Friday, 11 September 2020

Gateway to Ham Radio (old Malayalam article) chapter - 21

അദ്ധ്യായം 21 - SSB മിക്സറുകൾ

SSB ട്രാൻസീവേഴ്സ് എന്നു കേൾക്കുമ്പോഴേ പലർക്കും ഭയമാണ്. പക്ഷേ, ഇതു വളരെ വിജയകരമായി പ്രവൃത്തിപ്പിക്കുന്ന നിരവധി ഹാമുകളുണ്ട്. ഹാം ഉപകരണങ്ങൾ, അതെന്തായാലും ശ്രദ്ധയോടെ ചെയ്യാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വിശദീകരണങ്ങളെല്ലാം. AM ട്രാൻസ്മിറ്ററുകൾ കൂടുതൽ ബാന്റ് വിഡ്ത്ത് ആവശ്യപ്പെടുന്നതും, കാര്യക്ഷമതയിൽ ഏറെ പിന്നിൽ നിൽക്കുന്നുവെന്നതുമാണ് SSB യൊട് പ്രിയം വർദ്ധിക്കാൻ കാരണം. വെറും ഒരു വാട്ട് ഔട്ട് പുട്ട് പവറുള്ള സോളിഡ് സ്റ്റേറ്റ് SSB ട്രാൻസ്മിറ്ററുപയോഗിച്ച് റക്ഷ്യാ, തയ്വാൻ, മാല ദ്വീപുകൾ, ശ്രീലങ്കാ  മുതലായ രാജ്യങ്ങളുമായി 59 റിപ്പോർട്ടോടെ QSO കൾ നടത്താൻ ഈ ലേഖകനു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യാ മുഴുവൻ ബന്ധപ്പെടാൻ ഈ ലേഖകനാവശ്യമായി വന്നത് വെറും .5 വാട്ട് ഔട്ട് പുട്ട് പവർ മാത്രം. 



Parts List:  C-21/1
TR1
BC109

R3
30 Ω

R6
22 KΩ
D1, D2
IN4148
R4
22 KΩ
C1- C7, C9 - C11
0.01 μF
R1, R2
5.6 KΩ
R5, R7 - R11
1 KΩ
C8
22PF Trimmer

RFC1
100 turns of 40 SWG on 1cm IFT drum (open)
Note:
Filter circuit is shown as usable in both receiving and transmitting modes.







SSB ട്രാൻസ്മിറ്ററിൽ ഒരു കോമൺ ക്രിസ്റ്റൽ 
ഓസിലേറ്ററാണുള്ളതെങ്കിൽ LSBയും USB യും പ്രത്യേകം എക്സൈറ്ററുകളിൽക്കൂടി കൈകാര്യം ചെയ്താൽ ഒരു നിശ്ചിത ആന്റിനാ തന്നെ ഉപയോഗിച്ച് LSBയിലും USBയിലും ഒരേ സമയം ട്രാൻസ്മിഷൻ നടത്താൻ സാധിക്കും - അതും രണ്ട് വ്യത്യസ്ത ഇന്റലിജൻസ് മോഡുലേഷനിൽ. SSB യുടെ മറ്റൊരു പ്രത്യേകത, ട്രാൻസ്മിറ്റർ ഉപയോഗിക്കുന്ന ആളിന്റെ ശബ്ദത്തിനനുസരിച്ച് സ്പീച്ച് ആമ്പ്ലിഫയർ സ്റ്റേജുകൾ ഡിസൈൻ ചെയ്യണമെന്നുള്ളതാണ്. ബാലൻസ്ഡ് മോഡുലേറ്ററിലേക്ക് കൊടുക്കുന്ന ഓഡിയോ സിഗ്നൽ സ്ട്രെങ്ത്ത് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതിനനുസരിച്ച് ഔട്ട് പുട്ട് പവറിൽ കാര്യമായ വ്യത്യാസം വരും. പവ്വർ കണ്ട്രോൾ ആയി ഈ സൗകര്യം പ്രയോജനപ്പെടുത്താം. VFO ഫ്രീക്വൻസിയുമായി മിക്സ് ചെയ്യുന്ന 9Mhz സൈഡ് ബാന്റ് കാരിയറിന്റെ ശക്തി ക്രമീകരിച്ചും ലളിതമായി ഔട്ട് പുട്ട് നിയന്ത്രിക്കാം. 

ഒരു ബാന്റ് പാസ്സ് ഫിൽട്ടർ ഉപയോഗിക്കുമ്പോൾ ഇൻപുട്ട് ഔട്ട് പുട്ട് ഇമ്പിഡൻസുകൾ മാച്ചു ചെയ്തിരിക്കണമെന്നും രണ്ടു സിഗ്നലുകളും നന്നായി വേർതിരിക്കപ്പെട്ടതായിരിക്കണമെന്നും നിർബന്ധമുണ്ട്. ഈ രണ്ടു ജോലിയും ക്രിസ്റ്റൽ ഫിൽട്ടർ നന്നായി ചെയ്യും. ഫിൽട്ടറിലൂടെ കടന്നു വരുന്ന സിഗ്നലിന്റെ ക്വാളിറ്റി നന്നായിരിക്കണമെങ്കിൽ ഇൻപുട്ടിൽ പവർ സപ്ലൈ ഇടപെടലുകളും ഉണ്ടാവരുതെന്നു മാത്രമല്ല ഇൻപുട്ട് സിഗ്നലിന്റെ ശക്തി ഒരു നിശ്ചിത ലെവലിൽത്തന്നെ ആയിരിക്കുകയും വേണം. മിക്സറിലേക്കു കൊടുക്കുമ്പോൾ 9 Mhz സൈഡ് ബാന്റ് കാരിയർ സ്ട്രെങ്ത് വേണ്ടത്ര ആയിരിക്കാൻ വേണ്ടി ചിലപ്പോൾ പോസ്റ്റ് ഫിൽട്ടർ ആമ്പ്ലിഫയർ സ്റ്റേജ് തന്നെ ആവശ്യമായും വന്നേക്കാം. ഇക്കാര്യങ്ങളൊക്കെ അതാതു സർക്യുട്ടൂകളുടെ പ്രത്യേകതകളനുസരിച്ചു പരിഗണിക്കുക. 


Parts List:  C-21/2
TR1
BF966

R6
100Ω

C5
0.1μF
TR2, TR3
BC109
R8
560Ω
C6, C11, C13
150PF
R1, R2, R7
100 KΩ
C1
1000PF
C10
330 PF
R3
150Ω
C2, C7, C9
47PF
C12
180PF
R4
150KΩ
C3
0.001 μF


R5
22KΩ
C4,C14,C15
0.01 μF










T1
Primary: 10 turns of 40SWG on 1cm IFT. Secondary: 4 turns of 40 SWG
T2
18 turns of 40 SWG on can type Philips SW antenna coil
T3
Primary: 4 turns of 40SWG on 1cm IFT. Secondary: 10 turns of 40 SWG
RFC1
100 turns of 40 SWG on 1cm IFT drum (open)
RFC2
20 turns of 40 SWG on 1cm IFT drum (open)
L1, L2
6 turns of 40 SWG on 1cm IFT drum (open)
Note:
1) No. of turns vary according to core charectaristics.
2) Adjust L1, L2, and L3 to highest 7 Mhz output

SSBട്രാൻസ്മിറ്ററുകളുടെ സുപ്രധാനമായ ഒരു ഭാഗമാണു മിക്സർ. ഇവിടെയാണു ട്രാൻസ്മിഷൻ ഫ്രീക്വൻസി രൂപം കൊള്ളുന്നത്. ഒരു സിങ്കിൾ എന്റഡ് ട്രാൻസിസ്റ്റർ മിക്സറാണെങ്കിൽ ഔട്ട്പുട്ടിൽ നിരവധി സിഗ്നലുകളുണ്ടാവും. മികച്ച ഒരു ബാന്റ് പാസ്സ് ഫിൽട്ടറിനു പോലും തൊട്ടടുത്തുള്ള ഫീക്വൻസികളുടെ ആമ്പ്ലിറ്റ്യൂഡ് കുറക്കാൻ കഴിയില്ല. ലീനിയർ ആമ്ലിഫയർ വാൽവാണെങ്കിൽ ഒരോ സ്റ്റേജിലും ഉപയോഗിക്കുന്ന റ്റ്യൂൺഡ് സർക്യുട്ടുകൾ ധാരാളം മതി ഈ ജോലി ചെയ്യാൻ. ഫൈനൽ സ്റ്റേജ് സോളിഡ് സ്റ്റേറ്റാണെങ്കിൽ കൃത്യമായും ട്രാൻസ്മിഷൻ സിഗ്നൽ മാത്രമേ മിക്സറിൽ നിന്നും പുറത്തു വരാവൂ. ഇതിനു ചിലപ്പോൾ ട്രാപ്പുകൾ തന്നെ വേണ്ടി വരും. ഇതൽപ്പം കൂടി വിശദീകരിക്കാം.

7Mhz ട്രാൻസ്മിഷന് 2 Mhz VFO സിഗ്നലും 9Mhz SSB സിഗ്നലുമായി മിക്സ് ചെയ്യുമ്പോൾ ഔട്ട് പുട്ടിൽ 7Mhz ന്റെ റ്റ്യൂൺഡ് സർക്യുട്ടായിരിക്കുമല്ലൊ ഉണ്ടായിരിക്കുക.  ഈ ഫിൽട്ടറിലൂടെ അൽപ്പം 9 Mhz ഉം കടന്നു പോകും. ഈ 9Mhz സിഗ്നലിനെ ഒഴിവാക്കാൻ ഉദ്ദേശിച്ച് ഒരു ട്രാപ്പ്, സർക്യൂട്ടിൽ ചേർക്കാം. ചിത്രം C-21/2 7 Mhz ന്റെ ഒരു മിക്സർ സർക്യുട്ട് കൊടുത്തിരിക്കുന്നു. ഇതിൽ T2, 9Mhz നു റ്റ്യൂൺഡ് ആയിരുന്നാൽ 9 Mhz സിഗ്നൽ ഗ്രൗണ്ട് ആവും. T2 ഉപയ്യോഗിക്കുന്നില്ലാതെയെങ്കിൽ 47PFന്റെ കപ്പാസിറ്ററുകൾക്കു പകരം 22PF ന്റെ ഒരു കപ്പാസിറ്റർ ഉപയോഗിച്ചാൽ മതി. ഈ രീതി ഏതുതരം മിക്സറിലും പ്രയോജനപ്പെടുത്താം. ഏറ്റവും നല്ലത് CA3028,  MC1496 (Motrola), NE 602 തുടങ്ങിയ ഏതെങ്കിലും IC ഉപയോഗിച്ചുള്ള ഡബിൾ ബാലൻസ്ഡ് മിക്സറുകളായിരിക്കും. 7Mhz ന്റെ ഔട്ട് പുട്ടിനു വേണ്ടി 2 Mhz ഉം 9 Mhz  മിക്സ് ചെയ്താൽ ഡബിൾ ബാലൻസ്ഡ് മിക്സറിന്റെ ഔട്ട് പുട്ടിൽ (9 - 2 =) 7Mhz ഉം (9 + 2 =) 11Mhz ഉം മാത്രമേ ഉണ്ടായിരിക്കൂ. ഇവിടെ VFO  ഔട്ട് പുട്ടിലെ ലോ പാസ്സ് ഫിൽട്ടർ ആവശ്യമില്ല. മിക്സറിന്റെ ഔട്ട് പുട്ടിൽ മാത്രമല്ല ഏതു സ്റ്റേജിലാണെങ്കിലും ഒരു നിശ്ചിത ഫ്രീക്വൻസിക്കു വേണ്ടി കോയിലുകൾ നിർമ്മിക്കുമ്പോൾ ഉദ്ദേശിക്കുന്ന ഫ്രീക്വൻസി കൈകാര്യം ചെയ്യാൻ കഴിവുള്ള കോറാണോ ഉപയോഗിക്കുന്നതെന്നുറപ്പാക്കണം. TV യിൽ IF നിർമ്മിക്കാൻ ഉപയോഗിക്കുന്ന നിയോസൈറ്റ് കോറുകളും ഫിലിപ്സ് ഷോർട്ട് വേവ് ആന്റിനാ കോയിലുമൊക്കെ HF ൽ ഉപയോഗിക്കാം.

മിക്സർ ആമ്പ്ലിഫയറിലാണെങ്കിലും തുടർന്നുള്ള ലീനിയർ ആമ്പ്ലിഫയറിലാണെങ്കിലും ഉപയോഗിക്കപ്പെടുന്ന ട്രാൻസിസ്റ്ററുകൾ ഉദ്ദേശിക്കുന്ന ഫ്രീക്വൻസി കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായിരുന്നാൽ മാത്രം പോരാ, നോയിസ് ജനറേറ്റ് ചെയ്യാത്തതുമായിരിക്കണം. ആദ്യ സ്റ്റേജുകളിൽ BC109 ട്രാൻസിസ്റ്ററുകൾ നന്നായി പ്രവർത്തിക്കും. കാർബൺ റസിസ്റ്ററുകൾ യഥേഷ്ടമുപയോഗിക്കുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്. എമിറ്ററുകളിൽ കാർബൺ റസിസ്റ്ററുകൾ സെൽഫ് ഓസിലേഷനു കാരണമാകും. ഒന്നുകിൽ കോമ്പൊസിഷൻ കാർബൺ (CC) റസിസ്റ്ററുകളോ അല്ലെങ്കിൽ ചെറിയ ബലൂൺ കോറിൽ ഏതാനും ചുറ്റുകളിട്ടോ (ഫ്രീക്വൻസിക്കനുസരിച്ച്) എമിറ്ററുകൾ ഗ്രൗണ്ട് ചെയ്യുകയാണുചിതം. SSB ട്രാൻസ്മിറ്ററുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ഓരോ സ്റ്റേജും ഓരോ മോഡ്യൂളായി പ്രത്യേകം പ്രത്യേകം കമ്പാർട്ടുമെന്റിൽ ആയിരിക്കുന്നതുപോലെ ഡിസൈൻ ചെയ്താൽ, സ്റ്റേജുകൾ തമ്മിലുള്ള ഇന്റർഫിയറൻസ് കുറയ്കാനും കുഴപ്പമുള്ള സ്റ്റേജുകൾ എളുപ്പത്തിൽ റിപ്പയർ ചെയ്യാനും സാധിക്കും. ചിത്രം C-21/1ൽ 9Mhz ഫിൽട്ടറുപയോഗിക്കുന്ന ഒരു സൈഡ് ബാന്റ് ഫിൽട്ടർ സർക്യുട്ട് കൊടുത്തിരിക്കുന്നു. ഈ മോഡ്യൂൾ മാത്രം മാറ്റി ലാഡർഫിൽട്ടർ സർക്യൂട്ട് ചേർക്കാവുന്നതാണ്. ട്രാൻസീവറായാണുദ്ദേശിക്കുന്നതെങ്കിൽ 9Mhz ലേക്കു മാറ്റപ്പെടുന്ന റിസീവർ സിഗ്നൽ ഫിൽട്ടർ ചെയ്യാനും ഇതുപകരിക്കും. അതിനുള്ള മാർഗ്ഗങ്ങളും  ചിത്രം C-21/1 ൽ ചേർത്തിരിക്കുന്നു. ഇനി ഒരു ലീനിയർ ആമ്പ്ലിഫയർ സർക്യൂട്ട് കൂടി വിശകലനം ചെയ്യപ്പെട്ടാൽ ഒരു 40 M ട്രാൻസീവറിന്റെ എല്ലാ സ്റ്റേജുകളും പൂർണ്ണമാവും.

അദ്ധ്യായം 20                                                                        അദ്ധ്യായം 22

No comments:

Post a Comment