Friday 11 September 2020

Gateway to Ham Radio (old Malayalam article) chapter - 20

അദ്ധ്യായം 20 - മൾട്ടി പർപ്പസ് ടെസ്റ്റ് മീറ്ററുകൾ

7 Mhz SSB ട്രാൻസ്മിറ്ററുകളിലാവശ്യമായ 1.9 - 2 Mhz VFO യുടെ സർക്യൂട്ട് ചിത്രം C-20/1 ൽ കൊടുത്തിരിക്കുന്നു. ട്രാൻസ്മിഷനിൽ കൃത്യമായും 7 Mhz മാത്രമായിരിക്കണമെങ്കിൽ VFO യിൽ നിന്നും ഫണ്ടമെന്റൽ ഫ്രീക്വൻസി മാത്രമായി പുറത്തു വരത്തക്ക രീതിയിൽ Low Pass Filters അത്യാവശ്യമാണ്. ഫ്രീക്വൻസി കൗണ്ടർ ഉപയോഗിച്ചോ റിസീവർ തന്നെ ഉപയോഗിച്ചോ Low pass Filter എഫിഷ്യൻസി നിജപ്പെടുത്താം. Tx മിക്സറിനു ശേഷം 7Mhz അല്ലാതെ ഏതെങ്കിലും ഫ്രീക്വൻസി കേൾക്കുന്നുണ്ടോയെന്നു നോക്കിയും Low Pass Filter അഡ്ജസ്റ്റ് ചെയ്യാം. ഫിൽട്ടറിൽ കുറേ സിഗ്നൽ നഷ്ടപ്പെടുമെന്നതുകൊണ്ട് ട്രാൻസ് കണ്ടക്റ്റൻസ് കൂടിയ MPF 102 പോലുള്ള ഏതെങ്കിലും മികച്ച ട്രാൻസിസ്റ്ററുകൾ Q1ന്റെ സ്ഥാനത്ത് ഉപയോഗിക്കണം. L2 വിനുപയോഗിക്കുന്ന കോർ മികച്ച ക്വാളിറ്റിയായിരിക്കുന്നതും നല്ലത്. VFO പ്രിന്റ് ലേ ഔട്ട് ഡിസൈൻ ചെയ്യുമ്പോൾ 4" x 4" Glass Epoxy board ൽ ഘടകങ്ങൾ വേണ്ടത്ര spacing ൽ ക്രമീകരിക്കാനും, VFO പ്രത്യേകം ഒരു boxൽ ഉറപ്പിക്കാനും ശ്രദ്ധിക്കണം. C2 വിന്റെ മൂല്യം band width കിട്ടത്തക്ക രീതിയിൽ 22PF നടുത്തായിരിക്കും. 14 Mhz SSB ട്രാൻസ്മിറ്ററിനാവശ്യമായ 5Mhz VFOക്കും ഇതേ സർക്യൂട്ട് അടിസ്ഥാനമായെടുക്കാം - ഘടകങ്ങളുടെ മൂല്യമേ വ്യത്യാസം വരൂ. RIT ഭാഗം രണ്ടിനും ഒരുവ്യത്യാസവും വരാതെയും ഉപയോഗിക്കാം. 



C-21/1 Parts List
Q1
MPF102

R12, R18, R20
3.3 KΩ
Q2
BFW10
R13
100 KΩ
Q3
BC109
R14 to R17
4.7 KΩ
Q4, Q5
BC548
R19, R21
9.1 KΩ
D1 to D3
IN 4148
C1
Philips Gang (blue)
D4
9V/1W Zener
C2,
22PF (adjust for width)
D5, D6
IN4007
C3, C6
22PF Trimmer
D7
Varector Diode
C7, C8
1500PF
VR1
1 KΩ Preset
C9, C12, C13, C15, C16, C18
0.1μF
R1, R5
100 KΩ
R2, R6
330 Ω
C10
47PF
R3, R4
100 Ω
C11, C19, C21, C23
0.01 μF
R7
56 KΩ
R8
27 KΩ
C14
120PF
R9
270 Ω
C17
470PF
R10
22 Ω
C20
3200PF
R11
150 Ω
L1
30.29 μH


L2
13.55 μH
RFC 1 and 2
100 turns with 40SWG on 1cm IFT core (open)

ഇൻഡക്റ്റൻസ്, കപ്പാസിറ്റൻസ് ഇവ അളക്കാനുള്ള മീറ്ററുകൾക്കു പകരം ഉപയോഗിക്കാവുന്ന DIP ഓസിലേറ്ററുകളേപ്പറ്റിക്കൂടി പറയാം. സർക്യുട്ടുകളുടെ റസൊണന്റ് ഫ്രീക്വൻസി കണ്ടുപിടിക്കുകയാണ് DIP ഓസിലേറ്ററുകളുടെ പ്രധാന ദൗത്യം. ഒരു RF സിഗ്നൽ ഓസിലേറ്ററും സിഗ്നൽ സ്ട്രെങ്ത്ത് രേഖപ്പെടുത്തുന്ന ഒരു മീറ്ററും ചേർന്നാൽ DIP ഓസിലേറ്ററായി. ചിത്രം C-20/2A യും  C-20/2 B യും ശ്രദ്ധിക്കുക.   ഇവിടെ ഓസിലേറ്ററിനു പുറത്ത് ഒരു കോയിൽ ഘടിപ്പിച്ചിരിക്കുന്നു. കവറിനകത്തുള്ള ഓസിലേറ്റർ സർക്യൂട്ടിന്റെ ഭാഗമായ കോയിൽ തന്നെയാണിത്. ഉള്ളിലെ കപ്പാസിറ്ററുകളും മറ്റു ഘടകങ്ങളും സ്ഥിരമായിരിക്കെത്തന്നെ, കോയിലുകൾ യഥേഷ്ടം മാറ്റി വിവിധ ഫ്രീക്വൻസി റേഞ്ചുകളിൽ DIP ഓസിലേറ്റർ പ്രവർത്തിപ്പിക്കുവാൻ വേണ്ടിയാണ് ഇങ്ങിനെ 'പ്ലഗ്ഗ് ഇൻ' രീതിയിലുള്ള കോയിലുകൾ ഉപയോഗിക്കുന്നത്.  ചിത്രത്തിൽ കാണിച്ചിരിക്കുന്ന 'റ്റ്യൂണിങ് ഡിസ്ക്' കോയിലിനോട് ചേർന്നുള്ള വേരിയബിൾ കപ്പാസിറ്ററിനോട് ബന്ധിപ്പിച്ചിരിക്കുന്നു. ഡിസ്ക് റ്റ്യൂൺ ചെയ്യ്യുന്നതിനനുസരിച്ച് ഫ്രീക്വൻസിയും മാറും. ഇവിടെ ജനറേറ്റ് ചെയ്യുന്ന ഫ്രീക്വൻസി ഒരു ഫ്രീക്വൻസി കൗണ്ടറിൽ പരിശോധിച്ചോ, റിസീവറിൽ കേട്ടോ, ഫ്രീക്വൻസി തിരിച്ചറിയത്തക്ക രീതിയിൽ അടയാളപ്പെടുത്തുന്നു. ഓസിലേറ്റർ പ്രവർത്തിക്കുമ്പോൾ RF സിഗ്നൽ രൂപീകരിക്കപ്പെടുകയും അതിന്റെ സ്ട്രെങ്ത്ത് മീറ്ററിൽ കാണുകയും ചെയ്യും. 



ഒരു കോയിലും കപ്പാസിറ്ററും ചേർന്ന ഒരു സർക്യുട്ട് ചിത്രം C-20/2 യിൽ കാണുന്ന രീതിയിൽ ചേർത്തു വെക്കുക. ഇനി ഡിപ്പ് ഓസിലേറ്റർ റ്റ്യൂൺ ചെയ്യുക. ഡിപ്പ് ഓസിലേറ്ററിനോടു ചേർത്തു വെച്ച സർക്യുട്ടിന്റെ റസൊണന്റ് ഫ്രിക്വൻസിയും ഡിപ്പ് ഓസിലേറ്ററിന്റെ റസൊണന്റ് ഫ്രീക്വൻസിയും ഒന്നായിരിക്കുമ്പോൾ ഓസിലേറ്ററിൽ നിന്നുള്ള RF രണ്ടാമതു സർക്യൂട്ടിലേക്കു കടക്കും. ഈ ശക്തി നഷ്ടം ഡിപ്പ് ഓസിലേറ്ററിന്റെ മീറ്ററിൽ ഒരു 'ഡിപ്പായി' കാണും. അതായത്, ഒരു നിശ്ചിത സർക്യൂട്ട് ഏതു ഫ്രീക്വൻസിക്കാണു റസോണേറ്റ് ചെയ്തിരിക്കുന്നതെന്നു കണ്ടുപിടിക്കുകയാണ് ഡിപ്പ് ഓസിലേറ്ററുകൾ ചെയ്യുന്നത്. ഈ പ്രവർത്തനം പ്രയോജനപ്പെടുത്തി മൂല്യം നിശ്ചയമില്ലാത്ത കപ്പാസിറ്ററുകളുടേയും ഇൻഡക്റ്ററുകളുടേയും മൂല്യവും ഏകദേശം നിശ്ചയിക്കാം. ഇവിടെ മൂല്യം കൃത്യമായി നിശ്ചയമുള്ള ഒരു ഇൻഡക്റ്ററിന്റെയോ കപ്പാസിറ്ററിന്റേയൊ കൂടെ വേണം ഇതു പരിശോധിക്കാനെന്നു കാണുക. ഉദാഹരണത്തിന് 3.5 MH ഇൻഡക്റ്റൻസുള്ള ഒരു കോയിലിനോട് മൂല്യം നിശ്ചയമില്ലാത്ത ഒരു കപ്പാസിറ്റർ ചേർത്തു വെച്ച് ഒരു റ്റ്യുൺഡ് സർക്യുട്ട് ഉണ്ടാക്കിയപ്പോൾ അതിന്റെ റസൊണന്റ് ഫ്രീക്വൻസി 7050 Khz  ആണെന്നു DIP ഓസിലേറ്റർ കാണിച്ചുവെന്നു കരുതുക. റസൊണന്റ് ഫ്രീക്വൻസിയും ഇൻഡക്റ്റൻസും കിട്ടിയാൽ X2 കണ്ടുപിടിക്കാം. അതേ റിയാക്റ്റൻസ് തന്നെ 7050 Khz ൽ ലഭിക്കണമെങ്കിൽ കപ്പാസിറ്റൻസ് എന്തായിരിക്കണമെന്നു കാണാൻ Xe = 1/2fc എന്ന ഫോർമുലാ ഉപയോഗിക്കാം; X2 കണ്ടുപിടിക്കാൻ X2 = 2πfL എന്നയീ ഫോർമുലായുമുപയോഗിക്കാം. 
 

C-20/3       Parts List
Q1
2N384

R8
4.7 KΩ
Q2
2N404
R9
22 KΩ
D1
IN4148
C1, C3
0.02 μF
R1
1 MΩ
C2
5PF
R2
1 KΩ
C4
50PF
R3
3.9 KΩ
C8
2MFD
R4
39 KΩ
C5, C6, C7, C9
0.01 μF
R5, R6, R7, R10
10 KΩ
C10
15MFD


C11
0.04 μF
L1
3 to     6 Mhz: 1.3cm dia air core: 85 turns of 34SWG wire
L2
6 to   12 Mhz : 1.3cm dia air core: 85 turns of 28SWG wire
L3
12 to 28 Mhz:  1.3 cm dia air core: 21 turns of 20SWG wire









DIP ഓസിലേറ്ററുകൾ ജനറേറ്റ് ചെയ്യുന്ന ഫ്രീക്വൻസി പ്രയോജനപ്പെടുത്തിയാൽ ഇവ ഫ്രീക്വൻസി ജനറേറ്ററുകളായി മാറും. ചിത്രം C-20/3 യിൽ കൊടുത്തിരിക്കുന്ന  DIP ഓസിലെറ്റർ, റ്റോൺ മോഡുലേറ്റഡ് RF ജനറേറ്ററായി പ്രവർത്തിപ്പിക്കുകയുമാവാം. ഇനി ഒരു ഫീൽഡ് സ്ട്രെങ്ത്ത് മീറ്ററാണാവശ്യമെങ്കിലും (FSM) ഇതേ സർക്യുട്ട് തന്നെ ഉപയോഗിക്കാം - S1, S2 ഇവ ഓഫ് ആയിരുന്നാൽ മാത്രം മതി. ഇവിടെ DIP ഓസിലേറ്ററിന്റെ റസൊണന്റ് ഫ്രീക്വൻസിയിലുള്ള സിഗ്നൽ വന്നാൽ മാത്രമേ മീറ്റർ സ്ട്രെങ്ത്ത് രേഖപ്പെടുത്തൂ. അതായത് റ്റ്യൂൺഡ് ഫീൽഡ് സ്ട്രെങ്ത്ത് മീറ്ററായിരിക്കുമെന്നർത്ഥം. ഇനി അൺറ്റ്യൂൺഡ് FSM ആയിട്ടാണ് പ്രവർത്തിപ്പിക്കേണ്ടതെങ്കിൽ പ്ലഗ്ഗ് ഇൻ കോയിലിനു പകരം ഒരു ചെറിയ കഷണം വയർ, ആന്റിനായായി ഉപയോഗിക്കുക. ചിത്രത്തിലെ Q1 ഓപ്പറേറ്റിങ് ഫ്രീക്വൻസിയിൽ ഗ്രൗണ്ടഡ്  കോൺഫിഗറേഷനിൽ പ്രവർത്തിക്കുന്ന ലഭ്യമായ ഏതെങ്കിലും ട്രാൻസിസ്റ്റർ മതി. അതുപോലെ, Q2 ഒരു ഓഡിയോ ട്രാൻസിസ്റ്റർ ആയിരുന്നാൽ മതി. തിരഞ്ഞെടുക്കുന്ന ട്രാൻസിസ്റ്ററിനനുസരിച്ച് ഘടകങ്ങളുടെ മൂല്യവും ആവശ്യമെങ്കിൽ വ്യത്യാസം വരുത്തുക. PNP ട്രാൻസിസ്റ്ററുകൾക്കു പകരം  NPN ട്രാൻസിസ്റ്ററുകൾ ആയിരിക്കണമെന്നു മാത്രം. ചിത്രം C-20/3 അടിസ്ഥാന സർക്യുട്ടായെടുത്ത് 'മൾട്ടി പർപ്പസ് ടെസ്റ്റ് മീറ്റർ' ആർക്കും സ്വയം നിർമ്മിക്കാം. 

അദ്ധ്യായം 19                                                            അദ്ധ്യായം 21

No comments:

Post a Comment