Friday, 11 September 2020

Gateway to Ham Radio (old Malayalam article) chapter - 25

അദ്ധ്യായം 25 - ലീനിയർ/ഔട്ട് പുട്ട് ആമ്പ്ലിഫയറുകൾ

ആമ്പ്ലിഫയർ സർക്യൂട്ടുകൾ രൂപകൽപ്പന ചെയ്യുമ്പോൾ പവർസപ്ലൈ, ശുദ്ധമായിരുന്നാൽ മാത്രം പോരാ, സപ്ലൈ ലൈനുകൾ സിഗ്നൽ കപ്ലിങിനോ ഫീഡ് ബാക്കിനോ കാരണമാകാതെയും ശ്രദ്ധിക്കേണ്ടതുണ്ട്.
RF ആമ്പ്ലിഫയറുകളിൽ ഓരോ സ്റ്റേജിലും ഫിൽട്ടർ ചെയ്ത പവർ സപ്ലൈകളാണഭികാമ്യം. 

C-25/1B
RFC
2.5μH
L1
5 turns of 14 SWG on R1
V1
Any RF Valve working in 300 V







ചിത്രം C-25/1 ൽ ഏതാനും സപ്ലൈ ലൈൻ ഡീകപ്ലിങ് /ഫിൽട്ടർ രീതികൾ  കാണിച്ചിരിക്കുന്നു. 

RF സിഗ്നൽ ഒരു സ്റ്റേജിൽ നിന്നും മറ്റൊരു സ്റ്റേജിലേക്ക് കപ്ലിങ് നടത്തുംപോൾ
അനാവശ്യ ലീക്കിങ് നടക്കാതെയും, മുഴുവൻ സിഗ്നൽ ശക്തിയും കൈമാറപ്പെടുവാനും ശ്രദ്ധിക്കണം. 




SWR മാച്ചിങ്, സോളിഡ് സ്റ്റേറ്റ് സർക്യുട്ടുകളിൽ നിർണ്ണായകവുമാണ്. ഇൻപുട്ട്, ഔട്ട് പുട്ട് ഇമ്പിഡൻസുകൾ എത്ര തന്നെ വ്യത്യസ്ഥമായിരുന്നാലും, ഇൻപുട്ട് സിഗ്നൽ ബാലൻസ്ഡോ, അൺബാലൻസ്ഡോ ആയിരിക്കേണ്ടിയിരുന്നാലും, തൃപ്തികരമായ കപ്ലിങിന് റ്റൊറോയിഡുകൾ ഒഴിച്ചു കൂടാനാവാത്തതാണ്. 


ചിത്രം C-25/2 ൽ റ്റൊറോയിഡുകൾ ഉപയോഗിച്ചുള്ള കോയിലുകളും ട്രാൻസ്ഫോർമറുകളും ചേർത്ത ഏതാനും മോഡൽ സർക്യുട്ടുകൾ കാണിച്ചിരിക്കുന്നു. 

ചിത്രം C-25/3 ൽ ഒരു ബ്രോഡ്ബാന്റ് സോളിഡ് സ്റ്റേറ്റ് RF ആമ്പ്ലിഫയറിന്റെ സർക്യുട്ട് വിശദാംശങ്ങളോടൊപ്പം കൊടുത്തിരിക്കുന്നു. 


C-25/2B
TR1
2N2222A

C1, C2
100PF
R1
470Ω
C3
0.1 μF



RFC
2 μH




അമിഡോൺ റ്റൊറോയിഡുകളാണുപയോഗിക്കേണ്ടത്. 
വിവിധ ഹാം ബാന്റുകളിലാവശ്യമായി വരുന്ന ലോ പാസ്സ് ഫിൽട്ടറിലെ ഘടകങ്ങളുടെ മൂല്യവും ഒപ്പമുള്ള ചാർട്ടിൽ കൊടുത്തിരിക്കുന്നു. 
ഹാം ബാന്റുകൾക്കു വേണ്ടി ട്രാൻസ്മിറ്ററുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ഓരോ സ്റ്റേജും പ്രത്യേകം ബാന്റിനു വേണ്ടി നിർമ്മിക്കുന്നതിനേക്കാളും, മുഴുവൻ സ്റ്റേജുകളും ഹാം ബാന്റുകളേല്ലാം കൂടി കൈകാര്യം ചെയ്യത്തക്ക രീതിയിൽ നിർമ്മിക്കുന്നതിനേക്കാളുമെല്ലാം മെച്ചം.

C-25/2C
C1
0.01 μF

C3
1500PF
C2, C5
300PF
C4
600PF
RFC 1
5.5 turns of 24 SWG on T-50-2 Toroid
RFC2, RFC 3
12.5 turns of 24SWG on T-50-2 Toroid





ചിത്രം C-25/3 ലേതു പോലെ ഫൈനൽ സ്ടേജിൽ മാത്രം അതാതു ബാന്റുകൾക്കുള്ള ഫിൽട്ടർ യഥേഷ്ടം സ്വിച്ചു ചെയ്യുന്ന രീതിയാണ്. ഫൈനൽ ട്രാൻസിസ്റ്റർ ബ്രേക്ക് ഡൗൺ ആവാതെ കളക്റ്ററിനും ഗ്രൗണ്ടിനുമിടക്ക് വേണ്ടത്ര വാട്ടേജുള്ള സെനർ ഡയോഡ് കണക്റ്റ് ചെയ്യാവുന്നതാണ്. 


എമിറ്റർ കളക്റ്റർ ബ്രേക്ക് ഡൗൺ വോൾട്ടേജിന്റെ പത്തു ശതമാനം താഴെ കട്ടോഫ് വ്വോൾട്ടേജ് റേറ്റിങ്ങുള്ള സെനർ ഡയോഡുകൾ ഇവിടേ ഉപയോഗിക്കണം. 


C-25/2E
TR1
BC108

R4
2 Ω/2W
TR2, TR3
2N3553
C1, C5
200PF
R1
82 Ω
C2, C7
200PF
R2
47 Ω
C3, C6
250 PF
R3
100 Ω
C4
0.47 μF
T1
35 turns of SWG 28 on T-50 Toroid. Tapping at 9th turn from hot end
T2
Primary : 4+4 turns with 28 SWG on T-68-2 toroid.  Secondary: 35 turns of 22SWG over the primary.








പല ഫൈനൽ ട്രാൻസിസ്റ്ററുകളുടെയും ഉള്ളിൽത്തന്നെ പ്രൊട്ടക്ഷൻ സർക്യുട്ട് ഉണ്ടായിരിക്കും. 

Details of Transistor, 2SC 1945
Parameter
Measurement

Parameter
Measurement
VCBO
80V

Po
14 – 16W
VEBO
5V
VCC
12V
VCEO
40V
f
27MHz
IC
6A






ഒരു RF ട്രാൻസിസ്റ്റർ കിട്ടിയാൽ അത് യഥേഷ്ടം സർക്യുട്ടിൽ ഉപയോഗിക്കുന്ന രീതിയും അഭികാമ്യമല്ല. ഒരു നിശ്ചിത പ്രവൃത്തിക്കു വേണ്ടിയാണ് ഓരോ ട്രാൻസിസ്റ്ററും നിർമ്മിക്കപ്പെടുന്നതെന്ന് മനസ്സിലാക്കുക. നിർമ്മാതാവ് നൽകുന്ന റേറ്റിങ്ങുകളും നിർദ്ദേശങ്ങളും, ഉപദേശങ്ങളും, ചാർട്ടുകളും, മോഡൽ സർക്ക്യൂട്ടുകളുമെല്ലാം ഉപകാരപ്പെടുത്തിയാൽ ആ ട്രാൻസിസ്റ്ററും തുടർച്ചയായി മികച്ച സേവനം തന്നെന്നിരിക്കും.  അതിൽ, അതിന്റെ ഇലക്ട്രിക്കൽ സവിശേഷതകളും, ആമ്പിയന്റ് റ്റെമ്പറേച്ചർ വിശദാംശങ്ങളും കളക്റ്റർ ഡിസ്സിപേഷൻ, കറണ്ട് ഗയിൻ, കളക്റ്റർ കറണ്ട്, കളക്റ്റർ - എമിറ്റർ ബ്രേക്ക് ഡൗൺ വോൾട്ടേജ്, ബേസ് ഇമ്പിഡൻസ്, ഉപയോഗിക്കാവുന്ന പരമാവധി ഫ്രീക്വൻസി, പവർ, ലോഡ് കപ്പാസിറ്റി, ഗയിൻ, പാക്കേജ് തുടങ്ങിയ മുഴുവൻ വിശദാംശങ്ങളും കാണും.


CCB
Collector to Base Capacitance

hfe
DC forward current gain
Fr
Transition Frequency
PO
Output power
IC
Emitter Current
Si P
Silicon PNP
VCC
Collector Supply Current
Ge N
Germanium NPN
PC
Collector Dissipation
f
Frequency
V(BR)EBO

Emitter to base breakdown voltage
Tj
Junction temperature
IEBO
Emitter cut off current
PEP
Peak Emission Power
ഡേറ്റാ ബുക്കുകളിൽ ഇവയിലെ അതിപ്രധാനമായ ചില കാര്യങ്ങളെ സൂചിപ്പിച്ചിട്ടുണ്ടാവൂ. ഓരോന്നിനേയും സൂചിപ്പിക്കുന്ന സിമ്പലുകളും അവയുടെ അർത്ഥവും മനസ്സിലാക്കിയാൽ എല്ലാവർക്കും ഒരാശയം കിട്ടും. 

ചിത്രം C-25/1T യിൽ പ്രധാനപ്പെട്ട ചില സാമ്പിൾ സിംബലുകളും അവയുടെ അർത്ഥവും കാണിച്ചിരിക്കുന്നു. മിറ്റ്സുബിഷി നിർമ്മിതമായ 2SC1945 എന്ന RF ട്രൻസിസ്റ്റർ (ഹൈ ഗയിൻ -14db) ലോ പവർ ട്രാൻസ്മിറ്ററുകൾക്കു പറ്റിയതാണ്. 12V ൽ  0.5W ഇൻപുട്ട് പവർ കൊടുത്താൽ 12W ഔട്ട് പുട്ട്, ട്രാൻസിസ്റ്ററിന് ഓവർ ലോഡില്ലാതെ തന്നെ ക്ലാസ്സ് AB മോഡിൽ ലഭിക്കും. ഹീറ്റ് സിങ്ക് ഫിൻ എമിറ്ററുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ചേസ്സിസ് തന്നെ സെപ്പറേറ്ററില്ലാതെ ഹീറ്റ് സിങ്കായി ഉപയോഗിക്കാം. റഗുലേറ്റർ 7812 ICയുടേതുപോലുള്ള പാക്കിങ്ങിലാണ്  ഈ ട്രാൻസിസ്റ്റർ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 27 Mhz, 16V ൽ ഇതിന്റെ കളക്റ്ററിൽ കൊടുത്താൽ 18W ഔട്ട് പുട്ട് വരെ ഇതിൽനിന്നെടുക്കാൻ കഴിയും.

27Mhz നു താഴെയുള്ള ഏതു ഹാം ബാന്റുകളിലും ഇതുപയോഗിക്കാമെന്നു സാരം. 


C-25/3 Parts List
TR1, TR2
2N3553

VR1
1K Ω
D1
IN 4007
C1, C2, C3
0.1 μF
R1
1K Ω
C4, C5
0.01 μF
R2
3 Ω


L1, L2
20 turns of 20 SWG onT-50-2 Core
T1, T2
18 turns of 26 SWG on T-50-2 toroid (Bifilar winding)
T3, T4
14 turns of 22 SWG on T-68-2 toroid core.
LP Filter Details
Band
CP1. CP2, CP3
Silver Mica
LP1, LP2
22SWG
Core
80M
750PF
21 Turns
T-50-2
40M
470PF
14 Turns
T-50-2
20M
210PF
12 Turns
T-50-6
15M
105PF
9 Turns
T-50-6
2SC1945 ന്റെ 27Mhz ലുള്ള ടെസ്റ്റ് സർക്യുട്ടും പിൻ ചിത്രവും പ്രധാനപ്പെട്ട പ്രവർത്തന വിശദാംശങ്ങളും ചിത്രം C-25/4 ൽ കൊടുത്തിരിക്കുന്നു. ഹാം ബാന്റിൽ പ്രവർത്തിപ്പിക്കുമ്പോൾ പ്രവർത്തിക്കുന്ന ഫ്രീക്വൻസി അനുസരിച്ച് ഘടകങ്ങളുടെ മൂല്യങ്ങളിൽ മാത്രം വ്യത്യാസം വരുത്തിയാൽ മതിയാവും. 



C-25/4 Coil Details (All Air core)
Coil
Diameter (mm)
Turns
Pitch (mm)
L1
8
6
1
L2
8
7
1
L3
RFC
-
-
L4
8
5
1
L5
8
7
1
L6
8
8
1
L5 നോടു ചേർന്നുള്ള 100PFനു പകരം 10PF, 30PF, 100PF, 330PF, 200PF, 10micro F എന്നീ കപ്പാസിറ്ററുകൾ പാരലലായും,  0.01 micro F നും 2200PF നും പാരലലായി 100PF, 10PF കപ്പാസിറ്ററുകളും കണക്റ്റ് ചെയ്യാനുമാണ് നിർമ്മാതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്.





അദ്ധ്യായം 24                                                                                       അദ്ധ്യായം 26  

No comments:

Post a Comment