദായമാണിത്. സ്ക്വെൽച്ച് ഓപ്പ്പ്പണായിരിക്കുന്നതു കൊണ്ട് വളരെ ചെറിയ ഒരു കറണ്ട് നഷ്ടം മാത്രമേ ഉണ്ടാകുന്നുള്ളൂ. 

റിസീവറിന്റെ ഫ്രണ്ട് എന്റിൽ നാം പ്രതീക്ഷിക്കാത്ത ഒരു സ്റ്റേഷനിൽ നിന്നുള്ള ഒരു സിഗ്നൽ പ്രശ്നമുണ്ടാക്കുന്നുവെന്നു കരുതുക. ഇത്തരം സിഗ്നലുകൾ ആന്റിനായിൽ രൂപീകരിക്കുന്ന നോച്ചുകൾ ഒഴിവാാക്കുകയാണ് നോച്ച് ഫിൽട്ടറിന്റെ ജോലി. 
ചിത്രം C-11/2 ൽ ഒരു നോച്ച് ഫിൽട്ടർ പ്രവർത്തിക്കുന്ന തെങിനെയെന്നു കാണിച്ചിരിക്കുന്നു. ഒരു ഫ്രീക്വൻസിയുടെ ക്വാർട്ടർ വേവ് ലെങ്ത്തിലുള്ള ഒരു കോ-ആക്സിയൽ കേബിളിന്റെ ഒരഗ്രം  ഓപ്പണായിരുന്നാൽ അടുത്തയഗ്രം ആ ഫ്രീക്വൻസിക്ക് ക്ലോസ്സ്ഡ് ആയിരിക്കുകയും, മറിച്ച് ഒരഗ്രം ക്ലോസ്സ്ഡ് ആയിരുന്നാൽ  അടുത്തയഗ്രം ഓപ്പ്പ്പണായിരിക്കുകയും ചെയ്യുമെന്ന തത്ത്വമാണ് ഈ സർക്യൂട്ടിൽ അനുവർത്തിച്ചിരിക്കുന്നത്. 

AGC പോലെ തന്നെ പ്രവർത്തിക്കുന്ന overload protector സർക്യൂട്ടൂകളും IF സ്റ്റേജുകളിൽ കാണാറുണ്ട്. ഇതു ഡയോഡുപയോഗിച്ചുള്ള ഒരു interstage degenerative feedback ആണ്. ഒരു IF സ്റ്റേജിൽ ഇത്തരം ഫീഡ് ബാക്ക് ബയസിങ് ഉണ്ടെങ്കിൽ റ്റേക് ഓവർ റ്റൈമും കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഒരു സിഗ്നൽ റെക്റ്റിഫൈ ചെയ്യപ്പെട്ട് ഒരു ബയസ് വോൾട്ടെജ് ആയി മാറാനുള്ള സമയമാണിത്. CW റിസീവിംഗിൽ  ഓരോ ഡിറ്റക്റ്ററുകളുടേയും ഇടക്ക് AGC ഓഫാവുകയും അടുത്ത ഡീറ്റ് വരുമ്പോൾ ടേക്ക് ഓവ്വർ നടക്കുകയും ചെയ്യും. ഇടവിട്ടിടവിട്ടുള്ള ഈ പ്രവർത്തനം റിസീവറിൽ പുള്ളിങ്ങായി മാറാതിരിക്കാൻ CW റിസീവിങിൽ AGC  ഓഫാക്കുകയാണുചിതം. 

ഒരു FM റിസീവറിന്റെ IF സ്റ്റേജിൽ ഒരു ലിമിറ്റർ സർക്യൂട്ടും ഡിസ്ക്രിമിനേറ്റർ സ്റ്റേജും ഉണ്ടാവും. ഫ്രീക്വൻസി സിഗ്നലിന്റെ ആമ്പ്ലിറ്റ്യൂഡിൽ വ്യത്യാസം വരുത്തുന്ന നോയിസ് ഡിസ്റ്റോർഷൻ ഘടകങ്ങളെ ഒഴിവാക്കി ഒരേ ആമ്പ്ലിറ്റുഡിലുള്ള സൈക്കിളുകൾ ആക്കുകയാണ് ലിമിറ്റർ ചെയ്യുന്നത്. ഡിസ്ക്രിമിനേറ്റർ, ശബ്ദത്തിനനുസൃതമായി ഫ്രീക്വൻസിയിൽ വന്ന വ്യത്യാസം വീണ്ടും ശബ്ദമായി വേർതിരിച്ചെടുക്കുന്നു. ലിമിറ്റർ സ്റ്റേജ് പ്രത്യേകമായി ആവശ്യമില്ലാത്ത ഡിസ്ക്രിമിനേറ്ററുകളെ റേഷ്യോ ഡിറ്റ്ക്റ്റർ എന്നു വിളിക്കുന്നു. റെഷ്യ്യോ ഡിറ്റക്റ്ററുകൾക്ക് പ്രായേണ സെൻസിറ്റിവിറ്റി കുറവാണെന്നു പറയാം.  ഒരു റിസീവറിന്റെ പ്രീ ഓഡിയോ സ്റ്റേജുകളേപ്പറ്റിയുള്ള പഠനം, ഏറേ അദ്ധ്യായങ്ങൾ തന്നെ അപഹരിച്ചേക്കാം. ഒരു ലഘുപരിചയപ്പെടുത്തൽ മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളൂ. 

ഒരു ട്യൂൺഡ് റേഡിയോ ഫ്രീക്വൻസി (TRF) റിസീവർ വളരെ ലളിതമാണ്. ലേഖകന്റെ ആദ്യകാല പരീക്ഷണങ്ങളിൽ ഇതു പെടും. ശക്തിയേറിയ ഒരു റേഡിയോ സിഗ്നൽ ലഭ്യമാണെങ്കിൽ ഒരു ഡയോഡും ഒരു ഹെഡ് ഫോണും മാത്രം മതിയാവും ആ സിഗ്നൽ കേൾക്കാൻ. ചിത്രം  C-11/3 ൽ ഒരു ഹെഡ് ഫോൺ റിസീവർ കാണിച്ചിരിക്കുന്നു. ഇതിന്റെ ആന്റിനാ പോയിന്റ് ഒരു നീളമുള്ള വയറുമായി ബന്ധിപ്പിക്കുക (ന്യൂട്രൽ ലൈൻ ഒരു നല്ല ആന്റിനായാണ്; ലൈൻ ന്യൂട്രൽ ആണെന്നുറപ്പാക്കിയിട്ടേ കണക്റ്റു ചെയ്യാവൂയെന്നു മാത്രം). ഡയോഡ് OA79/IN34 ഏതു പോളാരിറ്റിയിലായിരുന്നാലും കുഴപ്പമില്ല. ഹെഡ്ഫോൺ ചെവിയോടു ചേർത്തു പിടിക്കുന്നത് നന്നായിരിക്കും. 



C-11/3A   Parts List
Q1, Q2, Q3
BC169C

C3
475PF Variable
D1
OA91/OA79
C4
1000PF Ceramic
R1
I KΩ LIN - Variable
C5
NTC 3.3PF/1-7.5PF Trimmer
R2, R7
470 KΩ
C6
3KPF
R3
100 KΩ
C7
1MF
R4
5.6 KΩ
C8
5000PF Ceramic
R5
5 KΩ LIN Variable
C9
4.7MFD/16V
R6
27 KΩ/33 KΩ
C10
5KPF/10 KPF
R8
150 KΩ
C11
10KPF
R9
100 Ω/150 Ω Preset
C12
50MFD/12V
C1
100PF/150PF
C13
100MFD/25V
C2
10PF variable




കൗതുകകരമായ സർക്ക്യൂട്ടുകൾ ചെയ്തു നോക്കാൻ താൽപ്പര്യമുള്ള വായനക്കാർക്കായി രണ്ടു പ്പ്രശസ്തമായ റിസീവർ സർക്യൂട്ടുകളും ചേർക്കുന്നു. അഞ്ചു മീറ്റർ നീളമുള്ള ഒരു വയർ, ആന്റിനായായി ഉപയോഗിച്ച് 5 MHz 21 MHz ചിത്രം  C-11/3 (A) യിലെ സൂപ്പർ റിസീവർ മതി. ഈ റിസീവർ ഒരു പ്ലയിൻ സർഫസിൽ ഒരിഞ്ചകലത്തിൽ പാരലലായി ഉറപ്പിച്ച 10 കണക്ഷൻ റ്റാഗുകൾ വീതമുള്ള ലെഗ് സ്ട്രിപ്പുകളിലായി അസ്സംബിൾ ചെയ്യാം. ലെഗ് സ്ട്രിപ്പുകൾ ബലമായി ഉറപ്പിക്കുന്നതിനു പകരം, റബ്ബർ പാഡിൽ ലൂസായി ഉറപ്പിച്ചാൽ മാത്രമേ മൈക്രോഫോണി (microphony) പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. ഈ റിസീവറിൽ മികച്ച ഫലം ലഭിക്കുവാൻ നിർബന്ധമായും ഉയർന്ന ഗുണനിലവാരമുള്ള ഘടകങ്ങൾ തന്നെ വേണം. 21 MHz നന്നായി ലഭിക്കുവാൻ S-1 ഉപയോഗിക്കേണ്ടി വരും. ഇതിന്റെ കോയിൽ 3/4" ചുറ്റളവുള്ള ഒരു പ്ലാസ്റ്റിക് റ്റ്യൂബിലാണു ചുറ്റേണ്ടത് (ചിത്രം C-11/3B). കോയിലിന്റെ ഒരു ഭാഗം റ്റ്യൂബിനു ചുറ്റുമായി ഒരേ അകലത്തിൽ ഒട്ടിച്ചു വെച്ചിട്ടുള്ള ആറു തീപ്പെട്ടി കമ്പുകൾക്കു മുകളിലായി വേണം ചുറ്റാൻ. രണ്ടു കോയിലുകളും ഒരേ ദിശയിൽ ചുറ്റുവാൻ ശ്രദ്ധിക്കണം. Q1 ആയി BC169C യാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതെങ്കിലും, 2N3900 ഉം ഉപയോഗിക്കാം. 2N3900 ന്റെ ഡേറ്റാ താരതമ്യ പഠനത്തിനായി ഇവിടെ കൊടുക്കുന്നു - Uni, ra, 18V, 36W, 160 MHz (Uni = General purpose, ra = low noice). 

C- 5, 1 മുതൽ 7.5 PF വരെ വ്യത്യാസം വരുത്താവുന്ന സിറാമിക് ട്രിമ്മർ ആയിരിക്കുന്നതാണു നല്ലത്.  R5 മദ്ധ്യഭാഗത്തായി സെറ്റ് ചെയ്തിട്ടു വേണം C5 അഡ്ജസ്റ്റ് ചെയ്യാൻ. C1 ന്റെ മൂല്യവും, യുക്തമെങ്കിൽ അൽപ്പം കുറക്കാം. കോയിലിന്റെ ആന്റിനാ ഭാഗവും റ്റ്യൂണിങ് ഭാഗവും പരസ്പരം കപ്പാസിറ്റീവ് കപ്ലിങിനു വിധേയമാകാതിരിക്കാൻ, ഇടക്ക് ഏതാനും ചുറ്റുകളിട്ടിട്ട്, അതിന്റെ ഒരഗ്രം ഗ്രൗണ്ട് ചെയ്താൽ മതിയാവും. ചിത്രം C-11/3B യിൽ കോയിൽ വയന്റു ചെയ്യേണ്ടതെങ്ങിനെയെന്നു വിശദമായി കാണിച്ചിരിക്കുന്നു. 

അദ്ധ്യായം 10                                                                           അദ്ധ്യായം 12

No comments:

Post a Comment