അദ്ധ്യായം 9 - കമ്മ്യുണിക്കേഷൻ റിസീവറുകൾ
റ്റ്യൂൺഡ് റേഡിയോ ഫ്രീക്വൻസി റിസീവറുകൾ (TRF) ഡയറക്റ്റ് കൺവേർഷൻ (DC) റിസീവറുകൾക്കു വഴിമാറിയപ്പോഴും, പിന്നീട് സൂപ്പർ ഹെറ്ററോഡൈൻ റിസീവറുകൾക്കു (SHR) പ്രിയമേറിയപ്പോഴുമൊക്കെ റിസീവറിന്റെ മേന്മയെ ലക്ഷ്യമാക്കിയുള്ള പുരോഗതിയാണു നാം കണ്ടുകൊണ്ടിരുന്നത്. വിവിധ മോഡുകളിലും വിവിധ ഫ്രീക്വൻസികളിലും വ്യത്യസ്ത ബാന്റ് വിഡ്ത്തുകളിലും ശക്തി കൂടിയതും കുറഞ്ഞതുമായി റിസീവറിൽ എത്തുന്ന റേഡിയോ സിഗ്നലുകളെ ശ്രാവ്യസുന്ദരമായ ശബ്ദമാക്കി മാറ്റുകയെന്നത് എളുപ്പമുള്ള ഒരു പ്രക്രിയയേയല്ല. ചില അത്യാധുനിക റിസീവറുകൾ പ്രവർത്തിപ്പിക്കാൻ പ്രത്യേക പരിശീലന പരിപാടികൾ തന്നെയുണ്ടെന്നറിയുന്നത് രസകരമല്ലേ?
ഒരു റിസീവറിലേക്ക് റേഡിയോ സിഗ്നൽ എത്തുന്ന ഭാഗത്തെ നമുക്ക് ഫ്രണ്ട് എന്റ് (front end) എന്നു വിളിക്കാം.
ഫ്രണ്ട് എന്റിൽ എത്തുന്ന റേഡിയോ സിഗ്നലുകൾ Ground waves (LF), Sky Waves (HF) Direct Waves (VHF) എന്നിങ്ങനെ ഫ്രീക്വൻസിയിൽ വരുന്ന വ്യത്യാസം കൊണ്ട്, പ്രസരണ സ്വഭാവത്തിൽ വ്യത്യാസമുള്ളവയാണ്.
അന്തരീക്ഷത്തിലുള്ള അപസിഗ്നലുകളോടൊപ്പമാണ് ഇവയെല്ലാം റിസീവറുകളിലെത്തുന്നത്.
HFലും അതിൽ താഴെയുള്ള ഫ്രീക്വൻസികളിലും അന്തരീക്ഷവുമായി ബന്ധപ്പെട്ട External Noice Figure (ENF) കൂടുതലും റിസീവറിൽനിന്നു തന്നെ രൂപം കൊള്ളുന്ന Internal Noice Figure (INF) കുറവുമായിരിക്കും.

C9/1A | With regard to T1 and T2, modify them ( change primary/secondary winding – no. of turns) according to the handling frequency and it’s taps according to the input/output impedance of the transistors used. |
C9/1B | T1 – Primary 4 turns, Secondary 25 turns with SWG 30 on ¼” tuned slug core. T2 is same as T1, except that the primary has 25 turns and the secondary has 4 turns. |
C9/1C | T1 and T2 are 1cm IFT rewound with primary 10 Turns and secondary 4 Turns on SWG 40. |
C9/1D | L1 and L4 - 16 Turns of SWG 30 wire on 8mm slug core former. L2 4 Turns on L1 (30 SWG), L3 and L5 2 Turns of SWG 30 at the cold end of L1 |
ഒരു റിസീവറിന്റെ ആദ്യഭാഗം ആന്റിനായാണ്. ഫ്രണ്ട് എന്റ് ഇമ്പിഡൻസുമായി മാച്ച് ചെയ്യുന്നൊരു റ്റ്യൂൺഡ് ആന്റിനാ ഉദ്ദേശിക്കുന്ന ബാന്റിലെ ദുർബ്ബലമായ സിഗ്നലുകളെപ്പോലും സ്വീകരിക്കുകയും മറ്റു ബാന്റുകളിലെ സിഗ്നലുകളെ തിരസ്കരിക്കുകയും ചെയ്യും. ഈ സ്വീകരണ-തിരസ്കരണ പ്രക്രിയയെ സെലക്റ്റിവിറ്റി എന്നു പറയുന്നു. റിസീവറിലെത്തുന്ന സിഗ്നൽ ശബ്ദമായി മാറുന്നതുവരെയുള്ള എല്ലാ സർക്യുട്ടുകളും സെലക്റ്റിവിറ്റിക്കു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ളതാണ്. കമ്മ്യൂണിക്കേഷൻ റിസീവറുകളിൽ 120, 80, 40, 20 (ഹാമുകൾക്ക് അനുവദിച്ചിട്ടുള്ളിടങ്ങളിൽപ്പെട്ടവ) എന്നിങ്ങനെ ഓരോ മീറ്റർ ബാന്റും വേർതിരിച്ചെടുത്ത് സെലക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നു. മികച്ച റിസീവറുകളുടെ ഫ്രണ്ട് എന്റിൽ ഒന്നിലധികം റെസൊണന്റ് നെറ്റ് വർക്കുകൾ ഉണ്ടായിരിക്കും. ഒരോ ബാന്റിലും ഫ്രണ്ട് എന്റിലെ ബാന്റ് വിഡ്ത്തിലുണ്ടാകുന്ന വ്യത്യാസം ക്രമീകരിക്കാൻ പ്രീസെലക്റ്റർ കണ്ട്രോൾ ഉപയോഗിക്കുന്നു. ഫ്രണ്ട് എന്റിൽ RF പ്രീയാമ്പ്ലിഫയർ ഉണ്ടെങ്കിൽ അതിനു മുന്നിലും പിന്നിലും റ്റ്യൂൺഡ് നെറ്റ് വർക്കുകൾ ആവശ്യമാണ്.
പലപ്പോഴും Noice Figure (NF) വർദ്ധിപ്പിക്കാൻ ഇത്തരം സർക്ക്യൂട്ടുകൾക്കു സാധിക്കുമെങ്കിലും, കൊമേഴ്സ്യൽ ഉപകരണങ്ങളിലെ സർക്യൂട്ടുകൾ അനുകരിക്കുമ്പോൾ നിർമ്മാതാവിന്റെ നിർദ്ദേശമനുസരിച്ചുള്ള ആക്റ്റീവ് ഘടകങ്ങൾ മാത്രം ഉപയോഗിക്കുകയും, ഏതവസ്ഥയിലും ഓസിലേറ്റർ സ്റ്റേജിലെ NF നു തൊട്ടു മുകളിൽ വരത്തക്ക രീതിയിൽ RF സ്റ്റേജ് ഗയിൻ സെറ്റ് ചെയ്യുകയും ചെയ്താൽ പ്രീയാമ്പ്ലിഫയർ സ്റ്റേജ് ഫലപ്രദമാകും. പ്രീആമ്പ്ലിഫയർ സ്റ്റേജിന്റെ പ്രവർത്തനം AGC (Automatic Gain Control) സർക്യുട്ടുമായി ബന്ധിപ്പിക്കുന്നത് റിസീവറിന്റെ ഡൈനാമിക് റേഞ്ച് കുറയാൻ കാരണമാകും. ദുർബലമായ സിഗ്നലുകളേയും ശക്തിയേറിയ സിഗ്നലുകളേയും ഏകദേശം തുല്യമായി അനുഭവേദ്യമാക്കുന്നതിനെയാണ് ഡൈനാമിക് റേഞ്ച് എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.
റിസീവറിന്റെ ഇന്റർമീഡിയറ്റ് ഫ്രീക്വൻസി എന്തായിരിക്കണമെന്ന് പ്രത്യേക നിബന്ധനകളൊന്നുമില്ലെങ്കിലും, ഇമേജ് ഫ്രീക്വൻസിയുമായി ബന്ധപ്പെടാതിരിക്കുന്ന ഒരു ഫ്രീക്വൻസിയാണഭികാമ്യം. ഫ്രീക്വൻസി കുറയുന്തോറും സ്റ്റേജ് ഗെയിനും സെലക്റ്റിവിറ്റിയും വർദ്ധിക്കുമെങ്കിലും, ഓസിലേറ്റർ സ്റ്റബിലിറ്റി കുറഞ്ഞുകൊണ്ടിരിക്കും. സ്റ്റാന്റാർഡ് IF ആയ 455Khz ൽ പ്പോലും 14 Mhz മുതൽ മുകളിലേക്കുള്ള റിസീവർ സിഗ്നലുകൾക്ക് ഇമേജ് സിഗ്നൽ സാദ്ധ്യതയുമേറുന്നു. ഇവിടെ ഒന്നുകിൽ IF വർദ്ധിപ്പിക്കുകയോ, മൾട്ടി കൺവേർഷൻ (വ്യത്യസ്ഥ ഫ്രീക്വൻസികളിലുള്ള ഒന്നിലേറേ IF സ്റ്റേജുകൾ) രീതി അവലംബിക്കുകയോ വേണ്ടി വരും. മിക്സർ സ്റ്റേജുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് Inter Modulation Distortion (IMD) നും ഡൈനാമിക് റേഞ്ച് കുറയാനും കാരണമാകും. ചുരുക്കത്തിൽ, നന്നായി രൂപകൽപ്പന ചെയ്ത ഒരു സിംഗിൾ കൺവേർഷൻ റിസീവർ താരതമ്യേന ഭേദമായിരിക്കാനാണു സാദ്ധ്യത.
ഫ്രണ്ട് എന്റിലെ RF പ്രീയാംമ്പ്ലിഫയർ സ്റ്റേജ് രൂപകൽപ്പന ചെയ്യുമ്പോൾ സെലക്റ്റിവിറ്റി, സ്റ്റേജ് ഗയിൻ, സ്റ്റബിലിറ്റി, നോയിസ് ഫിഗർ, ഡൈനാമിക് റേഞ്ച്, എന്നീ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതാണ്. ചിത്രം C-9/1 ൽ നാലു വ്യത്യസ്ത പ്രീയാമ്പ്ലിഫയറുകളുടെ സർക്യുട്ടുകൾ കാണിച്ചിരിക്കുന്നു.
ബൈപോളാർ ട്രാൻസിസ്റ്റർ 2N2222A ഉപയോഗിച്ചുള്ള ഒരു 7 MHz ഹൈ ഗെയിൻ RF ആമ്പ്ലിഫയറിന്റെ ചിത്രം അദ്ധ്യായം 5 ൽ C-5/3 യായി കൊടുത്തിട്ടുണ്ട്. C-9/1C യിൽ RF ഗയിൻ നിയന്ത്രിക്കാനുദ്ദേശിച്ച്, ഒരു വേരിയബിൾ റസിസ്റ്റർ തന്നെ ആന്റിനാക്കു സീരീസ്സായി ബന്ധിപ്പിച്ചിരിക്കുന്നു. C-9/1D യിൽ RF ഗെയിൻ നിയന്ത്രിക്കാൻ ട്രാൻസിസ്റ്ററിന്റെ എമിറ്ററിൽ, ഗ്രൗണ്ടിനു സീരീസ്സായി ഒരു വേരിയബിൾ റസിസ്റ്റർ ചേർത്തിരിക്കുന്നു. രണ്ടാമത്തെ രീതി ട്രാൻസിസ്റ്ററിന്റെ ഓപ്പറേഷനിൽ വ്യത്യാസം വരുത്തുകയും NF വർദ്ധിപ്പിക്കുകയും ചെയ്യും. ചിത്രം C-9/1C യിൽ T1ന്റെ സെക്കന്ററിയിൽ RF ഡയോഡുകൾ കണക്റ്റ് ചെയ്തിരിക്കുന്നത് ഹൈ വോൾട്ടേജ് നോയിസ് ഘടകങ്ങളെ ഫ്രണ്ട് എന്റിൽ തന്നെ ഒഴിവാക്കാനുദ്ദേശിച്ചുള്ളതാണ്.
പല ബാന്റുകളിലുള്ള സിഗ്നലുകൾ സ്വീകരിക്കേണ്ടി വരുന്ന റിസീവറുകളുടെ ഫ്രണ്ട് എന്റിൽ വരുന്ന RF, മാസ്റ്റർ ഓസിലേറ്റർ സിഗ്നലുമായി മിക്സ് ചെയ്യുന്നതിനു മുമ്പു തന്നെ ഒരു കൺവേർഷനു വിധേയമാക്കുന്നത് വളരെ സാധാരണമാണ്. ചിത്രം C-9/2 വിൽ ഒരു കമ്മ്യുണിക്കേഷൻ റിസീവറിന്റെ ഫ്രണ്ട് എന്റ് ബ്ലോക്ക് ഡയഗ്രം കൊടുത്തിരിക്കുന്നു.
ഇവിടെ മാസ്റ്റർ ഓസിലേറ്റർ, ഒരു നിശ്ചിത ഫ്രീക്വൻസി റേഞ്ചിലേക്കുള്ളതു മാത്രമാണ്. RF ആമ്പ്ലിഫയർ സ്റ്റേജിലൂടെ കടന്നു വരുന്ന ഫ്രീക്വൻസി, മിക്സർ 2 ൽ എത്തുമ്പോൾ ഔട്ട് പുട്ടിൽ IF ലഭിക്കത്തക്ക രീതിയിലുള്ള ഫ്രീക്വൻസിയായിരിക്കും മിക്സർ ഒന്നിൽ നിന്ന് മിക്സർ രണ്ടിൽ എത്തുക. രണ്ടു മീറ്റർ ബാന്റുകൾ മാത്രമേ ചിത്രത്തിൽ കാണിച്ചിട്ടുള്ളൂവെങ്കിലും ഒരു ബാന്റിനൊന്ന് എന്ന ക്രമത്തിൽ ക്രിസ്റ്റലുകൾ സ്വിച്ച് ചെയ്യുന്ന സമ്പ്രദായമാണ് ഇവിടെ അനുവർത്തിച്ചിരിക്കുന്നത്.

മിക്സർ സ്റ്റേജിലേക്ക് വേണ്ട സിഗ്നൽ രൂപീകരിക്കുന്ന ഓസിലേറ്റർ സ്റ്റേജിനും ഒരു VFO നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട എല്ലാ കാര്യങ്ങളും ബാധകമാണ്. മാസ്റ്റർ ഓസിലേറ്റർ നന്നായി ഷീൽഡ് ചെയ്തിരുന്നാൽ മറ്റു സ്റ്റേജുകളെ ബാധിക്കാവുന്ന സ്ട്രേ റേഡിയേഷൻ നന്നായി ഒഴിവാക്കാൻ സാധിക്കും. മാസ്റ്റർ ഓസിലേറ്ററിൽ വരുത്തേണ്ട വ്യത്യാസം 15 Khz വരെയൊക്കെ മാത്രമാണെങ്കിൽ VXO (Variable Crystal Oscillator) കളാണുചിതം. സ്റ്റബിലിറ്റി നഷ്ടപ്പെടുത്താതെ VXO കളിൽ വരുത്താവുന്ന വ്യതിയാനം പരിമിതമാണെങ്കിലും, ക്രിസ്റ്റലിന്റെ ഫ്രീക്വൻസി കൂടുന്നതിനനുസരിച്ച്, വരുത്താവുന്ന വ്യത്യാസവും കൂടും. C-9/3 യിൽ 15 Khz വരെ റ്റ്യൂണിങ് റേഞ്ചുള്ള ഒരു 7 MHz VXO യുടെ സർക്യുട്ട് കൊടുത്തിരിക്കുന്നു.
ചിത്രം C-9/3 യിലെ L1 ന്റെ മൂല്യം 20 μH ക്കു റ്റ്യൂൺ ചെയ്തിട്ട് C3 യിൽ അഡ്ജസ്റ്റ് ചെയ്ത് റ്റ്യൂണിങ് റേഞ്ച് സെറ്റ് ചെയ്യാം. ഇവിടെ ലഭിക്കുന്ന 15Khz റേഞ്ചിലുള്ള VXO ഔട്ട് പുട്ട് സിഗ്നലൊരു ഡബ്ലർ സർക്യുട്ടിലൂടെ കടത്തിവിട്ടാൽ, 14 Mhz ന് 30 khz റ്റ്യൂണിങ് വിഡ്ത്ത് കിട്ടും. അതായത്, 160 മീറ്റർ റേഞ്ചിൽ 12.5Khz റ്റ്യുണിങ് വിഡ്ത്തുള്ള ഒരു VXO യിൽ രണ്ടു ക്രിസ്റ്റലുകളുപയോഗിച്ചാൽ ഔട്ട് പുട്ട് സിഗ്നൽ, ഫ്രീക്വൻസി മൾട്ടിപ്ലയർ സർക്യുട്ടുകളിൽക്കൂടി കടന്നു വന്ന് 7Mhz ആയി മാറുമ്പോൾ 100 Khz ന്റെയും റ്റ്യൂണിങ് സാദ്ധ്യമാണ്. ഈ സവിശേഷത VHF റിസീവറുകളിൽ VXO ഉപയോഗിക്കാൻ കാരണമാകുന്നു. ഓസിലേറ്റർ ഏതു തരമായിരുന്നാലും ഔട്ട് പുട്ട് ഒരു ബാന്റ്പാസ്സ് ഫിൽട്ടറിലൂടെ കടന്നു വരുന്നതും നന്ന്. ഓസിലേറ്റർ സിഗ്നൽ ശുദ്ധമല്ലെങ്കിൽ റിസീവറിലെ NF കൂടുകയും സെലക്റ്റിവിറ്റി കുറയുകയും ചെയ്യുമെന്നു മറക്കാൻ പാടില്ല.
ചിത്രം C-9/2 വിലെ ഓസിലേറ്റർ സിഗ്നൽ, കൺവേർഷനു ശേഷമാണ് പ്രധാന മിക്സർ (2) സ്റ്റേജിലെത്തുന്നത്. ചില റിസീവറുകളിൽ ആന്റിനായിലൂടെ വരുന്ന RF സിഗ്നൽ തന്നെ ഒരു കൺവേർഷനു ശേഷമാണ് പ്രധാന മിക്സറിലെത്തുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മാസ്റ്റർ ഓസിലേറ്റർ കൺവേർട്ട് ചെയ്യേണ്ടി വരുന്നില്ല. ചിത്രം C-9/4 ൽ ഒരു 144 Mhz - 14 Mhz കൺവേർട്ടർ റിസീവറിന്റെ സർക്യുട്ട് കാണിച്ചിരിക്കുന്നു.
C9/4 | L1 | 5 turns at 6mm dia. using SWG 18 (air core). |
L2, L3 | 5 turns at 6mm dia. using SWG 20 (air core). | |
L4, L5 | L4 =20 turns of 32 SWG on 3/16” + SW. L5 =3 turns at the cold end of L4 | |
L6 | 10 turns of 30 SWG on 3/16” + SW. | |
L7, L8 | 5 turns of SWG 20 on 6mm air core | |
പ്രധാന മിക്സർ സ്റ്റേജിൽനിന്നും ഒരു റ്റ്യൂൺഡ് സർക്യൂട്ടിലൂടെ പുറത്തുവരുന്ന IF ൽ നിന്നും ശബ്ദം വേർതിരിച്ചെടുക്കുന്നതു വരെ സങ്കീർണ്ണമായ് ഏറെ കാര്യങ്ങൾ നിർവ്വഹിക്കപ്പെടേണ്ടതുണ്ട്. ഏറ്റവും പ്രധാനം, സെലക്റ്റിവിറ്റി നിലനിർത്തുകയും സിഗ്നലിന്റെ വിഡ്ത്ത് ക്രമീകരിക്കുകയുമാണ്. ഒരു IF സ്റ്റേജിന്റെ ശേഷി ഇൻപുട്ടിൽ ലഭിക്കുന്ന സിഗ്നലിന്റെ ശക്തിയേയും AGC സർക്യൂട്ടിന്റെ പ്രത്യേകതയേയും, ആക്റ്റീവ് കോമ്പോണെന്റുകളുടെ സവിശേഷതകളേയും ആശ്രയിച്ചിരിക്കും. IF സ്റ്റേജിലെ റ്റ്യൂൺഡ് സർക്യുട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സെലക്റ്റിവിറ്റി കൂടാൻ കാരണമാകുമെങ്കിലും സിഗ്നലുകളുടെ ഫിഡലിറ്റി കുറയുകയും സൈഡ്ബാന്റ് കട്ടിങ് സംഭവിക്കുകയും ചെയ്യും.
455 Khz IF ആമ്പ്ലിഫയർ സർക്യൂട്ടുകളിൽ രണ്ട് ആക്റ്റീവ് സ്റ്റേജുകളാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അനാവശ്യമായ മിക്സർ പ്രോഡക്റ്റുകളെയും, ഇമേജുകളേയും, ഹാർമോണിക്കുകളുടേയും IF സ്റ്റേജിൽ നിന്നൊഴിവാക്കാനും സിഗ്നലിന്റെ ബാന്റ് വിഡ്ത്ത് ക്രമീകരിക്കാനും സെലക്റ്റിവിറ്റി ഉറപ്പാക്കാനും, മെക്കാനിക്കൽ ക്രിസ്റ്റൽ സിറാമിക് ഫിൽട്ടറുകൾക്കു കഴിയും. കൊമേഴ്സ്യൽ റിസീവർ നിർമ്മാതാക്കൾ SSB, CW ഇങ്ങിനെ ഓരോ മോഡുകൾക്കും ബാന്റ് വ്യ്ത്യാസം വരുന്നതിനനുസരിച്ച് പ്രത്യേകം പ്രത്യേകം ഫിൽട്ടറുകൾ തന്നെ ഉപയോഗിക്കുന്നു. ഒന്നിലേറേ ക്രിസ്റ്റലുകളുപയോഗിച്ച് Ladder Filter നിർമ്മിച്ചാലും ഇതേ ഫലം കിട്ടും.
ചിത്രം C-9/5A യിൽ എളുപ്പം ലഭിക്കുന്ന 4.433618 Mhzന്റെ 6 ക്രിസ്റ്റലുകളുപയോഗിച്ചുള്ള 2.26 Khz ബാന്റ് വിഡ്ത്തുള്ള ഒരു ഫിൽട്ടറിന്റെ സർക്യൂട്ട് വിശദീകരിച്ചിരിക്കുന്നു. സാധാരണ റേഡിയോകളിൽ ഉപയോഗിക്കാവുന്ന 455 Khzന്റെ സിറാമിക് ഫിൽട്ടറുകളും ലഭ്യമാണ്.
SSB ട്രാൻസ്മിറ്ററുകൾ ഉപയോഗിക്കുന്നവർക്ക് എക്സൈറ്ററിലുള്ള ഫിൽട്ടർ, റിസീവറിന്റെ IF ഫിൽട്ടറായി അനായേസേന പ്രയോജനപ്പെടുത്താം - റിസീവറിന്റെ IF ഉം ഫിൽട്ടറിന്റെ ഫ്രീക്വൻസിയും ഒന്നായിരുന്നാൽ മാത്രം മതി.
ചിത്രം C-9/5D യിൽ 9 Mhzന്റെ ഒരു ക്രിസ്റ്റൽ ഫിൽട്ടർ റിസീവർ IF ഫിൽട്ടറായിക്കൂടി പ്രയോജനപ്പെടുത്തുന്നതെങ്ങിനെയെന്നു കാണിച്ചിരിക്കുന്നു.
ഇവിടെ ഡയോഡ് സ്വിച്ചിങ് രീതിയാണ് അനുവർത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ R1 ലൂടെ പോസിറ്റീവ് വോൾട്ടേജ് D1ന്റെ ആനോഡിൽ എത്തുമ്പോൾ D1 ഫോർവേർഡ് ബയസ്സിലാവുകയും balanced modulator ൽ നിന്നുള്ള സിഗ്നൽ പൂർണ്ണമായും ക്രിസ്റ്റൽ ഫിൽട്ടറിന്റെ ഇൻപുട്ടിൽ എത്തുകയും ചെയ്യുന്നു. അപ്പോൾ D2 ഫോർവേർഡ് ബയസ്സിൽ ആയിരിക്കുകയില്ല. ഇവിടെ, റിസീവർ IF സിഗ്നൽ ക്രിസ്റ്റൽ ഫിൽട്ടറിൽ വരികയോ balanced modulator ലെ സിഗ്നൽ റിസീവർ IF ലെക്കു D2 ലൂടെ കടക്കുകയോ ചെയ്യ്യുന്നില്ല. R1 ലേക്കുള്ള +ve വോൾട്ടേജ് മാറ്റി, R2 വിൽ +ve കൊടുക്കുമ്പോൾ പ്രവർത്തനം നേരെ തിരിഞ്ഞായിരിക്കും നടക്കുക. പോസ്റ്റ് ഫിൽട്ടർ ആമ്പ്ലിഫയറിന്റെ ഔട്ട് പുട്ട് രണ്ടു സെക്കന്ററിയുള്ള ഒരു 9 Mhz റ്റ്യുൺഡ് ട്രാൻസ്ഫോർമറിന്റെ പ്രൈമറിയിലേക്കു കൊടുത്താൽ, ഒരു സെക്കന്ററി റിസീവർ IF ലേക്കും ഒരു സെക്കന്ററി ട്രാൻസ്മിറ്റർ മിക്സറിലേക്കും കണക്റ്റ് ചെയ്യാം. ഏതു സ്റ്റേജാണോ ആക്റ്റീവായിരിക്കുന്നത് ആ സ്റ്റേജു മാത്രം പ്രവർത്തിക്കുകയും ചെയ്യും.

No comments:
Post a Comment