അദ്ധ്യായം 8 - 3.5 Mhz ഡബ്ലർ VFO
ഒരു ട്രാൻസ്മിറ്റർ പ്രവർത്തിപ്പിക്കാൻ അല്ലെങ്കിൽ ഒരു റേഡിയോ ഫ്രീക്വൻസി ജനറേറ്റ് ചെയ്യാൻ ഏതുതരം ഓസിലേറ്ററാണു മികച്ചത്? VFO (Variable Frequency Oscillator), VXO (Variable Crystal Oscillator), VCO (Voltage Controlled Oscillator), PTO (Permeability Tuned Oscillator), PLL (Phase Loop Lock), LMO (Linear Master Oscillator or Frequency Synthesiser) ഇങ്ങിനെ വിവിധ തരം ഓസിലേറ്ററുകളുണ്ട്. ഓരോന്നിനും അതിന്റേതായ ഉപവിഭാഗങ്ങളും, സവിശേഷതകളും, പോരായ്മകളുമുണ്ട്. ലഭ്യത, ആവശ്യം, സാഹചര്യം ഈ മൂന്നു ഘടകങ്ങളാണ് നിർണ്ണായക തീരുമാനമെടുക്കുമ്പോൾ പരിഗണിക്കേണ്ടത്.
ട്രാൻസ്മിറ്ററുകളുമായി ബന്ധിപ്പിച്ചു പ്രവർത്തിപ്പിക്കുന്ന ഓസിലേറ്ററുകളുടെ stability, clarity, strength ഇവ നിർണ്ണായകമാണ്. ഒരു ആക്റ്റീവ് സ്റ്റേജിലൂടെ കടന്നു പോവുന്ന RF അതിന്റെ ഹാർമോണിക്കുകളോടൊപ്പമാണ് ഔട്ട് പുട്ടിൽ പ്രത്യക്ഷപ്പെടുന്നത് (ഹരിത മൂല്യങ്ങളിലുള്ള ഫ്രീക്വൻസികൾ പ്രശ്നമുണ്ടാക്കുമെന്നുള്ള ധാരണ ശരിയല്ല). 7Mhz സിഗ്നലിനെ 14Mhz ന്റെ tuned active circuitലൂടെ കടത്തിവിട്ടാൽ 14Mhzന്റെ ഹാർമോണിക്കുകളോടൊപ്പം 7Mhz ന്റെ സിഗ്നലും ഉണ്ടാവും. ഇവിടെ 7 Mhz 14 Mhzന്റെ സബ് ഹാർമോണിക്കാണ്.
ഒരു ഓസിലേറ്ററിന്റെ സ്റ്റബിലിറ്റിയും, ക്ലാരിറ്റിയും, സർക്യുട്ടിന്റെ രീതിയേയോ മേന്മയേയോ മാത്രമുദ്ദേശിച്ചല്ലിരിക്കുന്നത്. പുറത്തു നിന്നു വരുന്ന മറ്റു സിഗ്നലുകളുടെ സ്വാധീനവും പവർ സപ്ലൈയുടെ പ്രത്യേകതകളും ഇവയെ ബാധിക്കുന്നു. ഓസിലേറ്റർ ഫ്രീക്വൻസിയും ഔട്ട് പുട്ട് ഫ്രീക്വൻസിയും രണ്ടായിരിക്കാൻ ശ്രദ്ധിക്കുന്നതിന്റേയും (eg. in frequency doublers) അനാവശ്യദ്വാരങ്ങളൊന്നുമില്ലാത്ത കട്ടിയുള്ള 18 or 16 SWG അലൂമിനിയം പെട്ടികളിൽ VFO ഉറപ്പിക്കേണ്ടതിന്റെയും Leniar Amplifier/Power supply മോഡ്യുളുകളിൽ നിന്നും VFO അൽപ്പം അകത്തിവെക്കുന്നതിന്റേയും കാരണമിതാണ്. VFO ബോക്സിന്റെ വലിപ്പം തീർത്തും കുറഞ്ഞിരുന്നാൽ റിസീവർ സിഗ്നലുമായി ഓസിലേറ്റർ ഫ്രിക്വൻസി മിക്സ് ചെയ്യപ്പെടേണ്ടി വരുമ്പോൾ റിസീവർ 'ജാം' ചെയ്യപ്പെടാം.
മികച്ച സ്റ്റബിലിറ്റിക്കു വേണ്ടി പലരും കൺവേർട്ടറുകളെ ആശ്രയിക്കാറുണ്ട്. ഇവിടെ ഒരു മാസ്റ്റർ ഓസിലേറ്ററും സബ് ഓസിലേറ്ററുമുണ്ടാവും; ഇതിലെ മാസ്റ്റർ ഓസിലേറ്റർ വേരിയബിളും സബ് ഓസിലേറ്റർ ഫിക്സഡ് ക്രിസ്റ്റലുമായിരിക്കും. SSB Exciter കളിൽ ഈ സമ്പ്രദായം അനിവാര്യമാണ്. ഈ രീതി അനുവർത്തിച്ചാൽ ട്രാൻസീവറുകളിലെ DC Rx കൾക്കു പകരം ഗുണമേണ്മയുള്ള BC Rx കൾതന്നെ ഉപയോഗിക്കാൻ കഴിയും. ചിത്രം C-8/1 കാണുക. ഇവിടെ 1 മുതൽ 7 വരെയുള്ള മോഡ്യുളുകൾ റിസീവർ ഭാഗങ്ങളും 1 ഉൾപ്പടെ 8 മുതൽ 12 വരെയുള്ള ഭാഗങ്ങൾ ട്രാൻസ്മിറ്റർ ഭാഗങ്ങളുമാണ്.
Parts List: C-8/2 | |||||||
Q1, Q2 | BFW10 | C2 | 0.04 μF, 250V Polyster | C7 | 0.01 μF/250V 0.02 Polyster | ||
D1 | BEL106 | ||||||
R1, R4 | 100 Ω | C3 | 27PF | C8, C9 | 220PF Styro… | ||
R2 | 56KΩ | C3A | 33PF | C10 | 0.01 μF | ||
R3 | 180KΩ | C4 | 33PF | C11 | 10PF | ||
R5 | 100K Ω | C5, C12 | 100PF | L1 | SW-1 Oscillator coil primary (with core) from a set of 3Band Radio Coils | ||
VR1 | 10K Ω Lin | C6 | 0.01 μF/250V Polyster | ||||
C1 | 22PF Variable | ||||||
RFC1 | 1μH. 75+75 Turns of 40 SWG on 1K Ω 1W Resistor | ||||||
Power Supply: Battery is recommended. Otherwise, regulated power supply | |||||||
All resistors – ¼ Watts |
VFO യിലാണെങ്കിലും RF ലീനിയർ ആമ്പ്ലിഫയറിലാണെങ്കിലും ഇന്റർ സ്റ്റേജ് ഐസൊലേഷൻ അത്യാവശ്യമാണ്. ഓരോ സ്റ്റേജിലും രൂപം കൊണ്ടേക്കാവുന്ന LF, HF, VHF സിഗ്നലുകൾ പവർ സപ്ലൈ ലൈനുകൾ വഴി മറ്റു സ്റ്റേജുകളിലേക്കു കടക്കാതെ ഒരു Decoupling network വഴി ഗ്രൗണ്ട് ചെയ്താണ്, ഒരു പരിധി വരെ ഇതു സാധിക്കുന്നത്. 0.001μF, 0.01μF ഈ മൂല്യങ്ങളിലോ തൊട്ടടുത്ത മൂല്യങ്ങളിലോയുള്ള കപ്പാസിറ്ററുകൾ പാരലലായി പവർ സപ്ലൈ പോയിന്റുകളിൽ നിന്ന് ഗ്രൗണ്ടിലേക്ക് കണക്റ്റ് ചെയ്യുന്നതിന്റെ കാരണമിതാണ്. പവർസപ്ലൈ ലൈൻ മോഡുലേറ്റ് ചെയ്യുന്ന RF ആമ്പ്ലിഫയർ സ്റ്റേജുകളിൽ AF അംശത്തിന്റെ ഗുണം നഷ്ടപ്പെടാതിരിക്കാൻ ഈ കപ്പാസിറ്ററിന്റെ മൂല്യത്തിൽ ചിലപ്പോൾ വ്യത്യാസം വരുത്തേണ്ടി വന്നേക്കാമെന്നു മാത്രം.
80 മീറ്ററിനും 40 മീറ്ററിനും ഒരേപോലെ ഉപയോഗിക്കാവുന്ന വളരെ പ്രചാരത്തിലിരിക്കുന്ന ഒരു 3.5 Mhz Doubler VFO യുടെ ചിത്രവും വിശദാംശങ്ങളും ചിത്രം C-8/3 ൽ കൊടുത്തിരിക്കുന്നു. നിരവധി പരീക്ഷണങ്ങൾ ലേഖകൻ ഇതിൽ നടത്തിയിട്ടുള്ളതും ദീർഘകാലം വളരെ വിജയപ്രദമായി ഉപയോഗിച്ചിട്ടുള്ളതുമാണീ VFO
ഒരു VFO അസ്സംബിൾ ചെയ്യുമ്പോൾ ആദ്യം പവർ സപ്ലൈ സ്റ്റേജുമായി ബന്ധപ്പെട്ട RFCകളും ഡീകപ്ലിങ് കപ്പാസിറ്ററുകളും വോൾട്ടേജ് ഡ്രോപ്പിങ് റസിസ്റ്ററുകളും റെഗുലേറ്റർ/സെനർ ഡയോഡുകളുമാണ് ആദ്യം സോൾഡർ ചെയ്യേണ്ടത്. ഏറെ നേരം ചാർജ്ജ് ചെയ്തിരുന്നതിനു ശേഷവും ഓരോ പോയിന്റിലുമുള്ള വോൾട്ടേജുകൾ കൃത്യമായിരുന്നാൽ ഓസിലേറ്റർ സ്റ്റേജ് അസ്സംബിൾ ചെയ്തു തുടങ്ങാം.
ഉപയോഗിക്കുന്ന ഓരോ ഘടകവും മൂല്യത്തിലും ഗുണത്തിലും നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ളതാണോയെന്ന് പരിശോധിച്ച ശേഷമേ സോൾഡർ ചെയ്യാവൂ. ഒരു വർക്കിങ് യൂണിറ്റിൽ തന്നെ ചെക്കു ചെയ്തതിനു ശേഷമാണവ ഉപയോഗിക്കുന്നതെങ്കിൽ, പിന്നിടുണ്ടായേക്കാവുന്ന വലിയ തലവേദനതന്നെ ഒഴിവായേക്കാം. ഓസിലേറ്റർ ട്രാൻസിസ്റ്റർ അവസാനമാണു സോൾഡർ ചെയ്യുക. FET സോൾഡർ ചെയ്യുമ്പോൾ അയൺ പ്ലഗ്ഗിൽനിന്നു ഡിസ്കണക്റ്റ് ചെയ്തിരിക്കുന്നതും ബോർഡിൽ പവർ സപ്ലൈ ഇല്ലാതിരിക്കുന്നതും നന്നായിരിക്കും. മൾട്ടിമീറ്ററിൽ പവർ സപ്ലൈ കറണ്ട് അളന്നുകൊണ്ട് ഓസിലേറ്റർ ചാർജ്ജ് ചെയ്താൽ (ഏകദേശം 10 mA) സർക്യുട്ട് ഓപ്പൺ ആയിരുന്നാലും ഷോർട്ട് ആയിരുന്നാലും കണ്ടുപിടിക്കാം. ഇത്രയും കുഴപ്പമില്ലാതെയിരിക്കുന്നുവെങ്കിൽ ഇനി ചെയ്യേണ്ടത് സോഴ്സിൽ നിന്നും സിഗ്നൽ പുറത്തേക്കു വരുന്ന കപ്പാസിറ്ററിന്റെ ലീഡിലെ RF വോൾട്ടേജ് ഒരു RF പ്രോബ് ഉപയോഗിച്ചോ RF വോൾട്ട് മീറ്റർ ഉപയോഗിച്ചോ അളക്കുകയാണ്. കോയിലിന്റെ ഹോട്ട് എന്റിൽ RF പ്രോബ് കണക്റ്റ് ചെയ്താൽ 'റീഡിങ്' കൂടുതലായിരിക്കും. സോഴ്സിലെ RF കപ്ലിങ് കപ്പാസിറ്ററിന്റെ ലീഡിൽ ഒരു ചെറിയ വയർ ഘടിപ്പിച്ചിട്ട് റേഡിയോയിൽ ബീറ്റ് നോട്ട് ഉണ്ടാവുന്നോയെന്നു നോക്കിയും ഓസിലേഷൻ ഉറപ്പുവരുത്താം.
Parts List: C-8/3 | ||||||||
Q1, Q2 | BFW10 | R8, R14 | 150Ω | C7,C21,C23,C24 | 0.01μF | |||
Q3 | BF195C | R9 | 100Ω | C8, C15, C 22 | 0.1 μF/250V | |||
Q4 | 2N2222A | R10 | 18KΩ | C9, C19 | 470PF | |||
D1 | 6.2V, 5W Zener | R11 | 5.6KΩ | C10, C11 | 1000PF | |||
D2 | 9.1V, 1W Zener | R13 | 820Ω | C12 | 0.01 μF/100V | |||
D3, D4 | IN 4007 | C1 | 180PF (Adjust value) | C14 | 56PF | |||
R1, R2, R5, R12 | 100KΩ | C16, C18 | 150PF | |||||
C2,C4,C6 | 22PF (variable) | |||||||
R3 | 56Ω | C17 | 100PF | |||||
R4 | 220Ω | C3 | C20 | 0.001 μF, 250V | ||||
R6 | 1KΩ | C5,C13 | 10PF | S1 | On/Off Switch | |||
R7 | 2.2KΩ | |||||||
CL 1 | Wire wound capacitor – 7 Turns of 40 SWG wire on 1cm long 24SWG wire | |||||||
T1,T2 | Icm standard IFT with metal cover, rewound. Primary 5-0-5, Seondary 4Turns (both SWG 40) | |||||||
L1 | 18 Turns of 24SWG on 1.7cm dia. PVC Pipe | |||||||
RFC 1 | 70Turns of 40 SWG wire on 1cm IFT (open drum). | |||||||
RFC 2 | 30 Turns of 30 SWG on slug core | |||||||
Other Suggestions | ||||||||
Fix VFO in a fully closed 18 SWG Aluminum Box | ||||||||
VFO output signal should be taken out using a well shielded cable. Shall use no connectors in between. |
ആമ്പ്ലിഫയർ വാൽവുകളുടെ ബീറ്റാ, ഓരോന്നിനും കാര്യമായ വ്യത്യാസം ഉണ്ടായിരിക്കില്ല - അതല്ല, ട്രാൻസിസ്റ്ററുകളുടെ സ്ഥിതി. കൂടിയ hfe യുള്ള ട്രാൻസിസ്റ്ററുകളാണ് ഓസിലേറ്ററായി പ്രവർത്തിപ്പിക്കുന്നതെങ്കിലും ഒരു പക്ഷേ, 5.1, 6.2 വോൾട്ടേജുകളിൽ ഓസിലേറ്റ് ചെയ്യണമെന്നില്ല. ഇതു കണ്ടുപിടിക്കാൻ ഓസിലേറ്റർ സ്റ്റേജ് വോൾട്ടേജ് 9 ആയി വർദ്ധിപ്പിച്ചിട്ട് RF വോൾട്ടേജ് അളക്കുകയെന്നതാണ്. അതുകൊണ്ടും ഫലമുണ്ടായില്ലെങ്കിൽ സാധാരണയായി 6.2 വോൾട്ടിൽ ഓസിലേഷൻ നടക്കും എന്ന നിഗമനത്തിൽ റ്റ്യുൺഡ് സർക്യുട്ടിലുള്ള കപ്പാസിറ്ററുകളെയാണ് തുടർന്നു പരിശോധിക്കേണ്ടത്. നല്ല ക്വാളിറ്റിയുള്ളതെന്ന് ബോധ്യമുള്ള കപ്പാസിറ്ററുകൾ, ബോർഡിലുള്ളവക്കു പാരലലായി പ്രിന്റ് സൈഡിൽ സോൾഡർ ചെയ്തും നിർവ്വീര്യമായ കപ്പാസിറ്ററിനെ കണ്ടുപിടിക്കാം.
ഓസിലേറ്റർ സ്റ്റേജ് പ്രവർത്തിപ്പിച്ചതിനുശേഷം, VFO യുടെ റ്റ്യുണിങ് ഉദ്ദേശിച്ച ഫ്രീക്വൻസിക്കാക്കുകയും വേരിയബിൾ കപ്പാസിറ്ററിന്റെ റ്റ്യുണിങ് വിഡ്ത്ത് ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കോയിലിനു പാരലലായിട്ടുള്ള കപ്പാസിറ്ററുകൾ ഫ്രീക്വൻസി തീരുമാനിക്കുകയും വേരിയബിൾ കപ്പാസിറ്ററിനു സീരിസ്സായി ഘടിപ്പിച്ചിരിക്കുന്ന ട്രിമ്മർ, ട്യുണിങ് വിഡ്ത്ത് തീരുമാനിക്കുകയും ചെയ്യുന്നു.
RF സർക്യുട്ടുകളിൽ ലൂസ് കപ്ലിംഗാണഭികാമ്യം. ഓസിലേറ്റർ ബഫർ സ്റ്റേജുകളിൽ വളരെ കുറഞ്ഞ മൂല്യത്തിലുള്ള കപ്പാസിറ്റർ ഉപയോഗിച്ച് (5 PF മുതൽ 10 PF) പരമാവധി ലൂസ് കപ്ലിംഗ് അല്ലാ നടത്തുന്നതെങ്കിൽ പുള്ളിംഗിനുള്ള സാദ്ധ്യത കൂടും.
ബഫർ സ്റ്റേജ്, RF ആമ്പ്ലിഫയറായല്ല ഉദ്ദേശിച്ചിട്ടുള്ളത്. തുടർന്നുള്ള സർക്യുട്ടുകളിൽ ഉണ്ടായേക്കാവുന്ന ലോഡിംഗ് ഇഫക്റ്റ്, ഓസിലേറ്റർ സ്റ്റേജിനെ ബാധിക്കാതെ ഐസൊലേറ്റ് ചെയ്യുകയാണ് ബഫർ സ്റ്റേജിന്റെ ലക്ഷ്യം. ഓസിലേറ്റർ/ബഫർ സ്റ്റേജുകളിൽ ഉപയോഗിക്കുന്ന കപ്പാസിറ്ററുകളും, റസിസ്റ്ററുകളും കുറഞ്ഞ ടോളറൻസ് (2.5%) ഉള്ളതായിരിക്കുന്നത് നല്ലതാണ്.
സർക്യുട്ടിൽ C-8/3 യിൽ കൊടുത്തിരിക്കുന്ന ബാന്റ്പാസ്സ് ഫിൽട്ടർ കോയിലുകൾ 3.5 Mhz നും 7 Mhzനും റ്റ്യൂണാവുന്നതാണ്. VFO യുടെ ഔട്ട് പുട്ട് RF വോൾട്ടേജ് പരമാവധി ആയിരിക്കത്തക്കരീതിയിൽ ഫിൽട്ടർ കോയിലുകൾ റ്റ്യൂൺ ചെയ്താൽ പുറത്തുവരുന്നത് 3.5 Mhz ആയിരിക്കും. അങ്ങിനെ റ്റ്യൂൺ ചെയ്താൽ 3.5 Mhz RF ആമ്പ്ലിഫയറിനു ഉപയോഗിക്കാവുന്ന VFO ആയി ഇതു മാറും. 7 Mhzന് ഫിൽറ്റർ കോയിൽ റ്റ്യുൺ ചെയ്യാൻ ഫ്രീക്വൻസി കൗണ്ടർ ആവശ്യമാണ്.
ഏതൊരു VFO യുടെ കാര്യത്തിലാണെങ്കിലും ഓസിലേറ്റർ സ്റ്റേജിനാവശ്യമായ വോൾട്ടേജും ട്രാൻസിസ്റ്ററിന്റെ സോഴ്സിൽ നിന്നും RFCക്കു സീരീസ്സായി ഗ്രൗണ്ടിലേക്കു കണക്റ്റ് ചെയ്തിരിക്കുന്ന റസിസ്റ്ററിന്റെ മൂല്യവും, ആ ട്രാൻസിസ്റ്ററിന്റെ hfe ക്കനുസൃതമായി വ്യത്യാസം വരുത്തേണ്ടതുണ്ട്. ഇവ രണ്ടും ക്രമീകരിച്ചാൽ ആ ട്രാൻസിസ്റ്ററിന്റെ ഡ്രെയിനിനും സോഴ്സിനും ഇടക്കുള്ള വോൾട്ടേജ്, ഓസിലേറ്റ് ചെയ്യാൻ ആവശ്യമായ വോൾട്ടേജിനേക്കാൾ അൽപ്പം കൂടിയിരിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാൻ സാധിക്കും. എങ്കിൽ മാത്രമേ അനാവശ്യമായ സിഗ്നലുകൾ കുറയ്കാനും സ്റ്റബിലിറ്റി വർദ്ധിപ്പിക്കാനും സാധിക്കൂ.
ഏതൊരു VFO യുടെ കാര്യത്തിലാണെങ്കിലും ഓസിലേറ്റർ സ്റ്റേജിനാവശ്യമായ വോൾട്ടേജും ട്രാൻസിസ്റ്ററിന്റെ സോഴ്സിൽ നിന്നും RFCക്കു സീരീസ്സായി ഗ്രൗണ്ടിലേക്കു കണക്റ്റ് ചെയ്തിരിക്കുന്ന റസിസ്റ്ററിന്റെ മൂല്യവും, ആ ട്രാൻസിസ്റ്ററിന്റെ hfe ക്കനുസൃതമായി വ്യത്യാസം വരുത്തേണ്ടതുണ്ട്. ഇവ രണ്ടും ക്രമീകരിച്ചാൽ ആ ട്രാൻസിസ്റ്ററിന്റെ ഡ്രെയിനിനും സോഴ്സിനും ഇടക്കുള്ള വോൾട്ടേജ്, ഓസിലേറ്റ് ചെയ്യാൻ ആവശ്യമായ വോൾട്ടേജിനേക്കാൾ അൽപ്പം കൂടിയിരിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാൻ സാധിക്കും. എങ്കിൽ മാത്രമേ അനാവശ്യമായ സിഗ്നലുകൾ കുറയ്കാനും സ്റ്റബിലിറ്റി വർദ്ധിപ്പിക്കാനും സാധിക്കൂ.
മറ്റൊരെളുപ്പ മാർഗ്ഗം, VFO 7 Mhzന് റ്റ്യൂൺ ചെയ്ത ഒരു ആമ്പ്ലിഫയറിന്റെ ഇൻപുട്ടിൽ കണക്റ്റ് ചെയ്തിട്ട് RF ആമ്പ്ലിഫയറിന്റെ ഔട്ട് പുട്ട് പരമാവധി ആയിരിക്കത്തക്ക രീതിയിൽ ഫിൽട്ടർ കോയിലുകൾ റ്റ്യുൺ ചെയ്യുകയാണ്. ഏറ്റവും നല്ലത് ഡബ്ലർ സ്റ്റേജ് ട്രാൻസിസ്റ്ററിന്റെ (BF 195 C) ബേസിൽ നിന്നും ബഫർ സ്റ്റേജ് കപ്ലിങ് കപ്പാസിറ്റർ മാറ്റി പകരം 7050 Khz ന്റെ ഒരു ക്രിസ്റ്റൽ ഓസിലേറ്ററിൽ നിന്നുള്ള സിഗ്നൽ ബേസിൽ കൊടുത്തിട്ട് പരമാവധി VFO ഔട്ട് പുട്ട് വോൾട്ടേജിന് ഫിൽട്ടർ കോയിലുകൾ റ്റ്യുൺ ചെയ്യുകയാണ്. ഇതിൽ ആദ്യത്തെ ഫിൽട്ടർ കോയിലാണു നിർണ്ണായകം.
മേൽ സൂചിപ്പിച്ചതുപോലെ 7 Mhz റേഞ്ചിലുള്ള ഒരു ക്രിസ്റ്റൽ ഓസിലേറ്റർ ഉണ്ടാക്കുന്നത് 7 Mhz RF ആമ്പ്ലിഫയറുകളുടെ റ്റ്യുണിങ് നിജപ്പെടുത്താനും VFO യുടെ പ്രവർത്തനം താരതമ്യപ്പെടുത്താനും സഹായിക്കും. ഒരു VFO യുടെ എഫിഷ്യൻസി ടെസ്റ്റ് ചെയ്യുമ്പോൾ പവർസപ്പ്ലൈ, ബാറ്ററി തന്നെയായിരിക്കണം. എല്ലാ ഘടകങ്ങളും നന്നായി പ്രവർത്തിക്കുകയും ഔട്ട് പുട്ടിൽ RF വോൾട്ടേജ് ഇല്ലാതിരിക്കുകയും ചെയ്താൽ ഡബ്ലർ ട്രാൻസിസ്റ്ററിന്റെ ഇൻപുട്ട് RF വോൾട്ടേജ് തീർത്തും കുറവാണെന്നനുമാനിക്കാം. ഓസിലേറ്റർ RF വോൾട്ടേജ് കൂട്ടുകയോ ബഫർ സ്റ്റേജിലൂടെ കടന്നു വരുന്ന ദുർബ്ബലമായ RF ബഫർ സ്റ്റേജ് ഗെയിൻ വർദ്ധിപ്പിക്കുകയോ ചെയ്താലും പ്രശ്നം പരിഹരിക്കാം. ഡബ്ലർ സ്റ്റേജിലൂടെ കടന്നു വരുന്ന ശക്തി കുറഞ്ഞ RF സിഗ്നൽ എന്തു മാത്രം ആമ്പ്ലിഫൈ ചെയ്യപ്പെടുമെന്നുള്ളത് അടുത്ത ആമ്പ്ലിഫയർ സ്റ്റേജാണു തീരുമാനിക്കേണ്ടത്. 2N2222 ട്രാൻസിസ്റ്ററിന്റെ കളക്റ്ററിലെ റസിസ്റ്റർ മാറ്റി പകരം ഒരു 150 Ω റസിസ്റ്ററും 1μH യുടെ ഒരു RFCയും സീരീസ്സായി ഉപയോഗിച്ചാൽ ഔട്ട് പുട്ട് വോൾട്ടേജ് വീണ്ടു വർദ്ധിക്കും. സാധാരണ ഉപയോഗത്തിലുള്ള ഓസിലേറ്ററുകളെപ്പറ്റി മാത്രമാണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളത്.
FET കൾ ടെസ്റ്റ് ചെയ്യാൻ രണ്ടു മാർഗ്ഗങ്ങൾ C-8/4 A, C-8/4B എന്നിവയിലൂടെ കാണിക്കുന്നു.
C-8/4 A യിൽ മൾട്ടിമീറ്റർ 0-.25mA റേഞ്ചിൽ 6-10mA ആയിരിക്കണം. C-/4B യാണുപയോഗിക്കുന്നതെങ്കിൽ, മൾട്ടിമീറ്റർ 4 mA യും കാണിക്കണം.
No comments:
Post a Comment