Friday, 11 September 2020

Gateway to Ham Radio (old Malayalam article) chapter - 26

 അദ്ധ്യായം 26 - QRP മോഡ്യുൾ ലേ ഔട്ട്

40 മീറ്ററിനോ അതിൽ താഴെയോ ഉള്ള ബാന്റുകളിൽ RF പവർ ആമ്പ്ലിഫയറുകളായി നിരവധി ട്രാൻസിസ്റ്ററുകൾ ഹോം ബ്രൂവേഴ്സ് വിജയകരമായി പ്രവർത്തിപ്പിച്ചിട്ടുണ്ട് - പലതും മറ്റെന്തൊക്കെയോ കാര്യങ്ങൾക്കു വേണ്ടി നിർമ്മിക്കപ്പെട്ടവ. ശ്രീ വസന്ത് (VU2VWN) പരിചയപ്പെടുത്തിയ 24Vൽ BD139 (Final stage) ഉപയോഗിച്ചുള്ള ട്രാൻസ്മിറ്റർ (12V (AF Amplifier) കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടാകെ അനേകരെ ഈ ഹോബിയിലേക്കാകർഷിക്കാൻ കാരണമായി. 24 വോൾട്ടിനു പകരം 12 വോൾട്ട് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടബിൾ QRP ട്രാൻസ്മിറ്റർ പ്രവർത്തിപ്പിക്കാൻ ലേഖകനുപയോഗിച്ചത് D 882 എന്ന ട്രാൻസിസ്റ്ററാണ്. ഈ 5 W ധാരാളം മതി ദക്ഷിണേന്ത്യായും ശ്രീലങ്കായും മുഴുവൻ, തടസ്സം കൂടാതെ AM മോഡിൽ ഒരു കോണ്ടാക്റ്റ് നടത്താൻ. കാണുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും,  ഒരു മുതിർന്ന ഹാമിന്റെ സഹായം കൂടാതെ ഒരു QRP അസ്സംബിൾ ചെയ്ത് പ്രവൃത്തിപ്പിക്കുക എളുപ്പമല്ലെന്നു പറയട്ടെ. ചിത്രം C-26/1 ൽ ഒരു 5 W QRP ട്രാൻസിസ്റ്ററിന്റെ ഫൈനൽ സ്റ്റേജ് വിശദാംശങ്ങൾ സഹിതം കൊടുത്തിരിക്കുന്നു. 


ഈ ഫൈനൽ സ്റ്റേജിൽ VFO കണക്റ്റ് ചെയ്യുന്നതിനു മുമ്പായി VR1, low position ൽ വെച്ചിട്ട്, TR2 ന്റെ ഐഡിൽ കറണ്ട് 100mA ക്കു സെറ്റ് ചെയ്യുക. TR2 ന് വലിയൊരു ഹീറ്റ്സിങ്ക് ആവശ്യമാണ്.

C-26/1 Parts List
TR1
SL100

R5
33 Ω
TR2
IRF511

C1-C5, C8
0.1 μF
R1
100K Ω

C6
220PF
R2, R4
1K Ω

C7
180PF
R3
100K Ω



RFC1
Standard Lead Type 1H
RFC2
10 H: 40 turns of SWG 0.5mm wire on 10mm dia (air core).
L1
Just like RFC. Turns 13 (close wound).
കുറഞ്ഞ ചിലവിൽ പരമാവധി ഔട്ട് പുട്ട് ലക്ഷ്യമാക്കി ഫൈനൽ സ്റ്റേജിൽ ആക്റ്റീവ് കോമ്പോണന്റുകൾ പാരലലായി പ്രവർത്തിപ്പിക്കാറുണ്ട്. വാൽവ് സർക്യുട്ടുകളിലാണ് ഈ രീതി സാധാരണ കണ്ടുവരുന്നത്. ട്രാൻസിസ്റ്ററുകൾ പാരലലായി കണക്റ്റ് ചെയ്യുമ്പോൾ ഇൻപുട്ട് - ഔട്ട് പുട്ട് ഇമ്പിഡൻസിലുണ്ടാവുന്ന വ്യത്യാസം കണക്കിലെടുക്കുന്നതോടൊപ്പം ഐഡിയൽ കറണ്ടും ക്രമീകരിച്ചിരിക്കണം. ഒരേ സ്വഭാവ വിശേഷങ്ങളുള്ള രണ്ടു ട്രാൻസിസ്റ്ററുകൾ (മേക്ക്, കോഡ് നംബർ, ഓപ്പറേഷണൽ കാരക്റ്ററിസ്റ്റിക്സ് ഇവയെല്ലാം ഒന്നായിരിക്കണം) കൂടി ഉപയോഗിക്കാൻ ശ്രദ്ധിച്ചാൽ ട്രാൻസിസ്റ്ററുകളും നന്നായി പ്രവർത്തിപ്പിക്കാം. പല വിദേശ ഹോം ഡിസൈനുകളിലും ട്രാൻസിസ്റ്ററുകൾ അബ്സൊല്യൂട്ട് പാരലലായി പ്രവർത്തിപ്പിക്കാറുണ്ട്. ഫൈനൽ പവർ വർദ്ധിപ്പിക്കാൻ പുഷ്-പുൾ സർക്യൂട്ടുകളും പ്രയോജനപ്പെടുത്താറുണ്ട്.  ചിത്രം C-26/2 ശ്രദ്ധിക്കുക. 


C-26/2; Parts List
TR1, TR2
2SC1307

C1, C3, C4, C8
0.1 μF
D1
IN4001
C2, C6
10MFD
R1
1 K Ω
C5
300PF
R2
470 Ω
C7
100PF
R3, R4
0.5 Ω
C9
220PF











ഇൻപുട്ട് സിഗ്നൽ ഇല്ലാത്ത അവസ്ഥയിൽ ട്രാൻസിസ്റ്റർ ഡേറ്റായിൽ സൂചിപ്പിച്ചിരിക്കുന്ന കളക്റ്റർ കറണ്ടിന്റെ 5% മുതൽ 10% വരെ ബയസ് കറണ്ട് (Quiesent Current) ഉണ്ടായിരിക്കത്തക്ക രീതിയിൽ  ഫൈനൽ ട്രാൻസിസ്റ്റർ ബെയിസ് ബയസ് റസിസ്റ്ററുകളുടെ മൂല്യം വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. സർക്യൂട്ടിലെ റ്റ്യൂൺഡ് സർക്യൂട്ട് transformers, ഫ്രീക്വൻസി ബാന്റുകൾക്കനുസരിച്ചു വ്യത്യാസം വരുത്തണം. RFC കൾ നിർമ്മിക്കുമ്പോൾ അപ്ലൈഡ് വോൾട്ടേജ്, സർക്യുട്ട് ഇമ്പിഡൻസ്, ഫ്രീക്വൻസി ഇവയെല്ലാം കണക്കിലെടുത്ത്, എല്ലാ ബാന്റുകൾക്കും പൊതുവായി പ്രയോജനീഭവിക്കത്തക്ക ഒരു കൊമ്പ്രമൈസ് വാല്യുവിലാണ് നിർമ്മിക്കേണ്ടത്. സർക്യുട്ടിലെ റസിസ്റ്റർ/കപ്പാസിറ്ററുകളുടെ മൂല്യം അപ്ലൈഡ് വോൾട്ടേജ് വ്യത്യാസം വരുമ്പോൾ മാത്രമേ മാറേണ്ടതുള്ളൂ. 

ട്രാൻസ്മിറ്ററിന്റെ ഓരോ മോഡ്യൂളുകളും പ്രത്യേകം പ്രത്യേകം അസ്സംബിൾ ചെയ്ത് ഓരോ കെയ്സുകളിലാക്കി പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്. പക്ഷേ, റിസീവറിൽ നിന്നു ട്രാൻസ്മിഷനിലേക്കു മാറുമ്പോഴും റിസീവിങ് മോഡിൽ വ്യത്യാസം വരുമ്പോഴും വിവിധ മോഡ്യൂളുകൾ മാറി മാറി പ്രവർത്തിപ്പിക്കേണ്ടി വരും - ഇതു നിസ്സാരമല്ലാത്ത അസൗകര്യം സൃഷ്ടിക്കും.  എല്ലാ മോഡ്യൂളുകളും ഒരു ക്യാബിനറ്റിൽ തന്നെയായിരിക്കുന്നതാണുചിതം. ഹോം ബ്രൂവേഴ്സിനിക്കാര്യത്തിൽ സഹായകമായ ഒരു ക്യാബിനറ്റ്/വയറിങ് ലേ ഔട്ട് പ്ലാൻ ചിത്രം C-26/3A,  C-26/3B എന്നീ ചിത്രങ്ങളിൽ കാണിച്ചിരിക്കുന്നു.


ക്യാബിനിറ്റിന്റെ അളവുകൾ കാണിച്ചിട്ടില്ല, സോക്കറ്റുകളും വിശദാംശങ്ങൾ സഹിതമല്ല കൊടുത്തിരിക്കുന്നത്. 


ഉപയോഗിക്കുന്ന സ്വിച്ചുകൾ, ഇൻഡിക്കേറ്ററുകൾ, മറ്റു ഘടകങ്ങൾ ഇവയെല്ലാം മികച്ച ഗുണനിലവാരമുള്ളതായിരിക്കണം. ഓരോ സർക്ക്യൂട്ട് PCB യുടേയും സൈസ് കോമ്പോണന്റുകളുടെ പരമാവധി വലിപ്പം ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചു വേണം ക്യാബിനെറ്റിന്റെ അളവു നിജപ്പെടുത്താൻ. നോക്കിയാൽ ആകർഷണീയമായ ഒരു സ്റ്റാന്റാർഡ് സൈസ്സ് ആയിരിക്കാനും ശ്രദ്ധിക്കുക. Batt/Pwr Supply ചേഞ്ച് ഓവറിനുള്ള സൗകര്യവും കൂട്ടിച്ചേർക്കവുന്നതേയുള്ളൂ. 


Module Layout, Cabinet Design and Controls  - Jim (VU2JIM)

ക്യാബിനറ്റിന്റെ പിൻഭാഗത്തുള്ള ഒരു സ്ലൈഡ് സ്വിച്ചിലൂടെ റിലേ പവർ സപ്ളൈ കൊടുത്താൽ, റിലേ ട്രാൻസ്മിറ്റ് മോഡിലേക്കാവാൻ ആ സ്വിച്ചും ഓണാക്കണം.  ഇതൊരു സേഫ്റ്റി സ്വിച്ചായി കരുതാം. പ്രധാനപ്പെട്ട കാര്യം, ക്യാബിനറ്റിലെ PCB കൾ സ്ഥാനം മാറരുതെന്നും വയറുകൾക്ക് അനാവശ്യമായ നീളം ഉണ്ടായിരിക്കരുതെന്നും സ്വിച്ചുകളും ഇൻഡിക്കേറ്ററുകളും കഴിയുന്നത്ര കുറഞ്ഞ വയർ ലെങ്ത്തിൽ ക്രമീകരിക്കേണ്ടതാണെന്നുമൊക്കെയുള്ളതാണ്. VFO Box ന്റെ അലൂമിനിയം ബോഡി നല്ല കനമുള്ളതുമായിരിക്കണം, 2" എങ്കിലും ഉയരമുള്ളതുമായിരിക്കണം. പവർ സപ്ലൈ വേറേ ചെയ്ത് മറ്റൊരു ക്യാബിനെറ്റിലേ വെക്കാവൂ.

No comments:

Post a Comment