Friday 11 September 2020

അദ്ധ്യായം 2 - BFO കളും LSB, CW, USB സിഗ്നലുകളും


ഒരു റേഡിയോ സിഗ്നൽ പ്രക്ഷേപണം ചെയ്യപ്പെട്ടാൽ അതന്തരീക്ഷത്തിലൂടെ എങ്ങിനെ സഞ്ചരിക്കുമെന്നു നാം കണ്ടു. ഏതു ഫ്രീക്വൻസിയിലായിരുന്നാലും, എത്ര തന്നെ ശക്തിയിലായിരുന്നാലും ഒരു നിശ്ചിത പ്രക്ഷേപണിയിൽ നിന്നുമുള്ള റേഡിയോ സിഗ്നലുകൾ ഭൂമിയുടെ എല്ലാ ഭാഗത്തും ഒരുപോലെ എത്തുന്നില്ല. അതിനു മൂന്നു കൃത്രിമോപകരണങ്ങൾ ഭൂമിയുടെ മൂന്നു ദിശകളിലായി ഒരേ സമയം പ്രവൃത്തിക്കേണ്ടി വരും. സാന്ദർഭികമായി പറയട്ടെ സാറ്റലൈറ്റ് കമ്യുണിക്കേഷൻ വളരെ ആധുനികമാണെങ്കിലും അടുത്ത ഭാവി ഫൈബർ ഓപ്റ്റിക്സും ലേസർ തന്ത്രങ്ങളും സമന്വയിപ്പിക്കുന്നതായിരിക്കാനാണു സാദ്ധ്യത.
ഒരു റേഡിയോ സിഗ്നൽ ജനറേറ്റ് ചെയ്യുകയെന്നത് ഇലക്ട്രോണിക്സിലെ ഏറ്റവും ആയാസരഹിതമായ ഒരു ജോലിയായിരിക്കാമെങ്കിലും, ആ റേഡിയോ സിഗ്നലിനെ ഫലവത്തായ സന്ദേശ വിനിമയോപാധിയാക്കി മാറ്റുകയെന്നത് സങ്കീർണ്ണമായ കാര്യം തന്നെ. സാമുവേൽ മോഴ്സിന്റെ ടെലിഗ്രാഫ് തത്ത്വം ചില വ്യതിയാനങ്ങൾ വരുത്തി റേഡിയോയിൽ ഉപയോഗിച്ചാൽ ഏറ്റവും എളുപ്പമുള്ള സന്ദേശ പ്രക്ഷേപണമാവും. 
    ടെലിഗ്രാഫിൽ 'ഡിറ്റ്' എന്നും 'ഡാ'യെന്നും വിളിക്കുന്ന രണ്ടു വ്യത്യസ്ഥ ശബ്ദങ്ങൾ പല  കൂട്ടുകളിലായി സമന്വയിപ്പിച്ച് അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ഉണ്ടാക്കുന്നു. ഉദാഹരണത്തിന് ഒരു 'ഡിറ്റി' നു ശേഷം ഒരു 'ഡാ' മാത്രമായിട്ടാണു വരുന്നതെങ്കിൽ അത് 'A'യും, 'ഡാ' ക്കു ശേഷം മൂന്ന് 'ഡിറ്റ്' കളാണു വരുന്നതെങ്കിൽ അതു 'B' യുമാകും. ഇതുച്ചരിക്കുന്നത് 'ഡിറ്റ്' 'ഡാ' യെന്നും 'ഡാ' 'ഡിറ്റ്' 'ഡിറ്റ്' 'ഡിറ്റ്' എന്നുമല്ല പകരം 'ഡിഡാ'യെന്നും 'ഡാ ഡി ഡി ഡിറ്റ്' എന്നുമാണ്. 

International Morse Code
A
. _
didah

6
-….
dahdidididi
B
_...
dahdididit
7
_ _...
dahdahdididi
C
_._.
dahdidahdi
8
_ _ _..
dahdahdahdidi
D
_..
Dahdidit
9
_ _ _ _.
dahdahdahdahdi
E
.
dit
0
_ _ _ _ _
dahdahdahdahdah
F
.._.
dididahdit
From
_...
dahdididi
G
_ _ .
dahdahdit
End of Message
._._._
didahdidahdidah
H
….
didididit
I
..
didi
End of Work
…_._
dididitdahdidah
J
._ _ _
didadadah
Wait
._...
didahdididit
K
_._
dahdidah
Invitation to transmit
_._
dahdidah
L
._..
didahdidit
M
_ _
dahdah
Error
........
didididididididit
N
_.
dahdit
Understood
…_.
didididahdit
O
_ _ _
dahdada
Received Okay
._.
didahdit
P
._ _.
Didahdahdit
Q
_ _ ._
dahdahdidah
Full Stop
._._._
didahdidahdidah
R
._.
didahdit
Semi Colon
_._._.
dahdidahdidahdi
S
dididit
Colon
_ _ _...
dahdahdahdididit
T
_
dah
Comma
_ _.._ _
dahdahdididahdah
U
.._
dididah
Quotes
._.._.
didahdididahdit
V
…_
didididah
Question  Mark
.._ _..
dididahdahdidit
W
._ _
didahdah
X
_.._
dahdididah
Apostrophe
._ _ _ _.
didahdahdahdahdit
Y
_._ _
dahdidahdaha
Hyphen
_...._
dahdididididah
Z
_ _..
dahdahdidit
Fraction Bar
_.._.
dahdididahdi
1
._ _ _ _
didahdahdahadah
Paranthesis
_._ _._
dahdidahdahdidah
2
.._ _ _
dididahdahdah
Under Score
.._ _ ._
dididahdahdidah
3
…_ _
didididahdah
Double Dash
_..._
dahdidididah
4
…._
dididididah
Seperation
._.._
didahdididah
5
…..
dididididi
Attention
_._._
dahdidahdidah

    റേഡിയോസിഗ്നൽ വഴി മോഴ്സ് കോഡയക്കുമ്പോൾ രണ്ടു വ്യത്യസ്ഥ സ്വരങ്ങളല്ല പകരം ഹ്രസ്വവും ദീർഘവുമായ ഒരേതരം സിഗ്നലുകളാണയക്കുന്നത്. വെറുമൊരു റേഡിയോ ഫ്രീക്വൻസി സിഗ്നലാണ് ഇങ്ങിനെ രണ്ടു നീളത്തിൽ മുറിച്ചു മുറിച്ചുപയോഗിക്കുന്നത്. അതു കേൾക്കാവുന്ന മനോഹരമായാ ശബ്ദമാക്കി മാറ്റുന്നത് റിസീവറിലെ BFO (Beat Frequency Oscilator) ആണ്. അടിസ്ഥാനമായി ഡിറ്റിനാവാശ്യമുള്ള ഒരു ശബ്ദമാണ് എടുക്കുന്നതെങ്കിൽ ഒരക്ഷരത്തിലെ ഘടകശബ്ദങ്ങൾക്കിടയിൽ ഒരു ഡിറ്റിനുള്ള സമയം ഉണ്ടായിരിക്കില്ല - അക്ഷരങ്ങൾ തമ്മിൽ മൂന്നു ഡിറ്റിന്റെ ഇടയും, വാക്കുകൾ തമ്മിൽ 7 ഡിറ്റ് സമയവുമുണ്ടാവും. മോഴ്സ് കോഡു രേഖപ്പെടുത്തുന്നത് കുത്തും (ഡിറ്റ്) ഡാഷും (ഡാ) ഉപയോഗിച്ചാണ്.
    ആദ്യമൽപ്പം ബുദ്ധിമുട്ടുണ്ടാവുമെങ്കിലും മിനിറ്റിൽ 5 വാക്കുകളും 13 വാക്കുകളും വേഗതയിലുള്ള മോഴ്സ് പ്രാക്റ്റീസ് കാസറ്റുകളുടെ സഹായത്താൽ ഈ കോഡ് എളുപ്പം പഠിക്കാവുന്നതേയുള്ളൂ. അൽപ്പം ക്ഷമയുണ്ടെങ്കിൽ ഇതു ഹൃദിസ്ഥമാക്കാൻ വെറും മുപ്പതു ദിവസമേയാവശ്യമുള്ളൂ. സ്വീകരിക്കുന്ന കാര്യത്തിലും അയക്കുന്ന കാര്യത്തിലും, ഗ്രേഡ് 2 ലൈസൻസിനു 5 വാക്കുകളുടെ വേഗതയും, ഗ്രേഡ് 1 ലൈസൻസിനു മിനിറ്റിൽ 13 വാക്കുകളുടെ വേഗതയും വേണം. ഒരു ചെറിയ ഓഡിയോ ഓസിലേറ്ററും ഒരു പുഷ് ഓൺ സ്വിച്ചുമുണ്ടെങ്കിൽ മോഴ്സ് കോഡ് പഠിക്കാം. എല്ലാ ഷോർട്ട് വേവ് ലിസണേഴ്സിനും ഇതാവാശ്യമാണെന്നാണെന്റെ പക്ഷം. മോഴ്സ് കോഡ് ചാർട്ട് ഒപ്പം കൊടുത്തിരിക്കുന്നു.
    റേഡിയോ ഫ്രീക്വൻസിയെ മറ്റു സിഗ്നലുകളുമായി കൂട്ടിക്കലർത്തുന്ന പ്രക്രിയയെ മിക്സിങ് എന്നും, റേഡിയോ സിഗ്നലുകളുടെ സ്വഭാവം മറ്റു സിഗ്നലുകൾക്കനുസരിച്ചു മാറ്റുന്ന രീതിയെ മോഡുലേഷൻ എന്നും വിളിക്കുന്നു. നാം പ്രക്ഷേപണം ചെയ്യാനുദ്ദേശിക്കുന്നത് ശബ്ദമായാലും ചിത്രമായാലും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ ഫ്രീക്വൻസിയെ അതിനനുസരിച്ചു മോഡുലേറ്റ് ചെയ്യുന്നു. കോമേഴ്സ്യൽ റേഡിയോ സ്റ്റേഷനുകൾ ശബ്ദത്തിനനുസരിച്ചു റേഡിയോ ഫ്രീക്വൻസിയുടെ ആമ്പ്ലിറ്റ്യുഡ് മോഡുലേറ്റ്  (AM) ചെയ്യുകയാണു ചെയ്യുന്നത്. ശബ്ദത്തിനനുസരിച്ചു ഫ്രീക്വൻസിയിൽ വ്യത്യാസം വരുത്തുന്ന ഫ്രീക്വൻസി മോഡുലേറ്റഡ് (FM) സിഗ്നലുകളും കൊമേഴ്സ്യൽ സ്റ്റേഷനുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. മോഡുലേഷന് ഈ രണ്ടു മാർഗ്ഗങ്ങൾ മാത്രമല്ലയുള്ളതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. AM FM മോഡുലേഷനുകൾ മനസ്സിലാക്കാൻ ചിത്രം C-2/2 ശ്രദ്ധിക്കുക. 
    ഒരു സാധാരണ തുടക്കക്കാരൻ, AM/FM സ്റ്റേഷനുകൾ കേൾക്കാനായി അത്തരം സിഗ്നലുകളെ സ്വീകരിക്കാൻ ശേഷിയുള്ള റിസീവറുകൾ വാങ്ങുന്നുവെന്ന നിഗമനത്തിൽ, അത്തരം റിസീവറുകളിൽ തന്നെ ലഭിക്കുന്ന CW (Continuous Wave - Morse Code)/SSB(Single Side Band) സിഗ്നലുകളെക്കൂടി കേൾക്കത്തക്ക രീതിയിൽ എങ്ങിനെയതിനെ മാറ്റാമെന്നതിനെപ്പറ്റിക്കൂടി പറയാം. 
    ഒരു റേഡിയോ ഫ്രീക്വൻസി, ആമ്പ്ലിറ്റ്യുഡ് മോഡുലേഷനു വിധേയമാകുമ്പോൾ അതിന്റെ ബാന്റ് വിഡ്ത്ത് തീർച്ചയായും വർദ്ധിക്കും. ഉദാഹരണത്തിന്, 500 Khz ന്റെ RF, 2.5 Khz ലുള്ളയൊരു AF (Audio Frequency) കൊണ്ട് ആമ്പ്ലിറ്റ്യുഡ് മോഡുലേഷൻ നടത്തുന്നുവെന്നു സങ്കൽപ്പിക്കുക. അപ്പോൾ 497.5 Khz (500 Khz - 2.5 Khz) മുതൽ 502.5 Khz (500 Khz + 2.5 Khz) വരെ വ്യാപ്തിയുള്ള (Bandwidth) ഒരു സിഗ്നലാണുണ്ടാവുന്നത്. ആ സ്റ്റേഷന്റെ   Bandwidth 5 Khz ആയിരിക്കും. 500 Khz നു മുകളിലുള്ള ഭാഗത്തെ അപ്പർ സൈഡ് ബാന്റെന്നും (USB), 500 Khz നു താഴെയുള്ള ഭാഗത്തെ ലോവർ സൈഡ് ബാന്റെന്നും (LSB) പറയും. 500 Khz ന്റെ കാരിയറും 500 Khz മുതൽ 497.5 Khz വരെയുള്ള ലോവർ സൈഡ് ബാന്റും 500 Khz മുതൽ 502.5 Khz വരെയുള്ള അപ്പർ സൈഡ്ബാന്റും ചേർന്ന സിഗ്നലുകളാണ് ഒരു AM സ്റ്റേഷനിൽ നിന്നും പുറത്തു വരുന്നത്. ഇത്തരം സാഹചര്യത്തിൽ ട്രാൻസ്മിറ്ററിന്റെ ഔട്ട് പുട്ട് സ്റ്റേജുകളിൽ ഉപയോഗിക്കപ്പെടുന്ന പവർ, കാരിയറും സൈഡ്ബാന്റുകളും ചേർന്നു പങ്കിട്ടെടുക്കുന്നു.
    ജെ ആർ കഴ്സൺ എന്ന ശാസ്ത്രജ്ഞനാണ് പ്രക്ഷേപണം ചെയ്ത ശബ്ദം റിസീവറിൽ ലഭ്യമാക്കാൻ  ഏതെങ്കിലും ഒരു സൈഡ് ബാന്റും കാരിയറും മാത്രം മതിയെന്നു കണ്ടുപിടിച്ചത്. ഇതിൽത്തന്നെ, കാരിയർ റിസീവറിൽ ജനറേറ്റ് ചെയ്താൽ മതിയാവുമെന്നും അദ്ദേഹം മനസ്സിലാക്കി. ഒരു AM സ്റ്റേഷൻ ഉപയോഗിക്കുന്ന ആകെ പവർ, ഒരു സൈഡ്ബാന്റിനു മാത്രമായി ചിലവിട്ടാൽ ആ സൈഡ് ബാന്റ് സിഗ്നൽ, AM സിഗ്നൽ സഞ്ചരിക്കുമായിരുന്നതിന്റെ എട്ടിരട്ടി ദൂരം സഞ്ചരിക്കുമെന്നും ഗവേഷകർ കണ്ടെത്തി. ഹാമുകൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വളരെ പരിമിതമായ മീറ്റർ ബാന്റുകളിൽ ബാന്റ് വിഡ്ത്ത് കുറയ്കുക വഴി കൂടുതൽ കോണ്ടാക്റ്റ് ഫ്രീക്വൻസികൾ സാദ്ധ്യമാണെന്നു കണ്ട ഹാമുകൾ SSB (Single Side Band) ട്രാൻസ്മിറ്ററുകളിലേക്കു വഴി മാറി. 
    ഒരു സാധാരണ റേഡിയോ എങ്ങിനെ പ്രവർത്തിക്കുന്നുവെന്നു നോക്കാം (C-2/3). റേഡിയോയിൽ സ്വീകരിക്കുന്ന RF സിഗ്നലിനെ 455 Khz കൂടുതൽ ഫ്രീക്വൻസിയുള്ള, (റേഡിയോയിൽ തന്നെയുള്ള ഓസിലേറ്ററിൽ ജനറേറ്റ് ചെയ്യുന്ന) മറ്റൊരു ഫ്രിക്വൻസിയുമായി മിക്സ് ചെയ്യുന്നു. മിക്സറിൽ ഈ രണ്ടു ഫ്രീക്വൻസികളുടെ വ്യത്യാസം മാത്രമല്ല ജനറേറ്റ് ചെയ്യപ്പെടുന്നതെന്നു ശ്രദ്ധിക്കണം. പക്ഷെ, നാമിതിന്റെ വ്യത്യാസം മാത്രം കൃത്യമായും കടന്നുപോകുന്ന ഒരു IF (Intermediate Frequency) സ്റ്റേജുപയോഗിച്ച്, മോഡുലെറ്റഡ് ആയിട്ടുള്ള 455Khz ലുള്ള സിഗ്നൽ മാത്രം വേർതിരിച്ചെടുക്കുന്നു. തുടർന്നുവരുന്ന ഡിറ്റക്റ്റർ സ്റ്റേജ്, ഈ 455Khz ലുള്ള മോഡുലേറ്റഡ് സിഗ്നലിൽ നിന്നും ശബ്ദം വേർതിരിച്ചെടുത്ത് ഓഡിയോ ആമ്പ്ലിഫയറിലേക്കു കൊടുക്കുകയും, അതിലൂടെ ശബ്ദം സ്പീക്കറിലെത്തുകയും ചെയ്യുന്നു.
    ഒരു സൈഡ്ബാന്റ് മാത്രമായി ട്രാൻസ്മിറ്റ് ചെയ്താൽ, അതിൽ നിന്നും ശബ്ദം വേർതിരിച്ചെടുക്കാൻ അതിന്റെ കൂടെ കാരിയറും കൂടി ചേർക്കണമെന്നു പറഞ്ഞല്ലോ. ചിത്രം C-2/3 ൽ കാണിച്ചിരിക്കുന്നതുപോലുള്ള ഒരു സൂപ്പർ ഹെറ്റെറോഡൈൻ റിസീവറിൽ, സ്വീകരിക്കുന്നത് SSB സിഗ്നലാണെങ്കിൽ അതിന്റെ ആദ്യ സ്റ്റേജിൽ തന്നെ കാരിയർ മിക്സ് ചെയ്യാൻ കഴിയും. പക്ഷേ, റിസീവറിന്റെ ആദ്യ സ്റ്റേജിൽ വെച്ചാണിതു ചെയ്യുന്നതെങ്കിൽ ഫ്രീക്വൻസി മാറുന്നതിനനുസരിച്ച് കാരിയർ ഫ്രീക്വൻസിയും മാറിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഇങ്ങിനെയുള്ള കാരിയർ ഓസിലേറ്ററുകളെ വേരിയബിൾ ഫ്രീക്വൻസി ഓസിലേറ്റർ (VFO) എന്നു വിളിക്കും. 500 Khz ന്റെ LSB, CW, USB,  സിഗ്നലുകൾ അയക്കുമ്പോൾ റിസീവറിൽ ഉപയോഗിക്കേണ്ട കാരിയർ ഫ്രീക്വൻസി, യഥാക്രമം 497.5 Khz, 500 Khz, 502.5 Khz എന്നിങ്ങനെയായിരിക്കും.
    IF സ്റ്റേജിൽ വെച്ചാണു കാരിയർ മിക്സു ചെയ്യുന്നതെങ്കിൽ അവിടെ പ്രവർത്തിക്കുന്ന ഓസിലേറ്റർ മാറ്റേണ്ട ആവശ്യമേ വരുന്നില്ല, കാരണം റേഡിയോയിലെത്തുന്ന എല്ലാ സിഗ്നലുകളും IF ആയി മാറ്റപ്പെടുന്നുണ്ടല്ലൊ. അത്തരം ഓസിലേറ്ററുകളെ ബീറ്റ് ഫ്രീക്വൻസി ഓസിലേറ്ററുകൾ (BFO) എന്നാണു വിളിക്കുന്നത്. ചുരുക്കത്തിൽ ഒരു സാധാരണ റേഡിയോയിൽ SSB/CW സിഗ്നലുകൾ കേൾക്കാൻ ഒരു VFO യോ BFO യോ ഉണ്ടായിരുന്നാൽ മതി. 
ഒരു പൂർണ്ണ BFO താഴെ പറയുന്ന നാലവസ്ഥകളിലും പ്രവൃത്തിപ്പിക്കാൻ കഴിയുന്നതാവണം.
1  AM സിഗ്നലുകൾ വരുമ്പോൾ ഓഫ്
2  CW സിഗ്നലുകൾ വരുമ്പോൾ 455.7 Khz
3  USB സിഗ്നലുകൾ വരുമ്പോൾ 456.4 Khz
4 LSB സിഗ്നലുകൾ വരുമ്പോൾ 453.6 Khz
    ഈ VFO/BFO യൂണിറ്റുകൾ റിസീവറിനുള്ളിൽ തന്നെ വെക്കണമെന്നില്ല. VFO അൽപ്പം വലിയ ഒരു യൂണിറ്റായതുകൊണ്ട് പുറത്തും, BFO വളരെ ചെറിയ ഒരു യൂണിറ്റായതു കൊണ്ട് റിസീവറിനകത്തുമാണ് സാധാരണ ഫിറ്റ് ചെയ്യുക. ഇവിടെ, BFO ക്കാവശ്യമായ പവർ റേഡിയോയിൽ നിന്നു തന്നെ എടുക്കുകയും ചെയ്യുന്നു. ആകെയധികം വേണ്ടത് പുറത്തു നിന്നു പ്രവർത്തിപ്പിക്കാവുന്ന, ഇതു നിയന്ത്രിക്കാനുള്ള ഓൺ/ഓഫ് സ്വിച്ച് മാത്രം. 
പാർട്ട്സ് ലിസ്റ്റ്

Q 1 - BFW 10,   Q 2 - BC 109,   D1, D2 - IN 4148, D3 - 6V സെനർ,   R1, R2, R6 - 2.2 k,   R3 - 100k, R4 - 47,   R5, R7 - 220k,   R8 - 330,   C1, C2, C3 - 22 PF,   C4, C5, C6 - 470 PF,   C7, C9 - 0.01 mF,   C8 - 100 PF,   C10 - 0.022 mF,   C 11 - 0.1 mF,    L 1 -  കപ്പാസിറ്ററോടുകൂടിയ 1 Cm സാധാരണ IFT (പ്രൈമറി മാത്രം ഉപയോഗിച്ചിരിക്കുന്നു).    L2 - RFC 1.5 mH. 1 cm IFT കോറിൽ 40 SWG വയറുപയോഗിച്ച് 150 ചുറ്റുകൾ. S1 - USB/LSB/CW സ്വിച്ച്,  S2 - AM മോഡിൽ ഓഫ് ചെയ്യുക.
    BFO യുടെ ചിത്രം C-2/4 കാണിച്ചിരിക്കുന്നു. അതിനു വേണ്ട പ്രിന്റഡ് സർക്യുട്ട് ഉണ്ടാക്കാനുള്ള ലേ ഔട്ട് C-2/5 ലും കൊടുത്തിരിക്കുന്നു. അസ്സംബ്ലിങിനു ശേഷം USB പൊസിഷ്യനിൽ വെച്ച് C3 സെറ്റ് ചെയ്യുക, തുടർന്ന് LSB പൊസിഷ്യനിൽ C1 ഉം CW പൊസിഷ്യനിൽ C2 ഉം അഡ്ജസ്റ്റ് ചെയ്യുക. ഔട്ട് പുട്ട് ലീഡിന് 2 ഇഞ്ചിൽ കൂടുതൽ നീളം ആവശ്യമില്ല, അതൊരിടത്തേക്കും കണക്റ്റ് ചെയ്യേണ്ടതുമില്ല.  റേഡിയോക്കുള്ളിലോ പുറത്തോ വെച്ചിതു പ്രവർത്തിപ്പിക്കാംഏതു BFO ആണെങ്കിലും മുമ്പു സൂചിപ്പിച്ച നാലവസ്ഥകളും പ്രദാനം ചെയ്യുന്ന ഒരു യൂണിവേഴ്സൽ LSB, CW, USB, സിഗ്നലുകളുമായി ഒരു നിശ്ചിത റ്റ്യുണിങിലും റിസോൾവ് ചെയ്യും - അൽപ്പം ശ്രവണസുഖം കുറയുമെന്നു മാത്രം

    ലളിതമായ ഒരു BFO സർക്യുട്ട് ചിത്രം C-2/8 ൽ കൊടുത്തിരിക്കുന്നു. 3 വോൾട്ടിൽ മുതൽ 9 വോൾട്ടിൽ വരെ പ്രവർത്തിക്കുന്ന ഈ BFO റേഡിയോക്കുള്ളിൽ സ്പീക്കറിൽ നിന്നും കഴിയുന്നത്ര അകലെയായി ഉറപ്പിക്കണം. ഇതിന്റെ ഔട്ട് പുട്ട് ലീഡ് IF സ്റ്റേജിനരികെ വരത്തക്ക വിധം വെച്ചാൽ മതി. ചിത്രം C-2/8 പാർട്സ് ലിസ്റ്റ്  Q1- BF195C,   R1 - 1k,   R2 - 470,   C1, C2 - 0.1 mF, C3 - 100 pf, L1 - Icm IFT (white)
SSB സ്റ്റേഷൻ റ്റ്യുൺ ചെയ്തതിനു ശേഷം BFO ഓൺ ചെയ്യുക. പതിയെ BFO യുടെ കോയിൽ (IFT) റ്റ്യൂൺ ചെയ്ത് ഏറ്റവും നന്നായി കേൾക്കാവുന്ന പൊസിഷ്യനിൽ വെക്കുക. BFO യുടെ മോഡ്യുളോ ലീഡോ ചലിക്കുന്ന രീതിയിലാവരുത്, ഉറപ്പിക്കുന്നത്. ഒരിക്കൽ BFO റ്റ്യുൺ ചെയ്താൽ LSB, CW, USB സിഗ്നലുകൾ സ്വീകരിക്കുമ്പോൾ മാത്രം ഇത് ഓൺ ചെയ്താൽ മതിയാവും. 
റേഡിയോക്ക് പുറത്ത് പ്രവർത്തിപ്പിക്കുന്ന ഒരു ഔട്ട് ബോർഡ് BFO യുടെ സർക്യുട്ട് ചിത്രം C-2/6 ൽ കൊടുത്തിരിക്കുന്നു. 
ചിത്രം C-2/10 പാർട്സ് ലിസ്റ്റ് 
Q1 - BF 195C,   Q2 - BC 147,   R1 - 100k,   R2, R8, R9 - 100,   R3 - 22,   R4 - 470,   R5 - 10k,   R6 - 1.5k,   R7 - 47k,   C1, C2, C3, C5, C6 - 0.1mF, C4, C7 - 100PF,    L1 - Icm IFT (Green),   L2 - 100 k  അര വാട്ട് റസിസ്റ്ററിന്മേൽ 40 SWG വയറുപയോഗിച്ച് 100 ചുറ്റുകൾ.
ഏറ്റവും  ഫ്രീക്വൻസി സ്ഥിരതയുള്ള BFO കൾ ക്രിസ്റ്റൽ BFO കൾ തന്നെ. അതിലെ ഫ്രീക്വൻസി സ്ഥിരമായിരിക്കും - അത് മാറ്റാനും സാദ്ധ്യമല്ല. ക്രിസ്റ്റൽ ഉപയോഗിച്ചുള്ള ഒരു BFO സർക്യുട്ട് ചിത്രം C-2/7 ൽ കൊടുത്തിരിക്കുന്നു.
ചിത്രം C-2/7 പാർട്സ് ലിസ്റ്റ് 
Q1 - 195C,   Q2 - BC147,   R1 - 270k,   R2 470,   R3 - 100,  R4 - 120k,   R5, R7 - 1k,   R6 - 56,   C1, C2 - 0.01mF,   C3 - 0.1 mF,    C4, C5 - 100PF,   RFC  100 k  അര വാട്ട് റസിസ്റ്ററിന്മേൽ 40 SWG വയറുപയോഗിച്ച് 100 ചുറ്റുകൾ.

   അദ്ധ്യായം 1                       അദ്ധ്യായം 3

No comments:

Post a Comment